Tuesday
20 Mar 2018

Alappuzha

ആര്‍എസ്എസ് ശാഖയില്‍ പങ്കെടുത്തില്ല യുവാവിനു ക്രൂര മർദ്ദനം

ആര്‍എസ്എസ് ശാഖയില്‍ പങ്കെടുക്കുന്നത് നിര്‍ത്തിയതിന്റെ പേരില്‍ യുവാവിന് ക്രൂരമര്‍ദ്ദനം. ചെങ്ങന്നൂര്‍ പുലിയൂരില്‍ അനന്ദു എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്.  കഴിഞ്ഞ എട്ട് വര്‍ഷമായി താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നുവെന്നും എന്നാല്‍ ജോലി സംബന്ധമായ തിരക്കുകള്‍ മൂലം കഴിഞ്ഞ മൂന്ന് മാസക്കാലമായി ശാഖയില്‍ പങ്കെടുക്കുന്നതില്‍ നിന്നും...

വിശപ്പ് രഹിത കേരളം പദ്ധതി 24ന് തുടങ്ങും: ധനമന്ത്രി

ആലപ്പുഴ: അഗതികളും അശരണരുമായ എല്ലാവര്‍ക്കും ഒരു നേരത്തെയെങ്കിലും ഭക്ഷണം വീടുകളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ആരംഭിക്കുന്ന വിശപ്പുരഹിത കേരളം പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള തുടക്കം 24ന് ആലപ്പുഴ നഗരസഭയില്‍ നടക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി ടി എം തോമസ് ഐസക്ക് പറഞ്ഞു....

ബി ഡി ജെ എസ് പ്രവർത്തകർക്ക് വെട്ടേറ്റു : ബി ജെ പിയെന്ന് സൂചന

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ബിഡിജെഎസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പിന്നില്‍ ബിജെപിയെന്ന് സൂചന. ചെങ്ങന്നൂര്‍ പാണ്ടനാട് ഉറായിക്കരയിലാണ് സംഭവം.എല്‍ ഡി എഫിനു വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് വെട്ടേറ്റത്. ബിജെപി പ്രവര്‍ത്തകരാണ് വെട്ടിയതെന്ന് വെട്ടേറ്റവര്‍ ആരോപിച്ചു.

നാവിക സേനയുടെ ഹെലികോപ്റ്റര്‍ പാടത്ത് ഇറക്കി

ആലപ്പുഴ: പരീക്ഷണ പറക്കലിനിടെ യന്ത്രത്തകരാറിനെ തുടര്‍ന്ന് നാവിക സേനയുടെ ഹെലികോപ്റ്റര്‍ അടിയന്തരമായി പാടത്ത് ഇറക്കി. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും അപകടമില്ലാതെ രക്ഷപെട്ടു. സതേണ്‍ നേവല്‍ കമാന്റിന്റെ ഐ എന്‍ 413 എന്ന ചേതക് ഹെലികോപ്റ്ററാണ് മുഹമ്മ കാവുങ്കലിന് കിഴക്കുവശം വടക്കേ പെരുന്തുരുത്ത്...

ബിജെപിയെ ഒറ്റപെടുത്താന്‍ ബിഡിജെഎസ് തീരുമാനം

എന്‍ഡിഎ കണ്‍വീനര്‍ സമാന്തര യോഗം വിളിക്കും ചേര്‍ത്തല: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചും വാഗ്ദാനങ്ങള്‍ പാലിക്കതെയും ബിജെപി അപമാനിക്കുന്നതില്‍ പ്രതിഷേധിച്ച് എന്‍ഡിഎയുമായി നിസ്സഹരിക്കുവാന്‍ ബിഡിജെഎസ് തീരുമാനിച്ചു. എന്‍ഡിഎയിലെ ബിജെപി ഇതര കക്ഷികളുടെ യോഗം വിളിച്ച്‌ ചേര്‍ക്കാന്‍ തീരുമാനിച്ചതായി എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ്...

