back to homepage

കത്തുകൾ / അഭിപ്രായങ്ങൾ

യോഗി ആദിത്യനാഥ്‌ യോഗിയോ…???

രാജഗുരുക്കന്മാരുടെ ഭാഗമായാണ്‌ ആർഷഭാരതത്തിൽ യോഗിമാർ ഉണ്ടായിരുന്നത്‌. നമ്മുടെ സനാതനധർമ്മമെന്ന പിൽക്കാല ഹിന്ദുധർമ്മം അതാണ്‌ അനുശാസിക്കുന്നത്‌. ഉദരനിമിത്തം ബഹുകൃത വേഷം കെട്ടുന്ന കപടയോഗിമാരെ വിശ്വസിക്കരുതെന്ന്‌ ഭജഗോവിന്ദത്തിൽ ശങ്കരാചാര്യരും പറയുന്നുണ്ട്‌. ഇതാണ്‌ ഭാരതീയ പാരമ്പര്യം എന്നിരിക്കെ യോഗി ആദിത്യനാഥ്‌ ഉത്തർപ്രദേശ്‌ മുഖ്യമന്ത്രിയായത്‌ എന്ത്‌ ഹിന്ദുത്വമാണ്‌.

Read More

തൊഴിലാളിവർഗത്തിന്റെ കവി ഓർമയുടെ നവതിയിൽ

ജലദിനം കൂടി കഴിഞ്ഞുപോയതിനുശേഷം ജലത്തിനേയും പ്രകൃതിയേയും തൊഴിലാളിവർഗത്തേയും ഓമനിച്ച വയലാർ രാമവർമയെന്ന കവിയുടെ നവതി ആഘോഷങ്ങൾക്ക്‌ തുടക്കമായി. പെരിയാറേ, പെരിയാറേ പർവതനിരയുടെ പനിനീരേ, കുളിരുംകൊണ്ട്‌ കുണുങ്ങി നടക്കുന്ന മലയാളിപെണ്ണും, നാടാകെ തളിനീര്‌ നൽകാനും കടലിൽ ചെന്ന്‌ കാമുകനെ കാണാനും കല്യാണമറിയിക്കാനും തിരമാലകളായ

Read More

കള്ളപ്പണവും സ്വകാര്യബാങ്കുകളും സ്വകാര്യ ബാങ്ക്‌ ജീവനക്കാരും

സാധാരണ ജനങ്ങളുടെയും തൊഴിലാളികളുടെയും കൈയ്യിലുള്ള പണം കോർപ്പറേറ്റ്‌ പെട്ടികളിൽ എത്തിക്കുക എന്ന ദൗത്യമാണ്‌ ഇപ്പോൾ മോഡി സർക്കാർ നിർവഹിക്കുന്നത്‌. കറൻസി നിരോധനപ്രഖ്യാപനം ദേശവിരുദ്ധവും ജനവിരുദ്ധവും ആണെന്ന്‌ മോഡി അനുകൂലികൾ പോലും ഇന്ന്‌ സമ്മതിക്കുകയാണ്‌. കോർപ്പറേറ്റ്‌ കൊള്ളയുടെ ഒടുവിലത്തെ ഉദാഹരണമായിരുന്നു കറൻസി നിരോധനം.

Read More

പുതുച്ചേരിയിലെ ദാരുണ മരണങ്ങളും പൊങ്കാലയില്ലാത്ത ന്യൂസിലന്റും

ഡയാലിസിസിനിടെ വൈദ്യുതി നിലച്ചതിനെ തുടർന്ന്‌ മൂന്ന്‌ വൃക്കരോഗികൾ പുതുച്ചേരിയിൽ ദാരുണമായി കൊല്ലപ്പെട്ടെന്ന്‌ വാർത്ത. കുറച്ചുകാലം ന്യൂസിലന്റിൽ താമസിക്കാനിടയായ എനിക്കത്‌ കേട്ടപ്പോൾ ഞെട്ടലാണനുഭവപ്പെട്ടത്‌. പക്ഷേ അത്‌ ഇന്ത്യയിലാണല്ലോ എന്നോർത്തപ്പോൾ ആ ഞെട്ടലിൽ വലിയ കഴമ്പില്ലെന്ന്‌ തോന്നുകയാൽ അത്‌ ദുഃഖത്തിനു വഴിമാറി. ന്യൂസിലന്റിൽ വൈദ്യുതി

Read More

മരാമത്ത്‌ പണിക്ക്‌ സോഷ്യൽ ഓഡിറ്റിങ്‌ വേണം | കള്ളിനെ നിലനിർത്തണം

മരാമത്ത്‌ പണിക്ക്‌ സോഷ്യൽ ഓഡിറ്റിങ്‌ വേണം പൊതുമരാമത്ത്‌ റോഡുകൾക്ക്‌ സർക്കാർ 1000 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി വാർത്ത കണ്ടു. റോഡുകളുടെയും പാലങ്ങളുടെയും മരാമത്ത്‌ പണികൾ മഴയ്ക്ക്‌ മുൻപ്‌ തീർക്കാനുള്ള ഉദ്ദേശത്തോടെയാണ്‌ സർക്കാർ ഇപ്പോഴേ നടപടി കൈക്കൊണ്ടിരിക്കുന്നതെന്ന്‌ ബന്ധപ്പട്ടവർ പറയുകയുണ്ടായി. ഈ

