Sunday
22 Oct 2017

Agriculture

പൊന്നരിവാളിൽ നൂറുമേനി ..

പൊന്നരിവാളിൽ നൂറുമേനി ... വെള്ളത്താൽ മൂടിയ മൺറോ തുരുത്തിൽ കൃഷിയിൽ വിജയം വരിച്ച പുന്നപ്രവയലാർ സമരസേനാനി സി.കെ നാരായണന്റെ മകൾ വിജയയയും ഭർത്താവ് സുബ്രമണ്യനും കരനെൽ കൃഷിയിടത്തിൽ കൊയ്ത് നടത്തുന്നു. ... ഫോട്ടോ സുരേഷ് ചൈത്രം

കെട്ടിനാട്ടി നെല്‍കൃഷിക്ക് പ്രചാരമേറുന്നു

കര്‍ഷക ശാസ്ത്രജ്ഞന്‍ അമ്പവയല്‍ മാളികക്കുന്നേല്‍ അജി തോമസ് വികസിപ്പിച്ച കെട്ടിനാട്ടി കൃഷി രീതിക്ക് സംസ്ഥാനത്ത് പ്രചാരം വര്‍ധിക്കുന്നു. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളിലായി 203 ഏക്കറിലാണ് നിലവില്‍ കെട്ടിനാട്ടി മുറയില്‍ നെല്‍കൃഷി നടക്കുന്നത്. വയനാട്ടില്‍ മാത്രം പടിഞ്ഞാറത്തറ,...

കാലി വളർത്തൽ സംസ്‌കാരം തിരിച്ചുപിടിക്കണം-മന്ത്രി രാജു

പൂതാടി : ഒരു വീട്ടില്‍ കുറഞ്ഞത് ഒരു പശു അല്ലെങ്കില്‍ ഒന്നോ രണ്ടോ ആട്, അഞ്ചുകോഴി എന്നിങ്ങനെ ശീലമായിരുന്ന മലയാളി അക്കാലത്തേക്ക് തിരിച്ചുപോകേണ്ടത് അനിവാര്യമായിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് പൂതാടി പഞ്ചായത്തില്‍ ഇരുളം ഗവണ്‍മെന്റ്...

കീടനാശിനി നിയമവും കേരളവും

സജി ജോണ്‍ 'സുരക്ഷിത ഭക്ഷണം, ജനങ്ങളുടെ അവകാശം' എന്നത് സമകാലീന ചരിത്രത്തില്‍  കേരള സമൂഹം ഉയര്‍ത്തിയ ഏറ്റവും ശക്തമായ മുദ്രാവാക്യമാണ്. കൃഷിയിലെ അശാസ്ത്രീയമായ കീടനാശിനി പ്രയോഗവും കാര്‍ഷികോല്‍പ്പന്നങ്ങളിലെ കീടനാശിനി സാന്നിധ്യവും സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് 'സുരക്ഷിത ഭക്ഷണം'എന്ന ആവശ്യത്തിന്‍ കരുത്തേകിയത്. നമ്മുടെ സംസ്ഥാനത്ത്,...

കറവപ്പശുക്കളെ തിരഞ്ഞെടുക്കുമ്പോള്‍

ഡോ. സാബിന്‍ ജോര്‍ജ്ജ് കറവപ്പശുക്കളെ തിരഞ്ഞെടുക്കുന്നതിന്റെ പ്രധാന മാനദണ്ഡം അവയുടെ പാലുല്‍പാദനശേഷിയാണ്. ജനിതകമൂല്യം പാലുല്‍പാദനക്ഷമതയെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ്. എന്നാല്‍ കേരളത്തിലെ നാടന്‍ പശുക്കള്‍ ഈ കാര്യത്തില്‍ വളരെ പിന്നിലായതിനാല്‍ അവയെ അത്യുത്പാദനശേഷിയുള്ള ജേഴ്‌സി, ബ്രൗണ്‍സ്വിസ്, ഹോള്‍സ്റ്റെയിന്‍ ഫ്രീഷ്യന്‍ എന്നീ...

