Monday
15 Oct 2018

കാര്‍ സ്ക്കൂട്ടറിലിടിച്ച് അധ്യാപകന്‍ മരിച്ചു

By: Web Desk | Sunday 22 April 2018 8:29 PM IST

വയനാട്: കാട്ടിക്കുളം വയല്‍ക്കരയില്‍ കാര്‍ സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ഗുരുതര പരുക്കേറ്റ അധ്യാപകന്‍ മരിച്ചു. സ്‌ക്കൂട്ടര്‍ യാത്രികനായ കല്ലോടി ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ മലയാളം അധ്യാപകനും ഒണ്ടയങ്ങാടിയില്‍ താമസിക്കുന്ന വട്ടപ്പാറയില്‍ വിഡി തങ്കച്ചന്‍ (49) ആണ് മരിച്ചത്. തലയ്ക്കും കാലിനും ഗുരുതര പരുക്കേറ്റതിനെ തുടര്‍ന്ന് ആദ്യം ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിനെ പിന്നീട് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോകുന്ന വഴിക്കാണ് മരണം സംഭവിച്ചത്. തൃശിലേരി ഹൈസ്‌ക്കൂള്‍ അധ്യാപിക സീനയാണ് ഭാര്യ, അജോയ്, ഇവാന എന്നിവര്‍ മക്കളാണ്. കാറിലുണ്ടായിരുന്ന മലപ്പുറം ഐക്കരപ്പടി മുഹമ്മദ് അസ്ലം (22) നും പരുക്കേറ്റിട്ടുണ്ട്. ഇയ്യാളും ചികിത്സയില്‍ കഴിയുകയാണ്. കാട്ടിക്കുളം വയല്‍ക്കരയില്‍ വെച്ച് ഇന്ന് മൂന്ന് മണിയോടെ ആയിരുന്നു അപകടം. ഇന്നോവ കാര്‍ സ്‌ക്കൂട്ടറിലിടിച്ച ശേഷം റോഡരികിലെ ടെലിഫോണ്‍ കേബിള്‍ റോളറിലിടിച്ച് നില്‍ക്കുകയായിരുന്നു. ദേവസ്യ, റോസക്കുട്ടി എന്നിവരാണ് തങ്കച്ചന്‍റെ മാതാപിതാക്കള്‍. ബിജു, ആലീസ്, മേരി, അമ്മിണി, വല്‍സ, രാജന്‍ എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം മാനന്തവാടി ജില്ലാശുപത്രി മേര്‍ച്ചറിയില്‍.

Related News