back to homepage

കേരളം

ഐപ്സോ സമ്മേളനം സമാപിച്ചു

തിരുവനന്തപുരം: ലോകസമാധാനം ജനതയുടെ ജന്മാവകാശമാണെന്നും അതുറപ്പ്‌ വരുത്തുന്നതിനുവേണ്ടി മനുഷ്യസ്നേഹികൾ ഒത്തൊരുമയോടെ പുതിയ പോരാട്ടത്തിനിറങ്ങണമെന്നും ഐപ്സോ ദേശീയ സമ്മേളനം ആഹ്വാനം ചെയ്തു. ലോകജനതയിൽ ആശങ്കയുണർത്തുന്ന സങ്കീർണമായ സാഹചര്യം മറികടക്കാൻ മറ്റുവഴികൾ മുന്നിലില്ലെന്ന്‌ പ്രമേയം ചൂണ്ടിക്കാട്ടി. മൂന്ന്‌ ദിവസമായി നടന്നുവന്ന സമ്മേളനം ഇന്നലെ സമാപിച്ചു.

Read More

അടച്ചിട്ടിരിക്കുന്ന സ്വകാര്യ ഫാക്ടറികൾ സർക്കാർ ഏറ്റെടുക്കണം: കാനം

തിരുവനന്തപുരം: കേരളത്തിൽ അടച്ചിട്ടിരിക്കുന്ന സ്വകാര്യ ഫാക്ടറികൾ സർക്കാർ ഏറ്റെടുക്കണമെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എഐടിയുസിയുടെ നേതൃത്വത്തിൽ നടക്കുന്ന രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മിനിമം വേതനം നൽകാത്ത തൊഴിലുടമകളോട്‌ ഒരു ദാക്ഷണ്യവും കാട്ടരുത്‌. വരാൻ പോകുനനത്‌ പരാജയപ്പെടാൻ

Read More

വൈദ്യുതിചാർജ്ജ്‌ വർധിപ്പിക്കാനുള്ള നീക്കം പ്രതിഷേധാർഹം: എഐവൈഎഫ്‌

തിരുവനന്തപുരം: സംസ്ഥാനത്ത്‌ നിലനിൽക്കുന്ന നിലവിലുള്ള വൈദ്യുതി നിരക്കുകൾ ഭീമമായി വർധിപ്പിക്കാനുള്ള വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ നീക്കം ഉപേക്ഷിക്കണമെന്ന്‌ എഐവൈഎഫ്‌ സംസ്ഥാന പ്രസിഡന്റ്‌ ആർ സജിലാലും സെക്രട്ടറി മഹേഷ്‌ കക്കത്തും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വർഷങ്ങൾക്ക്‌ മുമ്പ്‌ വൈദ്യുതി ബോർഡിനുണ്ടായ നഷ്ടം നികത്താനെന്ന ന്യായം

Read More

സ്കൂൾ കലോത്സവം: ചിത്രങ്ങളും വാർത്തകളും

നിളയിൽ മൊഞ്ചത്തിമാർ നിറഞ്ഞാടി കണ്ണൂർ: മർഹത പാടി മൊഞ്ചത്തിമാരും തോഴിമാരും ഇശലിനൊത്ത്‌ ലങ്കി മറിഞ്ഞപ്പോൾ നിളയിൽ ഇശൾ മഴ പെയ്തിറങ്ങി. മലബാറിന്റെ തനതു കലാരൂപമായ ഒപ്പന ആസ്വദിക്കാൻ ആയിരങ്ങൾ ഒഴുകിയെത്തിയപ്പോൾ കലോത്സവ നഗറും നഗരവും ജനങ്ങളാൽ മഹാസമുദ്രമായി. അപ്പീലുകളുമായി മത്സരിക്കാനെത്തിയ മൊഞ്ചത്തിമാരുടെ

Read More

മൂക്കുന്നി മലയിലെ ക്വാറികൾ ഗുരുതര പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന്‌ സർക്കാർ

കൊച്ചി: തിരുവനന്തപുരം ജില്ലയിലെ മുക്കുന്നിമലയിലെ ക്വാറികൾ ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾക്കിടയാക്കുമെന്ന സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡിന്റെയും പരിസ്ഥിതി വകുപ്പിന്റെയും റിപ്പോർട്ടുകൾ സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. അനധികൃത ക്വാറി പ്രവർത്തനത്തിനെതിരെ പ്രദേശവാസിയായ എസ്‌ ലത നൽകിയ ഹർജിയിലാണ്‌ റിപ്പോർട്ടുകൾ നൽകിയത്‌. ജൈവ വൈവിദ്ധ്യ