റബറിന് ഇടിവെട്ടേറ്റാല്‍

കെ കെ രാമചന്ദ്രന്‍പിള്ള ഇടിമിന്നലേറ്റതിന്റെ ലക്ഷണങ്ങള്‍ മരങ്ങളില്‍ വളരെ പെട്ടെന്നാണ് പ്രത്യക്ഷപ്പെടുന്നത്. ഇടിമിന്നലിന്റെ കാഠിന്യമനുസരിച്ച് മരങ്ങള്‍ പൂര്‍ണമായി ഉണങ്ങിപ്പോവുകയോ ഭാഗികമായ കേടിന് വിധേയമാവുകയോ ചെയ്യും. പലപ്പോഴും കൂട്ടമായാണ് മരങ്ങള്‍ക്ക് ഇടിമിന്നല്‍ ഏല്‍ക്കാറുള്ളത്. ഒരുകൂട്ടം മരങ്ങള്‍ക്ക് ഇടിമിന്നലേറ്റാല്‍ ആഘാതത്തിന്റെ ഫലമായുണ്ടാകുന്ന ലക്ഷണങ്ങള്‍ ആദ്യം...

കര്‍ഷകര്‍ക്കുനേരെ പൊലീസ് അതിക്രമം

ഭാപ്പാല്‍: സംസ്ഥാനത്ത് ഏറ്റവുമധികം കര്‍ഷകര്‍ ദുരിതമനുഭവിക്കുന്ന ബുന്ദേല്‍ഖണ്ഡിലെ ടിക്കാംഘറില്‍ സമരം നടത്തിയ കര്‍ഷകര്‍ക്കുനേരെ പൊലീസ് അതിക്രമം. ടിക്കാംഘര്‍ കളക്ടറേറ്റിന് മുന്നില്‍ പ്രക്ഷോഭത്തിനെത്തിയ കര്‍ഷകര്‍ക്കുനേരെയാണ് മൃഗീയമായ പൊലീസ് അതിക്രമങ്ങള്‍ നടന്നത്. അവകാശപത്രിക സമര്‍പ്പിക്കാനെത്തിയ കര്‍ഷകരെ പിരിച്ചുവിടാന്‍ ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ച പൊലീസ്...

അട്ടപ്പാടി ആദ്യ മില്ലറ്റ്  ഗ്രാമമായി

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കായി കാര്‍ഷിക വികസന പദ്ധതികള്‍ ആവിഷ്‌കരിക്കൂമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. അട്ടപ്പാടിയിലെ ആദിവാസി കര്‍ഷകരുടെ ഉന്നമനത്തിനായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ- പട്ടികവര്‍ഗ വികസന-തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ ചേര്‍ന്ന് നടത്തുന്ന പ്രത്യേക...

കുട്ടനാട് പുഞ്ചകൃഷിക്ക് ഒരുങ്ങി; വിത 15ന് ആരംഭിക്കും

ആലപ്പുഴ: കുട്ടനാട് പുഞ്ചകൃഷിക്ക് ഒരുങ്ങി. ആലപ്പുഴ ജില്ലയില്‍ 25000 ഹെക്ടറില്‍ പുഞ്ചകൃഷി ചെയ്യുന്നതിനുള്ള ഒരുക്കങ്ങളാണ് പൂര്‍ത്തിയായത്. 2017-18 ലെ പുഞ്ചകൃഷിക്കായി തയാറാക്കിയ കാര്‍ഷിക കലണ്ടര്‍ പ്രകാരം 4,500 ഹെക്ടര്‍ കായല്‍ നിലങ്ങളില്‍ ഒക്‌ടോബര്‍ 15നും കുട്ടനാട്ടില്‍ 14,500 ഹെക്ടറില്‍ നവംബര്‍ ഒന്നിനും...

സംയുക്ത മാര്‍ച്ചില്‍ കര്‍ഷക രോഷമിരമ്പി

തിരുവനന്തപുരം: സംയുക്ത കര്‍ഷകസമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന മാര്‍ച്ചില്‍ കര്‍ഷകരോഷമിരമ്പി. 14 ജില്ലകളിലും നടന്ന മാര്‍ച്ചിലും ധര്‍ണയിലും ആയിരങ്ങളാണ് അണിനിരന്നത്. തിരുവനന്തപുരത്ത് രാജ്ഭവനിലേയ്ക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കിസാന്‍സഭ...