Read More

ആത്മഹത്യകൾ ഒഴിവാക്കാൻ നിയമസഭാ സമിതി ശുപാർശകൾ നടപ്പാക്കണം

‘പെൻഷൻ ആനുകൂല്യങ്ങൾക്കായി വലിയൊരു തുക ആവശ്യമായി വരുന്ന സാഹചര്യത്തിൽ ഇതിനുവേണ്ട ബജറ്ററിസപ്പോർട്ട്‌ നൽകണ’മെന്ന്‌ മുൻ എൽഡിഎഫ്‌ സർക്കാർ നിയമിച്ച പൊതുമേഖല സ്ഥാപനങ്ങളെ സംബന്ധിച്ച്‌ മാങ്കോട്‌ രാധാകൃഷ്ണൻ മുൻഎംഎൽഎ സമർപ്പിച്ച നിയമസഭാ സമിതി ശുപാർശയിൽ പറഞ്ഞിരുന്നു. കൂടാതെ സാമൂഹ്യപ്രതിബദ്ധതയുടെ അടിസ്ഥാനത്തിൽ വരുന്ന ചെലവുകൾക്കായുള്ള

Read More

അഭിഭാഷകർക്ക്‌ ചേരാത്ത വിക്രിയകൾ വേണ്ട

ഉന്നതശീർഷരായ ഏറെപ്പേരെ ഉൾക്കൊള്ളുന്ന ഒരു വിഭാഗമാണ്‌ അഭിഭാഷക സമൂഹം. കുറ്റവാളികൾക്ക്‌ ന്യായമായ നിയമസഹായം നൽകുക എന്നത്‌ അഭിഭാഷകരുടെ പ്രാഥമികമായ കർത്തവ്യമാണ്‌. അഭിഭാഷകന്റെ കർത്തവ്യബോധം വഴിവിട്ട്‌ കുറ്റവാളികളുടെ കുത്സിതവൃത്തികൾക്ക്‌ കടുപിടിക്കുന്നതും കാവലാളാവുകയും ചെയ്യുന്നത്‌ അവർക്ക്‌ ഭൂഷണമാവില്ല. സമൂഹം നൽകുന്ന ആദരവും അംഗീകാരവും അടുത്തകാലത്തായി

Read More

ജവാന്മാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം

നമ്മുടെ സായുധസേനകളിൽ അച്ചടക്കം എത്രമാത്രം നിലനിൽക്കുന്നുവെന്നറിയണമെങ്കിൽ, ജവാന്മാരുടെ ദുരിതജീവിതകഥകൾ പുറത്തുവരണം. അതാകട്ടെ, വന്നാൽ നാണിപ്പിക്കുന്നതുമായിരിക്കും. അച്ചടക്കമെന്നാൽ ഓഫീസർമാരുടെ വീടുകളിലെ പണികൾ നോക്കണമെന്ന്‌ നിയമമുണ്ടോയെന്നറിയില്ല. എന്നാൽ അതൊക്കെ അഭംഗുരം തുടരുന്നുണ്ടെന്നതിന്റെ തെളിവായാണ്‌ ജവാന്മാർ വാ തുറന്ന്‌ സംസാരിക്കാൻ നിർബന്ധിതരായത്‌. അതാകട്ടെ അവരുടെ ഔദ്യോഗിക

Read More

നോട്ട്‌ അസാധുവാക്കൽ: പീഡനമരണങ്ങൾക്ക്‌ ഉത്തരവാദികളായവരെ ശിക്ഷിക്കണം

കള്ളപ്പണം പിടിക്കാനെന്ന പേരിൽ നടത്തിയ നോട്ട്‌ അസാധുവാക്കൽ നടപടിയുടെ ദുരന്തം രാജ്യമാകെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്‌. പ്രസ്തുത നടപടിയോട്‌ ആദ്യം എതിർപ്പൊന്നും പൊതുവെ തോന്നിയിരുന്നില്ല. കള്ളപ്പണത്തിന്‌ എതിരെയുള്ള നടപടി എന്നതുകൊണ്ട്‌ അനുഭാവം തോന്നുകയും ചെയ്തു. പക്ഷേ രാജ്യത്തെ ജനജീവിതം തകരാതിരിക്കുന്നതിനുള്ള എന്തെങ്കിലും മുന്നൊരുക്കങ്ങളോ കരുതൽ

Read More

ഗോവിന്ദച്ചാമിമാർ പൊട്ടിച്ചിരിക്കുന്ന മാർച്ച്‌ 8

ഒരു ലോക വനിതാദിനം കൂടി കടന്നുപോയി. സ്ത്രീകൾ അവരുടെ എല്ലാ രീതിയിലും ഉള്ള നീതിക്കുവേണ്ടി പൊരുതുമ്പോൾ അവർക്ക്‌ ലഭിക്കുന്നത്‌ നേട്ടങ്ങളേക്കാൾ കൂടുതലും കോട്ടങ്ങളാണെന്നു തോന്നുന്നു. അരനൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ ശ്രീനാരായണ പ്രസ്ഥാനവും അതുപോലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവും കൊടിയ മർദ്ദനമേറ്റും വീരമൃത്യുവരിച്ചും സാമൂഹ്യനീതിക്കുവേണ്ടി പോരാടി

Read More