Tuesday
23 Jan 2018

Economy

അമേരിക്ക ഇക്കൊല്ലം സൗദി അറേബ്യയെ കടത്തിവെട്ടും

പാരീസ്: എണ്ണയുത്പാദനത്തില്‍ അമേരിക്ക ഇക്കൊല്ലം സൗദി അറേബ്യയെ കടത്തിവെട്ടുമെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയുടെ (ഐഇഎ) റിപ്പോര്‍ട്ട്. റഷ്യക്കുപിന്നില്‍ രണ്ടാംസ്ഥാനത്ത് യുഎസ് എത്തുമെന്ന് എണ്ണവിപണി സംബന്ധിച്ച പ്രതിമാസറിപ്പോര്‍ട്ടില്‍ ഐഇഎ പറയുന്നു. ഇപ്പോള്‍ ദിവസം 99 ലക്ഷം വീപ്പ എണ്ണയാണ് അമേരിക്ക ഉത്പാദിപ്പിക്കുന്നത്. അമ്പതാണ്ടിനിടെയിലെ...

സാമ്പത്തിക ഞെരുക്കത്തിന് പരിഹാരം: ഇടപാടുകള്‍ സാധാരണ നിലയിലായി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംസ്ഥാന ട്രഷറിയിലെ സാമ്പത്തിക ഞെരുക്കത്തിന് പരിഹാരമായി. ട്രഷറി ഇടപാടുകള്‍ ഇന്നലെ മുതല്‍ സാധാരണ നിലയിലായി. നെല്ലു സംഭരണത്തിന് ബാങ്കുകള്‍ നല്‍കിയ അഡ്വാന്‍സുകളില്‍ ആറു മാസം പൂര്‍ത്തിയാക്കിയവയെല്ലാം പലിശ സഹിതം ഇന്നലെ മുതല്‍ പണം അനുവദിച്ചു തുടങ്ങി. റബ്ബര്‍...

മോഡിക്ക് പ്രതിഷേധക്കത്തുകള്‍ 1000 നാപ്കിനുകളില്‍

ന്യൂഡല്‍ഹി : സാനിട്ടറി നാപ്കിനുകള്‍ക്ക് മേല്‍ ജിഎസ്ടി ഏര്‍പ്പെടുത്തിയ കേന്ദ്രത്തിന്റെ നയത്തിനെതിരെ നാപ്കിനുകളില്‍ കത്ത് തയ്യാറാക്കി സാമൂഹ്യപ്രവര്‍ത്തകര്‍. 12 ശതമാനമാണ് നാപ്കിനുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ജിഎസ്ടി. ആര്‍ത്തവകാല ശുചിത്വത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളാണ് 1000 നാപ്കിനുകളില്‍ കത്തായി പ്രധാനമന്ത്രിയ്ക്ക് ലഭിക്കുക. നിലവില്‍ ആഡംബര വസ്തുക്കളുടെ...

പ്രതിക്ഷേധം ഉയര്‍ന്നതോടെഎസ്ബിഐ മിനിമം ബാലന്‍സ് കുറക്കുന്നു

മുംബൈ: കൊള്ളക്കെതിരെ വ്യാപകപ്രതിക്ഷേധം ഉയര്‍ന്നതോടെഎസ്ബിഐ സേവിങ്സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് 1000 രൂപ ആക്കിയേക്കും. സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദത്തെതുടര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിങ്സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് പരിധി പുനഃപരിശോധിക്കാന്‍ ഒരുങ്ങുകയാണ്. മാസത്തില്‍ ശരാശരി മിനിമം ബാലന്‍സ് തുക...

