Monday
15 Oct 2018

നിര്‍ത്തിയിട്ട കാര്‍ തടിലോറിക്ക് പിന്നില്‍ ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

By: Web Desk | Wednesday 7 February 2018 6:38 PM IST

കോട്ടയം: എം.സി.റോഡില്‍ മറിയപ്പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ടിരുന്ന തടിലോറിയുടെ പിറകിലേക്ക് ഇടിച്ചുകയറി മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രികരായ കോയമ്പത്തൂര്‍ സ്വദേശി രാമകൃഷ്ണന്‍ ഉണ്ണിത്താന്‍, ഭാര്യ ത്രിപുര ഉണ്ണിത്താന്‍, ഡ്രൈവര്‍ സാബു വര്‍ഗീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാമകൃഷ്ണനെ ജനറല്‍ ആശുപത്രിയിലും ത്രിപുരയെയും സാബുവിനെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ത്രിപുരയുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ 5.30 നായിരുന്നു അപകടം.
പരിക്കേറ്റവരെ ചിങ്ങവനം പൊലീസാണ് ആശുപത്രിയിലാക്കിയത്. തിരുവനന്തപുരത്തു നിന്ന് കോയമ്പത്തൂരിലേക്ക് തിരിച്ചെത്തുമ്പോഴായിരുന്നു അപകടം. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

Related News