Saturday
24 Mar 2018

Breaking News

യുപിയില്‍ ബിജെപിക്ക് 9; എസ്പിയുടെ ജയാ ബച്ചന്‍

ഉത്തര്‍പ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ 9 സീറ്റില്‍  ബിജെപിക്ക് ജയം. ഒരു സീറ്റില്‍ സമാജ്വാദി പാര്‍ട്ടിക്ക് ജയം. എസ്പിയുടെ ജയാ ബച്ചനാണ് ജയിച്ചത്. അരുണ്‍ ജെയ്റ്റിലിയും വിജയിച്ചു.

കൊച്ചിയില്‍ ശ്വാസകോശ രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്

കൊച്ചി: നഗരത്തില്‍ ശ്വാസകോശ രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. കഴിഞ്ഞ മൂന്നുമാസക്കാലം കൊണ്ട് കൊച്ചി നഗരത്തിലെ അഞ്ച് ആശുപത്രികളില്‍ ശ്വാസകോശ വിദഗ്ദ്ധരെ സന്ദര്‍ശിച്ചത് അറുപതിനായിരം രോഗികള്‍ .മെട്രോ നിര്‍മ്മാണത്തിലടക്കം യാതൊരു മുന്‍കരുതലും ഇല്ലാതെ പുറംതള്ളുന്ന പൊടിയും നിരത്തുകളില്‍ കൂട്ടിയിട്ടു കത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യവുമെല്ലാം...

മലപ്പുറത്തെ ദുരഭിമാനക്കൊലക്കു കാരണമായത് ; കൂടുതല്‍ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട ആതിരയുടെ പ്രതിശ്രുത വരന്‍ ബ്രിജേഷ്

മലപ്പുറത്തെ ദുരഭിമാനക്കൊലക്കു കാരണമായത് പിതാവിന്റെ വൈരാഗ്യം.  കൂടുതല്‍ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട ആതിരയുടെ പ്രതിശ്രുത വരന്‍ ബ്രിജേഷ്. വിവാഹത്തിന് ആതിരയുടെ അച്ഛന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു പലരും ഇടപെട്ടുവെങ്കിലും രാജൻ പ്രേമബന്ധം അംഗീകരിക്കാൻ  തയ്യാറായില്ല. സൈനികനാണ് ബ്രിജേഷ് എങ്കിലും പട്ടികജാതി അംഗമായയാളെ  അംഗീകരിക്കാൻ തയ്യാറായിരുന്നില്ല പൊലീസ് ഇടപെട്ടാണ്...

കുരങ്ങിണി കാട്ടുതീ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഇരുപതായി

കോയമ്പത്തൂര്‍: കുരങ്ങിണി കാട്ടുതീ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഇരുപതായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് യുവതികള്‍ കൂടി ഇന്ന് മരിച്ചതോടെയാണ് മരണ സംഖ്യ 20 ആയി ഉയര്‍ന്നത്. തഞ്ചാവൂര്‍ സ്വദേശിനി സായ് വസുമതി (26), നിവ്യ നിക്രിതി (24) എന്നിവരാണ് ഇന്ന് മരിച്ചത്....

ബിഎസ്പി എംഎല്‍എ കൂറുമാറി ബിജെപി സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്തു

ലക്നോ: രാജ്യസഭയിലേക്ക് വോട്ടെടുപ്പ് പുരോഗമിക്കുന്ന ഉത്തര്‍പ്രദേശില്‍ കൂറുമാറ്റം. ബിഎസ്പി എംഎല്‍എ അനില്‍ സിംഗാണ് കൂറുമാറി വോട്ട് രേഖപ്പെടുത്തിയത്. ബിജെപി സ്ഥാനാര്‍ഥിക്കാണ് അനില്‍ വോട്ട് ചെയ്തത്. പ​ത്ത് രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേക്കാണ് യുപിയില്‍ ഇ​ന്നു വോട്ടെടുപ്പ് നടക്കുന്നത്. കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്​ലി ഉ​ള്‍​പ്പെ​ടെ...

