Monday
25 Sep 2017

Agri Business

ക്ഷീരകര്‍ഷകര്‍ക്ക് 107 കോടി: മന്ത്രി രാജു

പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ ക്ഷീരകര്‍ഷകര്‍ക്കു വേണ്ടി 107 കോടി നീക്കിവെച്ചിട്ടുണ്ടെന്ന് മന്ത്രി കെ രാജു പറഞ്ഞു. ക്ഷീരവികസന വകുപ്പ് ഒരുകോടി ചെലവിട്ട് നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതി പറളി ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.    

നാളികേരത്തിന് വില ഉയര്‍ന്നു; പ്രതീക്ഷയോടെ കർഷകർ

കോഴിക്കോട്: നാളികേരത്തിന്റെ വില ഉയര്‍ന്നത് കൃഷിക്കാര്‍ക്ക് പ്രതീക്ഷയേകുന്നു. മുമ്പെങ്ങുമില്ലാത്തവിധത്തിലുള്ള വിലത്തകര്‍ച്ചയില്‍ നിന്നാണ് നാളീകേരത്തിന്റെ വില പടിപടിയായി ഉയര്‍ന്നത്. വിപണിയില്‍ നാളികേരത്തിന്റെ ലഭ്യതക്കുറവാണ് വില ഉയരാന്‍ കാരണമെന്നാണ് കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. കാലവര്‍ഷക്കെടുതിയും മഴയുടെ കുറവുമെല്ലാം ഇത്തവണ നാളികേരകൃഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ജില്ലയില്‍ വിത്തു...

പൗള്‍ട്രി കോര്‍പ്പറേഷന്‍ ഉല്‍പാദനം വര്‍ധിപ്പിക്കും

പെരുംകുളം: കോഴിമുട്ടയുടേയും ഇറച്ചിക്കോഴിയുടേയും ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ഉല്‍പാദന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് പൗള്‍ട്രികോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ജെ ചിഞ്ചുറാണി പറഞ്ഞു. പെരുംകുളം വയല്‍വാണിഭ വേദിയില്‍ 'കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്' എന്ന പദ്ധതി പ്രകാരം പെരുംകുളം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുകയായിരുന്നു ചിഞ്ചുറാണി....

ഹൈറേഞ്ചിലെ ഏത്തവാഴ കര്‍ഷകര്‍ക്ക് പ്രതീക്ഷയുടെ ഓണക്കാലം

സന്ദീപ് രാജാക്കാട് ഇത്തവണയെങ്കിലും കാണംവില്‍ക്കാതെയും കടംവാങ്ങാതെയും ഓണമുണ്ണാമെന്ന പ്രതീക്ഷയിലാണ് ഹൈറേഞ്ചിലെ ഏത്തവാഴ കര്‍ഷകര്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏത്തക്കായ്ക്ക് വില ഉയര്‍ന്ന് നില്‍ക്കുന്നതാണ് കര്‍ഷകര്‍ക്ക് പ്രതീക്ഷ പകര്‍ന്ന് നല്‍കുന്നത്. ഇത്തവണ ഉണ്ടായ കടുത്ത വരള്‍ച്ചയും കാലാവസ്ഥ വ്യതിയാനവും വിളകളെ പ്രതികൂലമായി ബാധിക്കുകയും...

അത്തിപ്പഴം മരുന്നിനും

അത്തിപ്പഴത്തെപ്പറ്റി കേട്ടിട്ടില്ലാത്തവര്‍ ആരുംതന്നെയില്ല. ആര്‍ട്ടിക്കേസി കുടുംബത്തില്‍പ്പെട്ട ഇതിന്റെ ശാസ്ത്രനാമം ഫൈക്കസ് കാരിക്ക എന്നാണ്. ഫൈക്കസ് ജനുസില്‍ ഉള്‍പ്പെടുന്ന ഇത് കണ്‍ട്രിഫിഗ് എന്നും അറിയപ്പെടുന്നു. ശീമയത്തി, കാട്ടത്തി, ചുവന്നയത്തി, കൊടിയത്തി, കല്ലത്തി, മലയത്തി, വിഴുലത്തി, പേരത്തി, കരുകത്തി എന്നിങ്ങനെ 13 ഇനം അത്തികളുണ്ടെന്നാണ്...

