back to homepage

പ്രാദേശികം

കോഴിക്കോടിന്റെ മതിലില്‍ വിദേശ ബ്ലോഗര്‍മാര്‍ ചിത്രമെഴുതി

കോഴിക്കോട്: കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ ലോകത്തിനു മുന്നില്‍ പകര്‍ത്തിയെഴുതാനെത്തിയ വിദേശ ബ്ലോഗര്‍മാര്‍ കോഴിക്കോടിന്റെ നഗരവീഥിയിലെ മതിലില്‍ നിറങ്ങള്‍ ചാലിച്ചു. മാനാഞ്ചിറ ഹെഡ് പോസ്‌റ്റോഫീസ് ജംഗ്ഷനിലെ മതിലില്‍ കംപാഷനേറ്റ് കോഴിക്കോടിന്റെ ഭാഗമായുളള മണിചിത്രത്തൂണിന്റെ വളണ്ടിയര്‍മാരോടൊപ്പം ചേര്‍ന്നാണ് ബ്ലോഗ് എക്‌സ്പ്രസിന്റെ കേരള പര്യടനത്തിന്റെ ഭാഗമായി

Read More

അമല്‍കൃഷ്ണക്കും കുടുംബത്തിനും ഇനി ‘നന്മവീട്ടില്‍’ അന്തിയുറങ്ങാം

കോഴിക്കോട്: അമല്‍കൃഷ്ണക്കും കുടുംബത്തിനും ഇനി കൂണ്ടൂപറമ്പ് കക്കുഴിപടിപറമ്പിലെ ‘നന്മവീട്ടില്‍’ അന്തിയുറങ്ങാം. അമല്‍കൃഷ്ണയുടെ സ്വപ്ന സാക്ഷാല്‍ക്കാരമായ വീട്ടിലെ ഗൃഹപ്രവേശം ഇന്നലെ നാടും നാട്ടുകാരും ഏറ്റെടുക്കുകയായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്തി നിലവിളക്കുകൊളുത്തി വീടിന്റെ താക്കോല്‍ കുടുംബത്തെ ഏല്‍പ്പിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ഇരുനിലകളിലായി എല്ലാവിധ

Read More

സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് സ്മാരകം സ്ഥലം കാടുകയറിയ നിലയില്‍

ചെങ്ങന്നൂര്‍: സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് സ്മാരകം നിര്‍മിക്കാനായി കണ്ടെത്തിയ സ്ഥലം കാടുകയറിയ നിലയില്‍. സ്മാരകം നിര്‍മിക്കുന്നതിനായ് കെ എസ് ആര്‍ ടി സി വിട്ടുനല്‍കിയ സ്ഥലമാണ് കാടുകയറിയ നിലയിലായത്. സ്വാതന്ത്ര്യ സമരത്തില്‍ പ്രഥമസ്ഥാനമാണ് ചെങ്ങന്നൂരിനുള്ളത്. ഗാന്ധിജിയുടെ പാദസ്പര്‍ശമേറ്റ ചെങ്ങന്നൂരിലെ പഴയ മില്‍സ് മൈതാനവും.

Read More

മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് അഴിമതി; സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തു

മാവേലിക്കര: പതിറ്റാണ്ടുകളോളം കോണ്‍ഗ്രസ് ഭരിച്ച മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയില്‍ നടന്ന 34.82 കോടി രൂപയുടെ പണാപഹരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ തുടര്‍ച്ചയായി ബാങ്ക് സെക്രട്ടറി അന്നമ്മ മാത്യുവിനെ ആലപ്പുഴ ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ് പ്രകാരം അഡ്മിനിസ്‌ട്രേറ്റര്‍

Read More

സേവനാവകാശ നിയമത്തിന്റെ സാധ്യതഉപയോഗപ്പെടുത്തണം: കെ.വി സുമേഷ്

30കണ്ണൂര്‍: സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് എളുപ്പത്തിലും സമയബന്ധിതമായും സേവനങ്ങള്‍ ലഭിക്കാനുള്ള അവകാശം പൗരന്‍മാര്‍ക്ക് നല്‍കുന്ന സേവനാവകാശ നിയമത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ പൊതുജനങ്ങള്‍ തയ്യാറാവണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും പയ്യന്നൂര്‍ ഗുരുദേവ ആര്‍ട്‌സ്

Read More

കോര്‍പറേഷനെ വെളിയിട വിസര്‍ജന വിമുക്ത മേഖലയാക്കി പ്രഖ്യാപിക്കും

കണ്ണൂര്‍: കോര്‍പറേഷനെ വെളിയിട വിമുക്ത മേഖലയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ത്വരിതഗതിയില്‍ നടപ്പാക്കാന്‍ കോര്‍പറേഷന്‍ യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്നു മേയര്‍ ഇ.പി.ലത പറഞ്ഞു. അതേ സമയം ഒഡിഎഫ് പ്രഖ്യാപനവുമായി ബന്ധപ്പെട്ടു കൗണ്‍സിലര്‍മാര്‍ നല്‍കേണ്ട സത്യവാംഗ് മൂലവുമായി ബന്ധപ്പെട്ട്

Read More

മോട്ടോര്‍ വാഹന പണിമുടക്ക് വിജയിപ്പിക്കുക: എഐടിയുസി

കാസര്‍കോട്: കേന്ദ്രസര്‍ക്കാര്‍ ഇന്‍ഷ്വറന്‍സ് പ്രീമിയം ഭീമമായി വര്‍ദ്ധിപ്പിച്ചതിലും റോഡ് ഗതാഗത മേഖലയെ സ്വകാര്യ കുത്തകകള്‍ക്ക് അടിയറവെക്കാന്‍ ലക്ഷ്യമിട്ട് മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കാന്‍ തീരുമാനിച്ചതിലും പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നാളെ നടക്കുന്ന മോട്ടോര്‍ വാഹന പണിമുടക്ക് വിജിപ്പിക്കാന്‍ എ ഐ

Read More

കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പ്രവര്‍ത്തനം തുടങ്ങി

കാസര്‍കോട്: ഏറേ നാളത്തെ മുറവിളിക്ക് ശേഷം കാസര്‍കോടിന് അനുവദിച്ച പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ ട്രയല്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി. ഇന്നലെ രാവിലെ പത്തോടെയാണ് ട്രയല്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയത്. അടുത്ത മാസം ഏപ്രില്‍ രണ്ട് വരെയാണ് ട്രയല്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത്. ഏപ്രില്‍ ഒന്നിനാണ്

Read More

സിപിഐ കോന്നി നിയോക മണ്ഡലം കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കോന്നി: സിപിഐ കോന്നി നിയോക മണ്ഡലം കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പുതുതായി പണികഴിപ്പിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനകീയ പ്രശ്‌നങ്ങളില്‍ എന്നും സിപിഐക്ക് സുവ്യക്ത നിലപാടാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.അത് ജനപക്ഷ

Read More

പൂല്ലപ്രം ബാലികാമഠത്തിലെ അന്തേവാസിയുടെ മരണം പ്രതിഷേധ മാര്‍ച്ച് നടത്തി

റാന്നി: പൂല്ലപ്രം ബാലികാമഠത്തിലെ അന്തേവാസിയുടെ മരണം സ്ത്രീക്കു നേരേയുള്ള പൈശാചികതയുടെ മറ്റൊരു മുഖമാണെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്രകമ്മിറ്റിയംഗം സൂസന്‍ കോടി പറഞ്ഞു. അമ്പിളിയുടെ മരണം കേസ് അട്ടിമറിച്ച മുന്‍ യു ഡി എഫ് സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും കുറ്റക്കാരെ

Read More