back to homepage

ഇന്ത്യ

വർഷകാല സമ്മേളനം ജൂലൈ 17ന്‌ ആരംഭിക്കും

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 17ന്‌ ആരംഭിക്കും. പാർലമെന്ററികാര്യ സമിതിയാണ്‌ ഇക്കാര്യം അറിയിച്ചത്‌. അന്ന്‌ തന്നെയാണ്‌ രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പും. സാധാരണ ജൂലായ്‌ അവസാന വാരത്തിലാണ്‌ വർഷകാല സമ്മേളനം ആരംഭിക്കുന്നത്‌. രാഷ്ട്രപതി തെരഞ്ഞെടുപ്പ്‌ നടക്കുന്നതുകൊണ്ടാണ്‌ സമ്മേളനം നേരത്തേയാക്കിയത്‌. എല്ലാ എംപിമാരും

Read More

രാജസ്ഥാനിൽ വീണ്ടും കർഷക ആത്മഹത്യ

ജയ്പൂർ: രാജസ്ഥാനിലെ ജലാവർ ജില്ലയിൽ കർഷകൻ ആത്മഹത്യ ചെയ്തു. ബഗ്ദി ലാൽ തെലി എന്ന 65കാരനാണ്‌ സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന്‌ തൂങ്ങിമരിച്ചത്‌. കഴിഞ്ഞ ദിവസം വൈകിട്ട്‌ ജില്ലയിലെ സുനെയിലിലാണ്‌ മരത്തിൽ തൂങ്ങിയ നിലയിൽ തെലിയെ കണ്ടത്‌. മകൻ വിഷ്ണു ഉടനെ തെലിയെ

Read More

കന്നുകാലി മോഷണം ആരോപിച്ച്‌ മൂന്ന്‌ യുവാക്കളെ തല്ലിക്കൊന്നു

കൊൽക്കത്ത: കന്നുകാലികളെ മോഷ്ടിക്കാൻ ശ്രമിച്ചെന്ന്‌ ആരോപിച്ച്‌ പശ്ചിമബംഗാളിൽ മൂന്ന്‌ മുസ്ലിംയുവാക്കളെ തല്ലിക്കൊന്നു. ഉത്തർദിനാജ്പുർ ജില്ലയിൽ ദുർഗാപുർ ഗ്രാമത്തിലെ ചോപ്രയിലാണ്‌ സംഭവം. മുഹമ്മദ്‌ നസിറുൾ ഹക്ക്‌ (30), മുഹമ്മദ്‌ സമിറുദ്ദീൻ (32), മുഹമ്മദ്‌ നാസിർ (33) എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌. മുഹമ്മദ്‌ ഹക്കിന്റെ ഉമ്മയുടെ

Read More

കശ്മീരിൽ ജവാന്‌ വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിൽ സിആർപിഎഫ്‌ സംഘത്തിന്‌ നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു ജവാൻ വീരമൃത്യു വരിക്കുകയും രണ്ടു പേർക്ക്‌ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട്‌ 6:15ന്‌ പണ്ടചൗക്ക്‌ മേഖലയിലായിരുന്നു സംഭവം. എ കെ റൈഫിൾസടക്കം വൻ ആയുധ ശേഖരവുമായി എത്തിയ

Read More

ഇരട്ടപ്പദവി: എഎപി എംഎൽഎമാർ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‌ നൽകിയ ഹർജി തള്ളി

ന്യൂഡൽഹി: ഇരട്ടപ്പദവി വിഷയത്തിൽ 20 എഎപി എംഎൽഎമാർ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‌ നൽകിയ ഹർജി തള്ളി. ഇവരെ അയോഗ്യരാക്കുന്നത്‌ സംബന്ധിച്ചുള്ള അന്തിമതീരുമാനം ഓഗസ്റ്റിൽ തെരഞ്ഞെടുപ്പ്‌ കമ്മിഷൻ കൈക്കൊള്ളും. എംഎൽഎമാരെ ഇരട്ടപ്പദവിയുടെ പരിധിയിൽ നിന്ന്‌ ഒഴിവാക്കാനായി ഡൽഹി സർക്കാർ, 1997ലെ ഇരട്ടപ്പദവി ആക്ടിൽ ഭേദഗതി