ഇന്‍ഫോസിസ് മേധാവിയുടെ വാർഷിക ശമ്പളം 16.25 കോടി

ഇന്‍ഫോസിസ് മേധാവി സലില്‍ എസ് പരേഖിന്റെ വാര്‍ഷിക ശമ്പളം 16.25 കോടിയായി നിശ്ചയിച്ചു. കൂടാതെ പരേഖിന് കമ്പനിയുടെ ഓഹരികളും നല്‍കും. മുന്‍ സിഇഒ വിശാല്‍ സിക്കയ്‌ക്ക് 42.92 കോടി രൂപയായിരുന്നു ശമ്പളം. ശമ്പളത്തര്‍ക്കത്തില്‍ സ്ഥാനം തെറിച്ച വിശാല്‍ സിക്കയ്‌ക്ക് പകരമെത്തിയ സലില്‍...

ലയന ശേഷം ഉപഭോക്താവിനെ പിഴിഞ്ഞ് എസ് ബി ഐ

കൊച്ചി :ലയന ശേഷം ഏതു വിധേനയും ഉപഭോക്താവിനെ പിഴിഞ്ഞ് എസ് ബി ഐ .എസ് ബി ടി യില്‍ ഭാര്യയുടെ പേരില്‍ എടുത്ത വായ്പ യുടെ തവണ ഭര്‍ത്താവിന്റെ അകൗണ്ടില്‍ നിന്നെടുത്തു പുലിവാലുപിടിച്ച ബാങ്ക് കാശ് പിടിച്ചെടുക്കുമ്പോള്‍ എസ് എം എസ്...

ധനക്കമ്മി 112 ശതമാനം കടന്നു

വിദേശ കടത്തില്‍ രണ്ടു ശതമാനത്തിന്റെ വര്‍ധന ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്ന ധനകാര്യ വകുപ്പ് മന്ത്രി അരുണ്‍ജെയ്റ്റ്‌ലിയുടെ കുറ്റസമ്മതത്തിന് പിറകേ നാലുമാസം കൂടി ബാക്കി നില്‍ക്കേ ധനക്കമ്മി 112 ശതമാനം പിന്നിട്ടുവെന്ന റിപ്പോര്‍ട്ടു പുറത്തുവന്നു. ഇതോടൊപ്പം വിദേശ കടത്തില്‍...

ഓണ്‍ലൈന്‍ തട്ടിപ്പ്: രജിസ്റ്റര്‍ ചെയ്തത് 22,700 കേസുകള്‍

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഇടപാട് തട്ടിപ്പ് പരാതികളില്‍ മാത്രം രാജ്യത്ത് ഈ വര്‍ഷം 22,700 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി രവി ശങ്കര്‍ പ്രസാദാണ് ഇക്കാര്യം രാജ്യസഭയില്‍ അറിയിച്ചത്. റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ അടിസ്ഥാനത്തില്‍...

നോട്ടുനിരോധനം തൊഴില്‍മേഖലയില്‍ വന്‍ പ്രതിസന്ധിയുണ്ടാക്കി: റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തെ തുടര്‍ന്നുണ്ടായ മാസങ്ങളില്‍ തൊഴില്‍മേഖലയില്‍ വന്‍ പ്രതിസന്ധിയുണ്ടായെന്ന് വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ ദിവസക്കൂലി, കരാര്‍ തൊഴില്‍ മേഖലയില്‍ വന്‍തോതില്‍ തൊഴില്‍ നഷ്ടമുണ്ടായെന്ന് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള തൊഴില്‍ ബ്യൂറോയുടെ...

രാജ്യത്തിന്റെ കടബാധ്യത വര്‍ദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രം

വരുന്ന സാമ്പത്തിക വർഷം 50,000 കോടി രൂപ കടമെടുക്കാൻ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നു. ഗവണ്‍മെന്റ് സെക്യൂരിറ്റികളിലൂടെയാവും ഇത്രയും പണം സര്‍ക്കാര്‍ കടം വാങ്ങുക. രാജ്യത്തിന്റെ കടബാധ്യത വര്‍ദ്ധിപ്പിക്കുന്ന പുതിയ തീരുമാനം ബുധനാഴ്ചയാണ് കേന്ദ്രധനമന്ത്രാലയം പുറത്ത് വിട്ടത്. ഇതോടൊപ്പം നിലവിലുള്ള 86,203 കോടി...