back to homepage

കേരളം

മത്സ്യകൃഷിയിൽ നൂതന സംരംഭങ്ങൾ നടപ്പാക്കും

തിരുവനന്തപുരം: കേന്ദ്ര സർക്കാർ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ബ്രാക്കിഷ്‌ വാട്ടർ അക്വാകൾച്ചറുമായി ചേർന്ന്‌ ഉൾനാടൻ മത്സ്യോത്പാദനം വർദ്ധിപ്പിക്കുന്നതിനായി നൂതന പദ്ധതികൾ സംസ്ഥാനത്ത്‌ നടപ്പാക്കാൻ തീരുമാനിച്ചതായി മന്ത്രി ജെ മെഴ്സിക്കുട്ടി പറഞ്ഞു. ഇത്‌ സംബന്ധിച്ചുളള വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

Read More

സാറാ ജോസഫിനും യു എ ഖാദറിനും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം

സ്വന്തം ലേഖകൻ തൃശൂർ: കേരള സാഹിത്യ അക്കാദമിയുടെ 2015 വർഷത്തെ വിശിഷ്ടാംഗത്വവും സമഗ്ര സംഭാവന പുരസ്കാരവും അക്കാദമി അവാർഡുകളും പ്രഖ്യാപിച്ചു. അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വർണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവും അടങ്ങുന്ന അക്കാദമിയുടെ വിശിഷ്ടാംഗത്വം (ഫെല്ലോഷിപ്പ്‌) സാറാ ജോസഫ്‌, യു

Read More

എല്ലാ ജലവൈദ്യുത പദ്ധതികളുമായും മുന്നോട്ടുപോകുമെന്ന്‌ വൈദ്യുതിമന്ത്രി

കണ്ണൂർ: സർക്കാരിന്‌ മുമ്പിലുള്ള ചെറുതും വലുതുമായ എല്ലാ ജലവൈദ്യുത പദ്ധതികളുമായും മുന്നോട്ടു പോവുമെന്ന്‌ വൈദ്യുതവകുപ്പ്‌ മന്ത്രി എം എം മണി പറഞ്ഞു. താപനിലയം, സോളാർ പദ്ധതികളെ അപേക്ഷിച്ച്‌ കേരളത്തിൽ ഏറ്റവും കുറഞ്ഞ ചെലവിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ സാധിക്കുക ജലവൈദ്യുത പദ്ധതിയിലൂടെയാണെന്ന്‌ ഇതിനകം

Read More

ബിനാലെ മൂന്നാം ലക്കത്തിന്‌ തിരശ്ശീല വീഴുന്നു: ആറു ലക്ഷത്തോളം സന്ദർശകർ

കൊച്ചി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാവിരുന്നായ കൊച്ചി-മുസിരിസ്‌ ബിനാലെ മൂന്നാം ലക്കത്തിന്‌ ഇന്ന്‌ തിരശ്ശീല വീഴും. ആറു ലക്ഷത്തോളം പേരാണ്‌ 108 ദിവസം നീണ്ടു നിന്ന ഈ കലാപ്രദർശനം കണ്ടത്‌. കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിൽ വൈകീട്ട്‌ 5.30 ന്‌

Read More

പറവൂർ ഗാന്ധിഗ്രാമസേവാ കേന്ദ്രത്തിലെ അഴിമതി: അന്വേഷണത്തിന്‌ വിജിലൻസ്‌ കോടതി ഉത്തരവ്‌

മൂവാറ്റുപുഴ: പറവൂർ ഗാന്ധിഗ്രാമസേവാ കേന്ദ്രത്തിലെ അഴിമതിയെക്കുറിച്ച്‌ അന്വേഷിക്കുവാൻ മൂവാറ്റുപുഴ വിജിലൻസ്‌ കോടതി ജഡ്ജി പി മാധവൻ ഉത്തരവിട്ടു. എട്ട്‌ കോടി രൂപയുടെ അഴിമതി ഗാന്ധി സ്മാരക കേന്ദ്രത്തിൽ നടന്നിട്ടുള്ളതായി കാണിച്ച്‌ മുൻ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന പി കെ ശ്രീധരൻ നായർ നൽകിയ

