back to homepage

കേരളം

അളവിൽ ക്രമക്കേട്‌: കൊച്ചിയിൽ രണ്ട്‌ പെട്രോൾ പമ്പുകൾക്കെതിരെ നടപടി

കൊച്ചി: അളവിൽ ക്രമക്കേട്‌ കണ്ടെത്തിയ എറണാകുളം ജില്ലയിലെ രണ്ട്്‌ പെട്രോൾ പമ്പുകളിലെ ആറ്‌ യൂണിറ്റുകൾ ലീഗൽ മെട്രോളജി അടച്ച്‌ പൂട്ടി. മരട്‌, കാലടി പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന രണ്ട്‌ പെട്രോൾ പമ്പുകളിലെ ആറ്‌ മെഷീനുകളാണ്‌ പൂട്ടിയത്‌. മരടിലെ പെട്രോൾ പമ്പിൽ അഞ്ച്‌ യൂണിറ്റുകളുള്ളതിൽ

Read More

ഉൾനാടൻ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാരിന്‌ വിപുലമായ പദ്ധതികൾ

പി ആർ റിസിയ കൊച്ചി: ഉൾനാടൻ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ വിപുലമായ പരിപാടികളുമായി സംസ്ഥാനസർക്കാർ രംഗത്ത്‌. കായലുകളിൽ മത്സ്യസമ്പത്ത്‌ കുറഞ്ഞതും അശാസ്ത്രീയമായ മത്സ്യബന്ധനവും മൂലം പ്രതിസന്ധിയിലായ ഉൾനാടൻ മത്സ്യത്തൊഴിലാളികൾ നിയമസഭാ സമിതിക്ക്‌ മുമ്പാകെ പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ സംസ്ഥാന സർക്കാർ നടപടികൾ

Read More

സി കെ പത്മനാഭനെ നാടുകടത്തുന്നത്‌ ബിജെപി ചിന്തിക്കുന്നുണ്ടാകും: ബിനോയ്‌ വിശ്വം

കണ്ണൂർ: സി കെ പത്മനാഭനെ നാടുകടത്തുന്ന കാര്യത്തെക്കുറിച്ച്‌ ബിജെപിയുടെ എമിഗ്രേഷൻ വിഭാഗം കാര്യമായി ചിന്തിക്കുന്നുണ്ടാകുമെന്ന്‌ കരുതുന്നുവെന്ന്‌ സിപിഐ ദേശീയ എക്സിക്യൂട്ടീവ്‌ അംഗം ബിനോയ്‌ വിശ്വം. എഴുത്തുകാരൻ എം ടി വാസുദേവൻനായരെയും സിനിമാസംവിധായകൻ കമലിനെയും അധിക്ഷേപിക്കുകയും പാക്കിസ്ഥാനിലേക്ക്‌ പോകാൻ ആജ്ഞാപിക്കുകയും ചെയ്ത ബിജെപി

Read More

ബിജെപി നേതൃയോഗം തുറന്ന ഏറ്റുമുട്ടലിന്‌ വേദിയാകും

ബേബി ആലുവ കൊച്ചി: കമൽ-എംടി വിഷയത്തിൽ വേലിയിലിരുന്ന പാമ്പിനെ എടുത്ത്‌ മടിയിൽ വെച്ച ബിജെപി കേരള ഘടകത്തിൽ, നാളുകളായി പുകഞ്ഞുനിന്ന അന്ത:ഛിദ്രം മൂർത്ത രൂപത്തിലുമെത്തി. ഈ സാഹചര്യത്തിൽ, ഇന്നു മുതൽ കോട്ടയത്ത്‌ ചേരുന്ന ബിജെപി സംസ്ഥാന കൗൺസിൽ തുറന്ന ഏറ്റുമുട്ടലിന്‌ വേദിയാകും.

Read More

കൊടുങ്ങല്ലൂരിൽ സദാചാര ഗുണ്ടായിസം: യുവാവിനെ കെട്ടിയിട്ട്‌ മർദ്ദിച്ചു

തൃശൂർ: കൊടുങ്ങല്ലൂർ അഴീക്കോട്ട്‌ സദാചാര ഗുണ്ടായിസം. യുവാവിനെ നഗ്നനാക്കി വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട്‌ തല്ലിച്ചതച്ചു. ചിത്രം മൊബെയിൽ ക്യാമറയിൽ പകർത്തി സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. അഴീക്കോട്‌ മേനോൻ ബസാറിൽ ശനിയാഴ്ച്ച രാത്രിയിലാണ്‌ വടക്കെ ഇന്ത്യൻ മോഡൽ ശിക്ഷാരീതി നടപ്പിലാക്കിയത്‌.