ഇംഗ്ലീഷില്‍ സംസാരിച്ചതിന് സുഹൃത്തിനെ കഴുത്തറുത്തും കുത്തിയും കൊന്നു

മുംബൈ:  ഇംഗ്ലീഷില്‍ മാത്രം സംസാരിച്ചതിന് സുഹൃത്തിനെ കഴുത്തറുത്തും കുത്തിയും കൊന്നു. മുഹമ്മദ് അഫ്രോസ് ആലം ഷെയ്ഖ് എന്ന 18 കാരനാണ് സുഹൃത്തായ മുഹമ്മദ് അമിര്‍ അബ്ദുള്‍ വാഹിദ് റഹിന്‍ എന്ന 21കാരന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴുത്ത് അറുത്ത ശേഷം 54 തവണയാണ്...

കുഞ്ഞനന്തൻ പരോൾ ; പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി

തിരുവനന്തപുരം: കുഞ്ഞനന്തൻ പരോൾ വിഷയത്തിൽ പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പികെ കുഞ്ഞനന്തന് ശിക്ഷയിളവ് നല്‍കാനുള്ള നീക്കത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പരോള്‍ പ്രതി പാര്‍ട്ടി ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യുന്നത്...

പടക്കശാലയില്‍ സ്‌ഫോടനം: ബിഹാറില്‍ അഞ്ചുപേര്‍ മരിച്ചു

ബിഹാര്‍: പടക്കശാലയില്‍ തീപിടിച്ചുണ്ടായ അപകടത്തില്‍ ബിഹാറില്‍ അഞ്ചുപേര്‍ മരിച്ചു. അപകടത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബിഹാറിലെ നളന്ദ ജില്ലയിലെ പടക്കനിര്‍മ്മാണ ഫാക്ടറിയിലെ അപകടം പൊലീസ് സ്ഥിരീകരിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ പകുതിയിലേറെപ്പെരുടെയും നില ഗുരുതരമാണ്. സ്‌ഫോടനത്തില്‍ ഫാക്ടറിയ്ക്ക് സമീപമുള്ള വീടുകള്‍ക്കും...

ട്രംപ്  ദേശീയ സുരക്ഷാ ഉപദേഷ്​ടാവിനെ മാറ്റി

വാഷിങ്​ടണ്‍: പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്  ദേശീയ സുരക്ഷാ ഉപദേഷ്​ടാവ് എച്ച്‌​ആര്‍ മക്​മാസ്​റ്ററെ മാറ്റി.  പകരം​ ജോണ്‍ ബോള്‍ട്ടനെയാണ്‌  നിയമിച്ചിരിക്കുന്നത്​. മുന്‍ യുഎന്‍ അംബാസിഡറായിരുന്ന ബോള്‍ട്ടന്‍ ബുഷ്​ ഭരണകാലത്ത്​ അമേരിക്കന്‍ പ്രതിരോധരംഗത്തും പ്രവര്‍ത്തിച്ചിരുന്നു. ട്വിറ്ററിലുടെയാണ്​ സുരക്ഷ ഉപദേഷ്​ടാവിനെ മാറ്റിയ വിവരം ട്രംപ്​ അറിയച്ചത്​....

ഗുരുവായൂര്‍ – എറണാകുളം പാസഞ്ചറിലെ എഞ്ചിനില്‍ പുക ; ട്രയിനുകൾ വൈകും

തൃശൂര്‍: ഗുരുവായൂര്‍ - എറണാകുളം പാസഞ്ചറിലെ എഞ്ചിനില്‍ നിന്നും പുക കണ്ടതിനെ തുടര്‍ന്ന് പരിഭ്രാന്തി, ട്രെയിൻ പൂങ്കുന്നം റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടു. എഞ്ചിന്‍ തകരാറാണെന്ന് പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് പുതിയ എഞ്ചിന്‍ എത്തിച്ച്‌ ട്രെയിന്‍ തൃശൂരിലേക്ക് മാറ്റി. ഇതുവഴി എറണാകുളത്തേക്കുള്ള ട്രെയിനുകള്‍ വൈകിയേക്കുമെന്ന് റെയില്‍വേ...