മാന്നാറില്‍ ജ്വല്ലറിക്ക് തീ പിടിച്ചു; വന്‍നാശ നഷ്ടം

മാന്നാര്‍: തൃക്കുരട്ടിക്ഷേത്രത്തിന് സമീപമുള്ള മാണിക്യം ജ്വല്ലറിക്ക് തീ പിടിച്ച് പൂര്‍ണ്ണമായും കത്തി നശിച്ചു. ജ്വല്ലറിയിലെ ഫര്‍ണീഷിംഗ് ഉള്‍പ്പെടുള്ള എല്ലാം വസ്തുക്കളും കത്തിയമര്‍ന്നു. ഇന്ന് വൈകുന്നേരം നാലിനാണ് സംഭവം ഉണ്ടായത്. കടയുടമ വൈശാഖ് സ്‌കൂളില്‍ നിന്നും മകനെ വിളിക്കുവാനായി പോയ സമയത്താണ് കടയ്ക്കുള്ളില്‍...

ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി സജി ചെറിയാനെ പ്രഖ്യാപിച്ചു. സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായ അദ്ദേഹം കേരള സര്‍വ്വകലാശാല യൂണിയന്‍ കൗണ്‍സിലര്‍, എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ഡി...

പിന്നോക്കവിരുദ്ധ ബിജെപിക്ക് കേരളത്തില്‍ ഇടമില്ല: വെള്ളാപ്പള്ളി

സ്വന്തം ലേഖകന്‍ ചേര്‍ത്തല: പിന്നോക്ക ജനവിഭാഗങ്ങളോട് ആഭിമുഖ്യമില്ലാത്ത ബിജെപിക്ക് കേരളത്തില്‍ വളരാന്‍ കഴിയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അവരുടെ നിലപാടില്‍ എന്‍ഡിഎ ഘടകകക്ഷികള്‍ക്കുള്ള കടുത്ത അസംതൃപ്തി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബിഡിജെഎസ് ഉള്‍പ്പെടെയുള്ള...

കുഴല്‍ക്കിണറുകള്‍ക്കുള്ള അപേക്ഷകള്‍ വര്‍ധിക്കുന്നു

ആലപ്പുഴ: കുംഭച്ചൂട് കടുത്തതോടെ ജില്ലയുടെ പല മേഖലകളിലും കുടിവെള്ളം കിട്ടാക്കനി. പ്രശ്‌നം പരിഹരിക്കാന്‍ കുഴല്‍ക്കിണര്‍ കുഴിച്ച് പരിഹാരം കണ്ടെത്തുകയാണ് നാട്ടുകാര്‍. ശുദ്ധജലക്ഷാമം രുക്ഷമായ പ്രദേശങ്ങളില് കുഴല്‍കിണര്‍ നിര്‍മിക്കാനുള്ള ആവശ്യക്കാരുടെ എണ്ണവും കൂടുന്നുണ്ട്. സാധാരണ മാസങ്ങളില്‍ 30 മുതല് 40 വരെ അപേക്ഷയുണ്ടായിരുന്നിടത്ത്...

സ്ത്രീവിരുദ്ധ മനോഭാവം കേരളത്തില്‍ ചരിത്രപരമായുള്ളത്: കുരീപ്പുഴ ശ്രീകുമാര്‍

ചേര്‍ത്തല: സ്ത്രീവിരുദ്ധ മനോഭാവമാണ് കേരളീയ സമൂഹത്തില്‍ ചരിത്രപരമായുള്ളതെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. പുരുഷ കേന്ദ്രീകൃത സാമൂഹ്യാന്തരീക്ഷം സൃഷ്ടിച്ചതില്‍ സവര്‍ണ, അവര്‍ണ ഭേദമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള യുക്തിവാദിസംഘം ഒരുക്കിയ 'നങ്ങേലി സ്മൃതിസംഗമം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടകത്തിലോ, സിനിമയിലോ അഭിനയിക്കാന്‍ കേരളത്തില്‍...