‘മിഷന്‍ സേഫ് മില്‍ക്ക് കോട്ടൂര്‍’ നല്ല പാലുല്‍പ്പാദനത്തിന്

അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കാതെ ശുദ്ധമായ പാലുല്‍പ്പാദനം ലക്ഷ്യമാക്കി കോഴിക്കോട് കോട്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ 'മിഷന്‍ സേഫ് മില്‍ക്ക് കോട്ടൂര്‍' പദ്ധതി നടപ്പിലാക്കുന്നു. പാലിന്റെ ഗുണ നിലവാരവും കര്‍ഷകര്‍ക്ക് നല്‍കുന്ന വിലയും പരമ്പരാഗത രീതികളില്‍ നിന്ന് മാറി പാലിലെ മൈക്രോ ബിയല്‍ ക്വാളിറ്റി,...

കാർഷിക മേഖലയിൽ സംരംഭകരുടെ കുറവ് പരിഹരിക്കും

കൃഷി അധിഷ്ഠിത വ്യവസായ രംഗത്ത് ജില്ലയില്‍ പുതിയ സംരഭകര്‍ കടന്നുവരണമെന്നും അതിന് ആവശ്യമായ എല്ലാ സഹകരണവും ജില്ലാ വ്യവസായ കേന്ദ്രവും ജില്ലാ ഭരണകൂടവും നല്‍കാന്‍ തയ്യാറാണെന്നും ജില്ലാ കളക്ടര്‍ എസ്.സുഹാസ് പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലില്‍...

വിഷരഹിത പച്ചക്കറിയുമായി കൃഷി വകുപ്പിന്റെ ഓണസമൃദ്ധി

മിതമായ നിരക്കില്‍ വിഷരഹിത പച്ചക്കറി ലഭ്യമാക്കാന്‍ ഓണം- ബക്രീദ് പച്ചക്കറി റെക്കോര്‍ഡ് വിപണിയുമായി കൃഷി വകുപ്പ്. ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്പിസികെ എന്നിവയുടെ സഹകരണത്തോടെ ഓണസമൃദ്ധി എന്ന പേരില്‍ സംസ്ഥാനത്തെമ്പാടും പച്ചക്കറി വിപണികള്‍ ഉണ്ടാകും. ഓണസമൃദ്ധി വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം 30 ന് മുഖ്യമന്ത്രി...

ചെമ്മീന്‍ തുള്ളിയാല്‍ ചട്ടിയോളമല്ല; വാനോളം

ജോസ് ഡേവിഡ് "There are many good fishermen and some great ones. But there is only you"-   The Old Man and the Sea by Earnest Hemingway  ''നല്ല മീന്‍പിടിത്തക്കാര്‍ ഒത്തിരിയുണ്ട്, അവരില്‍ മഹാത്മാക്കളും....

പണം വാരാന്‍ പന്നി വളര്‍ത്തല്‍

ഹോട്ടലുകള്‍, ഹോസ്‌ററലുകള്‍, പച്ചക്കറിക്കടകള്‍, സംസ്‌ക്കരണ കേന്ദ്രങ്ങള്‍, ബേക്കറികള്‍, ഇറച്ചിമീന്‍ മാര്‍ക്കറ്റുകള്‍ എന്നിവയില്‍ നിന്നും കിട്ടുന്ന ഉപയോഗയോഗ്യമല്ലാത്ത പദാര്‍ത്ഥങ്ങളും ഉപോത്പന്നങ്ങളും സംസ്‌ക്കരിച്ച് തീറ്റയായി കൊടുത്ത് ആദായകരമായി നടത്താവുന്ന കൃഷിയാണ് ഇറച്ചി പന്നി വളര്‍ത്തല്‍. താരതമ്യേന കുറഞ്ഞ മുതല്‍ മുടക്ക്,•വീട്ടുവളപ്പില്‍ തന്നെ തുടങ്ങാവുന്ന ചെറിയ...