Read More

അസമത്വം നിറച്ചത്‌ നവലിബറൽ നയങ്ങൾ: കാനം

യുദ്ധം സൃഷ്ടിക്കുന്നത്‌ മുതലാളിത്ത വ്യവസ്ഥിതി: പിണറായി തിരുവനന്തപുരം: ലോകത്ത്‌ യുദ്ധങ്ങൾ സൃഷ്ടിക്കാൻ മുതലാളിത്തം നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുമെന്നും മുതലാളിത്തത്തിന്റെ വളർച്ചയ്ക്ക്‌ യുദ്ധം അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഓൾ ഇന്ത്യ പീസ്‌ ആന്റ്‌ സോളിഡാരിറ്റി ഓർഗനൈസേഷൻ (ഐപ്സൊ) ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു

Read More

ഗൾഫിൽ സെക്സ്‌ റാക്കറ്റിന്റെ തടവിലുള്ള മലയാളി യുവതികളുടെ മോചനം നീളുന്നു

ബേബി ആലുവ കൊച്ചി: വിവിധ ജോലികൾക്കെന്ന വ്യാജേന അനധികൃത യാത്രാരേഖകളുപയോഗിച്ച്‌ ഗൾഫിലെത്തിച്ച്‌ ഭീഷണിപ്പെടുത്തി പെൺവാണിഭ സംഘങ്ങൾക്കു കൈമാറിയ മലയാളി യുവതികളെക്കുറിച്ച്‌ അന്വേഷിക്കണമെന്ന ആവശ്യം വീണ്ടുമുയരുന്നു. വീട്ടുജോലിക്കെന്ന പേരിൽ കൃത്രിമരേഖകളുടെയും വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ ഒത്താശയുടെയും മറവിൽ സൗദി അറേബ്യയിലേക്ക്‌ അയയ്ക്കുകയും അവിടെ

Read More

നോട്ട്‌ നിരോധനം: സ്ഥലവില കുറയുമെന്ന പ്രഖ്യാപനം പാളി

കൊച്ചി: നോട്ട്‌ നിരോധനം രാജ്യത്തെ സാധാരണക്കാരന്‌ കുറഞ്ഞ വിലയിൽ വീടും സ്ഥലവും വാങ്ങാനുള്ള സുവർണാവസരമാണെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ പൊള്ളയാണെന്ന്‌ തെളിയുന്നു.നോട്ട്‌ നിരോധനം വന്നത്‌ കൊണ്ട്‌ സ്ഥലത്തിനോ ഫ്ലാറ്റുകൾക്കോ വിലകുറവൊന്നും ഉണ്ടായിട്ടില്ലെന്ന്‌ ഭവന വായ്പാ കമ്പനിയായ ഡിഎച്ച്‌എഫ്‌എൽ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസർ ഹർഷിൽ

Read More

മിൽമ പാലിന്‌ വില വർധിക്കും

കൊച്ചി: പാൽ വില വർധിപ്പിക്കാൻ മിൽമ ഡയറക്ടർ ബോർഡ്‌ യോഗ തീരുമാനം.വരൾച്ച മൂലം സംസ്ഥാനത്ത്‌ പാലുൽപാദനം കുറഞ്ഞതിനാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന്‌ കൂടുതൽ പാൽ വാങ്ങേണ്ടി വരുന്നതിനാലാണ്‌ വില വർദ്ധിപ്പിക്കുന്നതെന്നാണ്‌ വിശദീകരണം.കൊച്ചിയിൽ ഇന്നലെ ചേർന്ന ഡയറക്ടർ ബോർഡ്‌ യോഗത്തിലാണ്‌ പാൽ വില

Read More

ഫാർമസിസ്റ്റുകൾ ഇല്ലാതെ മരുന്ന്‌ വിതരണം ചെയ്യുന്നില്ലെന്ന്‌ സർക്കാർ ഉറപ്പാക്കണം: ഹൈക്കോടതി

കൊച്ചി: മെഡിക്കൽ സ്റ്റോറുകളിലും മരുന്നു വിതരണ കേന്ദ്രങ്ങളിലും ഫാർമസിസ്റ്റ്‌ ഇല്ലാതെ മരുന്നു വിതരണം ചെയ്യുന്നില്ലെന്ന്‌ സർക്കാർ ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഫാർമസിസ്റ്റുകൾ ഇല്ലാതെ മരുന്നു വിതരണം ചെയ്യുന്നതിനെതിരെ കേരള ഫാർമസിസ്റ്റ്സ്‌ ഓർഗനൈസേഷൻ നൽകിയ ഹർജിയിലാണ്‌ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്‌. ഫാർമസിസ്റ്റുകളില്ലാതെ മരുന്നു

Read More