Read More

മിഠായിത്തെരുവിൽ സംയുക്ത സുരക്ഷാ പരിശോധന: കയ്യേറ്റമടക്കം നിരവധി ക്രമക്കേടുകൾ

കോഴിക്കോട്‌: മിഠായിത്തെരുവ്‌ തീപ്പിടിത്തത്തെ തുടർന്ന്‌ കടകളിൽ ഏർപ്പെടുത്തേണ്ട സുരക്ഷാ മുൻകരുതൽ സംബന്ധിച്ച്‌ ഉദ്യോഗസ്ഥസംഘം അവസാനവട്ട പരിശോധന ആരംഭിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ ഒരുക്കാൻ കച്ചവടസ്ഥാപനങ്ങൾക്ക്‌ അനുവദിച്ച സമയപരിധി മാർച്ച്‌ 25ന്‌ അവസാനിച്ച സാഹചര്യത്തിലാണ്‌ ജില്ലാ കളക്ടർ യു വി ജോസിന്റെ നേതൃത്വത്തിൽ ഫയർ

Read More

തോമസ്‌ ചാണ്ടിയെ മന്ത്രിയാക്കണമെന്ന്‌ എൻസിപി

തിരുവനന്തപുരം: എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവെച്ച ഒഴിവിലേക്ക്‌ കുട്ടനാട്‌ എംഎൽഎ തോമസ്‌ ചാണ്ടിയെ മന്ത്രിയാക്കണമെന്ന്‌ എൻസിപി. ഇക്കാര്യം എൽഡിഎഫിനെ അറിയിക്കാനും ഇന്നലെ തിരുവനന്തപുരത്ത്‌ ചേർന്ന സംസ്ഥാന നേതൃയോഗത്തിൽ തീരുമാനമായി. മുൻ മന്ത്രി എ കെ ശശീന്ദ്രനാണ്‌ യോഗത്തിൽ തോമസ്‌ ചാണ്ടിയെ

Read More

സിനിമാ മേഖലയിലെ തൊഴിൽ നിഷേധവും ഏകാധിപത്യവും ചെറുക്കപ്പെടണം: എഐവൈഎഫ്‌

തിരുവനന്തപുരം: സിനിമാ മേഖലയിലെ തൊഴിൽ നിഷേധവും ഏകാധിപത്യ നിലപാടുകളും ചെറുക്കപ്പെടണമെന്ന്‌ എഐവൈഎഫ്‌ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ആർ സജിലാലും സെക്രട്ടറി മഹേഷ്‌ കക്കത്തും അഭിപ്രായപ്പെട്ടു. സംവിധായൻ വിനയന്‌ സിനിമയിൽ വിലക്ക്‌ ഏർപ്പെടുത്തിയ താരസംഘടനയായ അമ്മ, സിനിമാ പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക എന്നിവയുടെ

Read More

വിദ്യാർഥിനിക്ക്‌ ഫോണിൽ അശ്ലീലസന്ദേശം അയച്ച അധ്യാപകൻ അറസ്റ്റിൽ

കുണ്ടറ: വിദ്യാർഥിനിക്ക്‌ ഫോണിലൂടെ അശ്ലീല ചിത്രസന്ദേശം അയച്ച അധ്യാപകൻ അറസ്റ്റിലായി. കേരളപുരം സെന്റ്‌ വിൻസന്റ്‌ സ്കൂളിലെ താൽക്കാലിക അധ്യാപകനായ കിഴക്കേകല്ലട കൊടുവിള ജെസി മന്ദിരത്തിൽ ജിത്തു ആൽബർട്ട്‌(25) ആണ്‌ അറസ്റ്റിലായത്‌. ഇതേ സ്കൂളിലെ പത്താം ക്ലാസ്‌ വിദ്യാർഥിനിക്കാണ്‌ ഇയാൾ സന്ദേശം അയച്ചത്‌.

Read More

കോളിൽ പുഞ്ചക്കൊയ്ത്തിൻ പൊന്നിൻ വിപ്ലവം

വത്സൻ രാമംകുളത്ത്‌ തൃശൂർ: നെല്ല്‌ ഉൽപാദനത്തിൽ ഇത്തവണ കാർഷിക കേരളം ഇതുവരെ കാണാത്ത പൊന്നിൻ വിപ്ലവം. നന്മയുടെ നയം നടപ്പാക്കാൻ നട്ടെല്ലുള്ള സർക്കാർ തുണയായതോടെ കർഷകന്‌ നടുനിവർത്തി നിൽക്കാനുള്ള കരുത്തായി. കോൾപാടങ്ങളുടെയും കൃഷി മന്ത്രിയുടെയും നാടായ തൃശൂരിൽ കഴിഞ്ഞ രണ്ട്‌ വർഷത്തേക്കാൾ

Read More