back to homepage

ലോകം

പാക്‌ സൈന്യത്തിന്‌ എതിരെ പ്രതിഷേധം

ന്യൂഡൽഹി: ബലം പ്രയോഗിച്ച്‌ ഭൂമി പിടിച്ചെടുത്തതിനെതിരെ പാക്‌ അധീന കശ്മീരിൽ പാകിസ്ഥാൻ സൈന്യത്തിനെതിരെ പ്രതിഷേധം. പാകിസ്ഥാനും സൈന്യത്തിനുമെതിരായ മുദ്രാവാക്യങ്ങളുമായാണ്‌ സമരാനുകൂലികൾ നിരത്തിലിറങ്ങിയത്‌. നൂറുകണക്കിന്‌ കൊട്ലി സ്വദേശികളാണ്‌ പ്രതിഷേധത്തിൽ പങ്കെടുത്തത്‌.

Read More

അഫ്ഗാനിൽ താലിബാൻ ആക്രമണം: 140 സൈനികർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിലെ സൈനിക താവളത്തിൽ താലിബാൻ നടത്തിയ ആക്രമണത്തിൽ 140 സൈനികർ കൊല്ലപ്പെട്ടു. മസാർ ഇ ഷെയറെഫ്‌ സൈനീക താവളത്തിൽ വെള്ളിയാഴ്ച പ്രാർഥന കഴിഞ്ഞ്‌ പുറത്തിറങ്ങിയവർക്ക്‌ നേരെ സൈനിക യൂണിഫോമിലെത്തിയ ചാവേറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ നിരവധിപ്പേർക്ക്‌

Read More

ലണ്ടനിൽ അറസ്റ്റിലായ വിജയ്‌ മല്യയെ ജാമ്യത്തിൽ വിട്ടു

ലണ്ടൻ: ലണ്ടനിൽ അറസ്റ്റിലായ വ്യവസായി വിജയ്‌ മല്യയെ ജാമ്യത്തിൽ വിട്ടു. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റ്‌ കോടതിയാണ്‌ മൂന്നുമണിക്കൂറിനുള്ളിൽ മല്യക്ക്‌ ജാമ്യം അനുവദിച്ചത്‌. അറസ്റ്റ്‌ ഇന്ത്യൻ മാധ്യമങ്ങളുടെ പതിവ്‌ ആഘോഷമെന്ന്‌ മല്യ ട്വീറ്റ്‌ ചെയ്തു. കൈമാറൽ അപേക്ഷയിൽ കോടതി വാദം കേട്ടു തുടങ്ങുന്നതേയുള്ളൂവെന്നും

Read More

അമേരിക്കയുടെ സൂപ്പർ കാരിയർ കാൾ വിൻസൺ കൊറിയൻ തീരത്ത്

ന്യൂഡൽഹി:  ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലുകളിലൊന്നായ, അമേരിക്കൻ നാവികസേനയുടെ നിമിറ്റ്‌സ് ക്ലാസ് വിമാനവാഹിനിക്കപ്പലുകളുടെ ശൃംഖലയിൽ മൂന്നാമത്തെ സൂപ്പർ കരിയർ കാൾ വിൻസന്റെ  കൊറിയൻ തീരത്തേക്കുള്ള നീക്കം ഒരു യുദ്ധ സാധ്യത വിളിച്ചോതുന്നു. മുന്നറിയിപ്പുകൾ അവഗണിച്ചും ഉത്തര കൊറിയ നടത്തുന്ന മിസൈൽ പരീക്ഷണങ്ങളുടെ

Read More

യുദ്ധാന്തരീക്ഷം തുടരുന്നു; ഉത്തരകൊറിയൻ മിസെയിൽ പരീക്ഷണം പരാജയം

സോൾ: ഉത്തര കൊറിയ ഇന്നലെ പുലർച്ചെ നടത്തിയ മിസെയിൽ പരീക്ഷണം പരാജയപ്പെട്ടു. വിക്ഷേപിച്ചയുടനെ മിസെയിൽ പൊട്ടിത്തെറിച്ചെന്ന്‌ യുഎസ്‌ പസിഫിക്‌ കമാൻഡും ദക്ഷിണകൊറിയയും അറിയിച്ചു. അമേരിക്കയുമായി യുദ്ധാന്തരീക്ഷം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ കിഴക്കൻ തീരത്തെ സിൻപോയിലായിരുന്നു പരീക്ഷണം. മുഖ്യ സഖ്യകക്ഷിയായ ചൈനയുടെ ഉപദേശം

