back to homepage

പംക്തികൾ

ആട്‌ അവ്വക്കരിക്കാക്ക്‌ ഒറ്റ സൈറ്റേ അറിയൂ!

വാതിൽപ്പഴുതിലൂടെ ദേവിക ഞങ്ങടെ നാട്ടിൽ ഒരു ജനപ്രിയ കഥാപാത്രമുണ്ട്‌. ഇടയ്ക്കോടൻ അവ്വക്കർ. തൊഴിൽ കശാപ്പായതുകൊണ്ട്‌ നാട്ടുകാരിട്ട പേര്‌ ആട്‌ അവ്വക്കരിക്കാ. പരമരസികൻ, അറവുമാടുകളുടെ കഴുത്തിൽ കത്തിവയ്ക്കുമ്പോഴും വേദാന്തിയെപ്പോലെ തമാശകൾ പൊട്ടിക്കും. നിഷ്കളങ്കതയുടെ ആൾരൂപം. ആരുടെ മുഖത്തുനോക്കിയും പറയാനുള്ളത്‌ വെട്ടിത്തുറന്നു പറയും. വിവരാവകാശനിയമം

Read More

അടിത്തറ മാന്തുന്ന പരിപാടികൾ

ഒറ്റയടിപ്പാതകൾ സി രാധാകൃഷ്ണൻ നല്ല കൈപ്പുണ്യമുള്ള ഒരു പാചകക്കാരനെ അയാളുടെ അസൂയാലുവായ എതിരാളി ആത്മഹത്യയിലെത്തിച്ച കഥ ഇങ്ങനെ: കൊട്ടാരത്തിലൊരു വിരുന്നിന്‌ വിഭവങ്ങളൊരുക്കുന്നേരം ഈ അസൂയാലു ആകെ ചെയ്തത്‌ ആശാന്റെ കണ്ണ്‌ തെറ്റിയനേരം നോക്കി പ്രധാന അടുപ്പിൽ അഞ്ചാറ്‌ കൊള്ളി കൂടുതലായി തിരുകുകയാണ്‌.ഏതാനും

Read More

സാമൂഹ്യനീതിയുടെ മാനങ്ങൾ

കാര്യവിചാരം യു വിക്രമൻ ഫെബ്രുവരി 20 സാമൂഹ്യനീതി ദിനമായിട്ടാണ്‌ ആചരിക്കുന്നത്‌. ജീവിതത്തിലെ സാമൂഹ്യവശമാണ്‌ ജാതിസമ്പ്രദായത്തിൽ പ്രധാനമായും വരുന്നത്‌. അതിനാൽ തന്നെ സാമൂഹ്യനീതി എന്നാൽ സാമ്പത്തിക സമത്വത്തെക്കാളുപരി സാമൂഹ്യസമത്വമാണ്‌ ജാതികൾക്കിടയിൽ സംഭവിക്കേണ്ടത്‌. അധഃസ്ഥിതരുടെ സാമ്പത്തിക പ്രശ്നങ്ങൾക്കുള്ള പരിഹാരം കൊണ്ടുമാത്രം തീരുന്നതല്ല സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട

Read More

ജനിക്കുന്നെങ്കിൽ തമിഴകത്തു ജനിക്കണം രാഷ്ട്രീയകരകാട്ടം കാണാം, മയിലാട്ടം കാണാം!

വാതിൽപ്പഴുതിലൂടെ ദേവിക പണ്ടുള്ളവർ പറയുമായിരുന്നു, ‘സഞ്ചാരസൗഖ്യത്തിനു പാണ്ടിനല്ലൂ’ എന്ന്‌. അതായത്‌ ദേശാടനത്തിനു നന്ന്‌ പാണ്ടിനാടാണെന്ന്‌. മുട്ടിനുമുട്ടിന്‌ അമ്പലങ്ങൾ. കരകാട്ടം, കാവടിയാട്ടം, മയിലാട്ടം, ജല്ലിക്കെട്ട്‌ അങ്ങനെ എത്രയെത്ര കലാആയോധനരൂപങ്ങൾ കണ്ടു നടക്കാം. അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ ആദരിക്കുന്ന ഒരു ജനസമൂഹം. വീരപാണ്ഡ്യ കട്ടബൊമ്മൻ സിനിമയിൽ

Read More

മോഡിക്കെതിരെ ബിജെപി

ഇടപെടൽ ഇ ചന്ദ്രശേഖരൻ നായർ നരേന്ദ്രമോഡി സർക്കാരിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപനവും അതിന്മേലുള്ള ചർച്ചയും പാർലമെന്റിൽ കഴിഞ്ഞു. 2017-18 വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ്‌ ധനമന്ത്രി അരുൺ ജെയ്റ്റ്ലി പാർലമെ ന്റിൽ അവതരിപ്പിച്ചു. ഇതിൽ ഒരു കാര്യം സമ്മതിക്കുന്നു. രാജ്യത്തിന്റെ