Read More

ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്തൽ: മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്ന്‌ ഡോ. പ്രഭാത്‌ പട്നായിക്‌

തൃശൂർ: അധികാരങ്ങൾ മുഴുവൻ കേന്ദ്രസർക്കാരിലേയ്ക്ക്‌ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്ന കാലത്ത്‌ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനായി രാജ്യത്തെ മുഴുവൻ മുഖ്യമന്ത്രിമാരുടേയും യോഗം വിളിച്ച്‌ കർമ്മപരിപാടി ആസൂത്രണം ചെയ്യാൻ കേരള മുഖ്യമന്ത്രി മുൻകയ്യെടുക്കണമെന്ന്‌ ഡോ. പ്രഭാത്പട്നായക്‌. രാജ്യം മുഴുവനും നവ ഉദാരവത്കരണത്തിന്‌ കീഴ്പ്പെടുമ്പോഴും ആഗോളവത്കരണ സാമ്പത്തികനയങ്ങളെ

Read More

ലോ അക്കാഡമിയിൽ പൊലീസും വിദ്യാർഥികളും തമ്മിൽ സംഘർഷം

തിരുവനന്തപുരം: വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന്‌ അടച്ചിട്ട കേരള ലോ അക്കാഡമിയിൽ പൊലീസും വിദ്യാർഥികളും തമ്മിൽ സംഘർഷം. മാനേജുമെന്റിന്റെ വിദ്യാർഥി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച്‌ എഐഎസ്‌എഫ്‌ അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ കഴിഞ്ഞ ആറു ദിവസമായി സമാധാനപരമായി സമരം നടത്തിവരികയായിരുന്നു. ഈ സമരത്തിന്‌ സമൂഹമധ്യത്തിൽ വൻ

Read More

ഫിലിം എക്സിബിറ്റേഴ്സ്‌ ഫെഡറേഷൻ പിളർന്നു: ദിലീപ്‌ പുതിയ സംഘടനയുടെ പ്രസിഡന്റ്‌

സിനിമാസമരം പിൻവലിച്ചു സ്വന്തം ലേഖകൻ കൊച്ചി: ഫിലിം എക്സിബിറ്റേഴ്സ്‌ ഫെഡറേഷന്‌ ബദലായി പുതിയ സംഘടന നിലവിൽവന്നു. നിർമ്മാതാക്കളും വിതരണക്കാരും തീയറ്റർ ഉടമകളും സംവിധായകരും ചേരുന്നതാണ്‌ പുതിയ സംഘടന. ഈ സംഘടനയുടെ ഭാഗമായി അറുപതോളം തീയറ്റർ ഉടമകൾ ചേർന്ന്‌ നടൻ ദിലീപ്‌ ചെയർമാനും

Read More

കൗമാരകലയുടെ മഹോത്സവത്തിന്‌ തിങ്കളാഴ്ച കണ്ണൂരിൽ തുടക്കം

കണ്ണൂർ: കൗമാര കലാപ്രതിഭകളുടെ മഹോത്സവത്തിന്‌ തിങ്കളാഴ്ച കണ്ണൂരിൽ തുടക്കമാകും. പത്തുവർഷത്തിന്‌ ശേഷം വീണ്ടും കണ്ണൂരിലെത്തുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇരുപത്‌ വേദികളിലായാണ്‌ മത്സരം അരങ്ങേറുകയെന്ന്‌ സംഘാടക സമിതി ചെയർമാൻ രാമചന്ദ്രൻ കടന്നപ്പള്ളിയും പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹൻകുമാറും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Read More

സ്വകാര്യവാഹനങ്ങളിൽ യാത്രചെയ്യുന്ന വിദ്യാർഥികൾക്ക്‌ മാർഗ്ഗനിർദ്ദേശം

തിരുവനന്തപുരം: ഓട്ടോറിക്ഷകളിലും മറ്റ്‌ സ്വകാര്യവാഹനങ്ങളിലും സ്കൂളിലെത്തുന്ന വിദ്യാർഥികളുടെ സുരക്ഷയ്ക്കായി സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വിദ്യാർഥികളുടെ യാത്രാ സംവിധാനങ്ങൾ ഏതെല്ലാമെന്ന്‌ തരം തിരിച്ച്‌ ഓരോ സംവിധാനത്തിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്‌, ക്ലാസ്സ്‌, രക്ഷിതാവിന്റെ ഫോൺ നമ്പർ എന്നിവ ഉൾപ്പെടുന്ന

Read More