Wednesday
16 Jan 2019

ആളുന്ന തീയുമായി പായുന്ന കാര്‍; വീഡിയോ

By: Web Desk | Friday 9 November 2018 8:34 AM IST

ഹരിയാന: തീപിടിച്ചിട്ടും നില്‍ക്കാതെ കാര്‍ മുന്നോട്ട് പോകുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം.

കാറില്‍ വലിയ ശബ്ദത്തോടെ തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് കാറില്‍ നിന്നും ഉടമയും ഡ്രൈവറുമായ യുവാവ് ചാടി രക്ഷപെട്ടു.

തീ പടര്‍ന്നപ്പോള്‍ കാറിന്‍റെ എഞ്ചിന്‍ ഒാഫ് ചെയ്യാതിരുന്നതാണ് കാര്‍ മുന്നോട്ട് പോകാന്‍ കാരണമായത്. കാര്‍ ഒരു ഓട്ടോയിലിടിക്കുന്നതും നാട്ടുകാര്‍ ഓടിക്കൂടി പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നതുമൊക്കെ വീഡിയോയില്‍ വ്യക്തമാണ്.

Related News