Sunday
24 Jun 2018

നടിയുടെ പേര് വെളിപ്പെടുത്തിയതിന് മുന്‍ മന്ത്രി കെ സി ജോസഫിനെതിരെ പൊലീസ് കേസ്

By: Web Desk | Monday 11 September 2017 8:23 PM IST

ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ സിജോസഫിനെതിരെ പൊലീസ് കേസെടുത്തു. ഫേസ്ബുക്കിലൂടെ നടിയുടെ പേരുവെളിപ്പെടുത്തിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇരിക്കൂര്‍ എംഎല്‍എയായ കെസി ജോസഫ് ഫേസ്ബുക്കിലൂടെ നടിയുടെ പേര് വെളിപ്പെടുത്തിയെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കണ്ണൂര്‍ സ്വദേശി ബ്രിജിത്കൃഷ്ണമുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നത്. ഇതുപ്രകാരം ഐപിസി 228 ാം വകുപ്പ് അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.
നേരത്തെ നടിയുടെ പേര് വെളിപ്പെടുത്തിയ കുറ്റത്തിന് തിരക്കഥാ കൃത്ത് എസ്എന്‍ സ്വാമി, നടന്‍ അജു വര്‍ഗീസ്, പി സി ജോര്‍ജ് എംഎല്‍എ എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. കേസില്‍ അജു വര്‍ഗീസിനെ പൊലീസ് വിളിച്ച് വരുത്തുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു.

Related News