Read More

പത്മശ്രീ ജഗ്ഗിവാസുദേവും ജനാധിപത്യവും

നേരും പോരും സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി ഇത്തവണ ഭാരതസർക്കാർ പത്മശ്രീ നൽകി ബഹുമാനിച്ചവരിൽ പ്രധാനിയായ ദക്ഷിണേന്ത്യനാണ്‌ ആത്മീയാചാ ര്യൻ ജഗ്ഗിവാസുദേവ്‌. സുന്ദർമേനോനെ പോലുള്ളവർക്കും ലഭിക്കാവുന്ന ഒരു ബഹുമതിയാണ്‌ പത്മശ്രീ എന്ന്‌ വന്നതുമുതൽക്ക്‌ പത്മശ്രീ ലഭിക്കുന്നവരെല്ലാം മഹാത്മാക്കളാണെന്ന്‌ പറയുവാനുള്ള ധൈര്യം പൊതുജനങ്ങൾക്ക്‌ പൊതുവേ ഇല്ലാതായി

Read More

‘ലോവസ്റ്റ്‌’ അക്കാദമികളോ?

കാഴ്ച പി എ വാസുദേവൻ തിരുവനന്തപുരം ലാ (ലോ) അക്കാദമി വാർത്തകൾ നുരഞ്ഞുപൊന്തുന്നു. അതിനു തൊട്ടടുത്തായി മറ്റക്കര ടോംസ്‌ എൻജിനീയറിങ്‌ കോളജിലെ അട്ടഹാസങ്ങൾ വായിച്ചുകുഴഞ്ഞു. അതിനുമുമ്പ്‌ ജിഷ്ണുവിന്റെ മരണത്തോടെ ‘വൈറലായ’ പാമ്പാടി നെഹ്‌റു എൻജിനീയറിങ്‌ കോളജ്‌ വൃത്താന്തങ്ങൾ. ഇത്‌ കൈപ്പിടിയിലായ സംഭവങ്ങൾ.

Read More

വേലുക്കുട്ടി അരയൻ – ഭിഷഗ്വരനായ കമ്മ്യൂണിസ്റ്റ്‌

ചരിത്രവീഥികളിൽ അഡ്വ. ഇ രാജൻ മധ്യതിരുവിതാംകൂറിൽ അരയസമുദായ മുന്നേറ്റത്തിന്‌ നേതൃത്വം നൽകിയത്‌ ഡോ. വേലുക്കുട്ടി അരയനാണ്‌. കരുനാഗപ്പള്ളി ആലപ്പാട്ട്‌ അരയനാണ്ടിവിളാകത്ത്‌ വേലായുധൻ വൈദ്യന്റേയും കുഞ്ഞുഅമ്മയുടേയും മകനായിട്ടാണ്‌ വേലുക്കുട്ടി അരയൻ ജനിച്ചത്‌. പരമ്പരാഗതമായ ആയുർവേദ വൈദ്യകുടുംബത്തിലാണ്‌ അദ്ദേഹം പിറന്നത്‌. ആതുരസേവനം, സാഹിത്യം, രാഷ്ട്രീയം,

Read More

മകൾ കൊളുത്തിയാലും ചിത കത്തും

വർത്തമാനം കുരീപ്പുഴ ശ്രീകുമാർ മനുഷ്യന്റെ മരണവുമായി ബന്ധപ്പെട്ട്‌ യുക്തിരഹിതവും സംസ്ക്കാരശൂന്യവുമായ പല ചടങ്ങുകളും മതവിശ്വാസികൾക്കിടയിലുണ്ട്‌. അതിൽ പ്രധാനപ്പെട്ടത്‌ മൃതദേഹത്തെ കുളിപ്പിക്കുക എന്ന ചടങ്ങാണ്‌. ജീവിച്ചിരിക്കുമ്പോൾ സൂക്ഷ്മതയോടെ മറച്ചുവയ്ക്കുന്ന ശരീരഭാഗങ്ങൾ കുളിപ്പിക്കൽ എന്ന പേരിൽ മരണാനന്തരം അതിക്രമിച്ചു കാണുന്നത്‌ നിന്ദയായേ കണക്കാക്കാൻ കഴിയൂ.

Read More

ചരിത്രം വികലമാക്കി ഐസിഎസ്‌ഇ

കാര്യവിചാരം യു വിക്രമൻ “കേരളത്തിലെ ഈഴവരുടെ നേതാവായ ശ്രീനാരായണഗുരു 1903 ൽ എസ്‌എൻഡിപി യോഗം സ്ഥാപിച്ചു.” ഐസിഎസ്‌ഇ പാഠപുസ്തകത്തിലാണ്‌ ഈ പരാമർശം. എട്ടാം ക്ലാസിലെ ചരിത്രപാഠപുസ്തകത്തിൽ സാമൂഹ്യ പരിഷ്കർത്താക്കളെ പരിചയപ്പെടുത്തുന്ന ‘ഇന്ത്യയുടെ പരിഷ്കരണ പ്രസ്ഥാനങ്ങൾ’ എന്ന ആറാം അധ്യായത്തിലാണ്‌ ഇങ്ങനെ വിവരിക്കുന്നത്‌.

Read More