Read More

ട്രംപിനെതിരെ പ്രതിഷേധം

വാഷിങ്ങ്ടൺ: പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രംപിനെതിരെ പ്രതിഷേധങ്ങൾ തുടരുന്നു. ട്രംപിന്റെ നികുതി വിവരങ്ങൾ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ്‌ നൂറുകണക്കിന്‌ ട്രമ്പ്‌ വിരുദ്ധർ തെരുവിലിറങ്ങയത്‌. കാലിഫോർണിയയിലെ ബെർക്കലെ തെരുവിലാണ്‌ പ്രതിഷേധം അരങ്ങേറിയത്‌. പ്രതിഷേധ പ്രകടനത്തിനിടെ ഇവിടെയുണ്ടായിരുന്ന ട്രമ്പ്‌ അനുകൂലികളും പ്രതിഷേധക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനു പിന്നാലെ 13

Read More

തുർക്കി; ഹിതപരിശോധന തുടരുന്നു

ഇസ്തംബൂൾ: തുർക്കിയിൽ പാർലമെന്ററി ജനാധിപത്യസംവിധാനം വേണമോയെന്ന തീരുമാനമെടുക്കുന്നതിനുള്ള ഹിതപരിശോധന തുടരുന്നു. 550 ലക്ഷം വരുന്ന തുർക്കി പൗരൻമാർക്ക്‌ വോട്ട്‌ ചെയ്യുന്നതിനായി ഒന്നര ലക്ഷത്തിൽപരം പോളിങ്‌ സ്റ്റേഷനുകളാണ്‌ രാജ്യത്താകമാനം ഒരുക്കിയിരിക്കുന്നത്‌. 18 വയസ്‌ തികഞ്ഞവർ, ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടിട്ടില്ലാത്ത ജയിൽ തടവുകാർ, വിചാരണ

Read More

നേപ്പാൾ-ചൈന സംയുക്ത സൈനികാഭ്യാസം തുടങ്ങി

കാഠ്മണ്ഡു: നേപ്പാൾ-ചൈന ആദ്യ സംയുക്ത സൈനികാഭ്യാസം തുടങ്ങി. ഭീകരവാദത്തെ ലക്ഷ്യമിട്ടാണ്‌ സൈനികാഭ്യാസമെങ്കിലും മേഖലയിലെ ചൈനീസ്‌ ആധിപത്യം ഇന്ത്യക്ക്‌ കടുത്തവെല്ലുവിളിയാണ്‌. സാഗർമാത ഫ്രണ്ട്ഷിപ്പ്‌ 2017 എന്ന്‌ പേരിട്ടിട്ടുള്ള സൈനികാഭ്യാസം ഏപ്രിൽ 25നാണ്‌ അവസാനിക്കുക. ആഗോള തലത്തിൽ ഭീകരവാദം വലിയ സുരക്ഷാ ഭീഷണി ഉയർത്തുന്ന

Read More

സ്ത്രീകളെ ബഹുമാനിക്കണം; മാർപ്പാപ്പ

റോം: സ്ത്രീകകളെയും ദരിദ്രരെയും പ്രത്യേകം പരാമർശിച്ച്‌ ഫ്രാൻസിസ്‌ മാർപ്പാപ്പയുടെ ഈസ്റ്റർ ദിന സന്ദർശനം. സ്ത്രീകളെ ബഹുമാനിക്കണമെന്നും ദരിദ്രരേയും അഭയാർഥികളെയും കണ്ടില്ലെന്ന്‌ നടിക്കരുതെന്നും സംരക്ഷിക്കണമെന്നും മാർപ്പാപ്പ സന്ദേശത്തിൽ പറഞ്ഞു. ദിവ്യബലിയിൽ പങ്കുചേരാൻ സെന്റ്‌ പീറ്റേഴ്സ്‌ ബസലിക്കയിൽ പതിനായിരങ്ങൾ കാത്തിരിക്കുകയായിരുന്നു . ബസിലിക്കയുടെ പടവുകളിൽ

Read More

പ്രതിദിന എണ്ണവില നിരക്കറിയിക്കാൻ ഒപേക്‌: പാചകവാതകവിലയും അന്നന്നുതന്നെ അറിയാം

പത്യേക ലേഖകൻ ദുബായ്‌: ഓരോ ദിവസത്തേയും ക്രൂഡ്‌ ഓയിലിന്റെയും പാചകവാതകത്തിന്റെയും വില അന്നന്നുതന്നെ ആഗോളവ്യാപകമായി അറിയിക്കാൻ അടുത്തയാഴ്ച മുതൽ പ്രത്യേക സംവിധാനം. പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടനയായ ഒപ്പേക്കും യുഎഇ ഇന്ധനവകുപ്പും ചേർന്നുള്ള ഈ സംവിധാനത്തിന്റെ ഫലമായി എണ്ണ-വാതകവിപണിയിൽ സ്വകാര്യ-പൊതുമേഖലാ

Read More