Read More

തെരഞ്ഞെടുപ്പ്‌ കണക്കിൽ തിരിമറി: മധ്യപ്രദേശിലെ ബിജെപി മന്ത്രിയെ അയോഗ്യനാക്കി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ്‌ ചെലവുകൾ സംബന്ധിച്ച്‌ കണക്കിൽ തിരിമറി നടത്തി തെറ്റായ വിവരം നൽകിയതിന്‌ മധ്യപ്രദേശ്‌ ആരോഗ്യമന്ത്രിയും ബി ജെ പി നേതാവുമായ നരോത്തം മിശ്രയെ തെരഞ്ഞെടുപ്പ്‌ കമ്മിഷൻ അയോഗ്യനാക്കി. മിശ്ര മത്സരിച്ച ദതിയ മണ്ഡലത്തിലെ തെരഞ്ഞെടുപ്പും കമ്മിഷൻ റദ്ദാക്കിയിട്ടുണ്ട്‌. മൂന്നു വർഷത്തേക്കാണ്‌

Read More

നിയുസാറ്റ്‌ ഭ്രമണപഥത്തിൽ

ന്യൂഡൽഹി: രാജ്യത്തെ ആദ്യ സ്വകാര്യ പ്രകൃതിദുരന്ത മുന്നറിയിപ്പ്‌ നാനോ ഉപഗ്രഹമായ നൂറുൽ ഇസ്ലാം സർവകലാശാലയുടെ നിയുസാറ്റ്‌ ഭ്രമണപഥത്തിൽ. കടൽ ക്ഷോഭം, സുനാമി തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങൾ മുൻകൂട്ടി നിർണയിക്കുന്ന സെൻസറിങ്‌ സാങ്കേതിക വിദ്യയാണ്‌ നിയുസാറ്റിൽ ഉപയോഗിച്ചിരിക്കുന്നത്‌. ഐഎസ്‌ആർഒയുടെ കർട്ടോസാറ്റ്‌ രണ്ടിനൊപ്പം പിഎസ്‌എൽവി

Read More

ഗർഭച്ഛിദ്രത്തിന്‌ അനുമതി: സുപ്രിംകോടതി ഏഴംഗ മെഡിക്കൽ ബോർഡ്‌ രൂപീകരിച്ചു

ന്യൂഡൽഹി: ഗർഭച്ഛിദ്രത്തിനായി യുവതി നൽകിയ ഹർജി പരിഗണിക്കാൻ സുപ്രിം കോടതി ഏഴംഗ മെഡിക്കൽ ബോർഡ്‌ രൂപീകരിച്ചു. 24 ആഴ്ച തികഞ്ഞ ഗർഭസ്ഥശിശുവിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ്‌ ഗർഭച്ഛിദ്രം നടത്താൻ അനുമതിതേടി കോടതിയെ സമീപിച്ചത്‌. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്‌, എസ്‌ കെ കൗൾ

Read More

ജനക്കൂട്ടം പൊലീസ്‌ ഓഫീസറെ തല്ലിക്കൊന്നു

ശ്രീനഗർ: ശ്രീനഗറിലെ ജാമിയ മസ്ജിദിന്‌ മുന്നിൽ ജനക്കൂട്ടം പൊലീസ്‌ ഓഫീസറെ തല്ലിക്കൊന്നു. ഡെപ്യൂട്ടി സൂപ്രണ്ട്‌ മുഹമ്മദ്‌ അയ്യൂബ്‌ പണ്ഡിറ്റ്‌ ആണ്‌ കൊല്ലപ്പെട്ടത്‌. രാത്രി റംസാൻ വ്രത നമസ്ക്കാരത്തിനിടെയാണ്‌ പൊലീസ്‌ ഓഫീസറെ വലിച്ചിഴച്ചു പുറത്തു കൊണ്ടുപോയി കൊലപ്പെടുത്തിയത്‌. ഇതിനിടെ പൊലീസ്‌ ഓഫീസർ വെടി

Read More

മധ്യപ്രദേശിൽ വീടുകളിൽ ബിജെപിയുടെ വീട്‌ എന്നെഴുതുന്നു

ഭോപ്പാൽ: അംഗത്വപ്രചരണത്തിന്റെ ഭാഗമായി മധ്യപ്രദേശിലെ ബിജെപി പ്രവർത്തകർ വീടുകളിൽ എന്റെ വീട്‌ ബിജെപിയുടെ വീട്‌ എന്നെഴുതുന്നു. വീടുകളിലൊന്നാകെ ബിജെപി പ്രവർത്തകർ പെയിൻറുകൊണ്ട്‌ എഴുതിവെച്ചിരിക്കുന്നത്‌. താമര ചിഹ്നവും കൂടെ വരച്ചുചേർത്തിട്ടുണ്ട്‌. തങ്ങളുടെ അനുമതി ഇല്ലാതെ, ബലമായും ഭീഷണിപ്പെടുത്തിയുമാണ്‌ ബിജെപി പ്രവർത്തകരുടെ പ്രവൃത്തിയെന്ന്‌ നാട്ടുകാർ

Read More