Saturday
15 Dec 2018

ഗണേഷ് കുമാറിനെതിരെ കേസെടുത്തു

By: Web Desk | Wednesday 13 June 2018 7:39 PM IST

യുവാവിനെ മര്‍ദ്ദിച്ചതില്‍ എംഎല്‍എ ഗണേഷ് കുമാറിനെതിരെ കേസെടുത്തു. അഞ്ചല്‍ പൊലീസാണ് കേസെടുത്തത്. വാഹനത്തിന് വഴിമാറി കൊടുക്കാത്തതിനായിരുന്നു മര്‍ദ്ദനം. ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ഉപദ്രവിച്ചതിനുമാണ് ഗണേഷ് കുമാറിനെതിരെ കേസെടുത്തത്.

മര്‍ദ്ദനമേറ്റ 22കാരന്‍ അനന്തകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. അമ്മയുടെ മുന്നില്‍വെച്ചു മര്‍ദ്ദിച്ച് അവശനാക്കിയെന്നാണ് പരാതി.

അഞ്ചല്‍ ശബരിഗിരിക്ക് സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എംഎല്‍എയുടെ വാഹനം. ഇതേവീട്ടില്‍ നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവര്‍ സഞ്ചരിച്ച കാര്‍ ഗണേഷ് കുമാറിന്‍റെ കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ചാടിയിറങ്ങിയ എംഎല്‍എയും ഡ്രൈവറും യുവാവിനെ മര്‍ദിക്കുകയായിരുന്നു.

അനന്തകൃഷ്ണനെ അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രാഥമിക ചികില്‍സക്ക് ശേഷം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, യുവാവ് തന്നെയാണ് മര്‍ദ്ദിച്ചതെന്ന് എംഎല്‍എയുടെ ഡ്രൈവര്‍ പറഞ്ഞു.