Friday
23 Mar 2018

Industry

അദാനിക്ക് തിരിച്ചടി

മെല്‍ബണ്‍: ഇന്ത്യന്‍ വ്യവസായി അദാനിയുടെ വിവാദ കല്‍ക്കരി ഖനിക്ക് വായ്പ നല്‍കില്ലെന്ന് ഓസ്‌ട്രേലിയ. 900 മില്യന്‍ ഡോളറിന്റെ വായ്പയ്ക്കാണ് അദാനി ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനെ സമീപിച്ചത്. വിലക്ക് അധികാരം ഉപയോഗിച്ച് വായ്പ തടയുമെന്ന് ലേബര്‍ പാര്‍ട്ടി നയിക്കുന്ന ക്വീന്‍സ്‌ലാന്‍ഡ് ഗവണ്‍മെന്റ് വ്യക്തമാക്കി. 16.5...

ദേശീയ ക്ഷീര ദിനം; 26, 27 തീയതികളില്‍ മില്‍മ ഡയറി സന്ദര്‍ശിക്കാം

കൊല്ലം: ഇന്ത്യയുടെ പാല്‍ക്കാരന്‍ എന്നറിയപ്പെടുന്ന ഡോ. വര്‍ഗീസ് കുര്യന്റെ ജന്മദിനമായ നവംബര്‍ 26 ന് രാഷ്ട്രം ദേശീയ ക്ഷീര ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കും ക്ഷീര കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മില്‍മയുടെ കൊല്ലം തേവള്ളിയിലെ ഡയറി രണ്ട് ദിവസം സന്ദര്‍ശിക്കാന്‍ അവസരം....

ഇത് നന്മയുടെ നല്ലവെളിച്ചം

നവജാത ശിശുവിനെ കിടത്തുവാനുള്ള തൊട്ടിലിന് മുതല്‍ ശവപ്പെട്ടിക്ക് വരെ ചൈനീസ് ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്ന കാലമാണിത്. സമൂഹത്തില്‍ വിലകുറഞ്ഞ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ പ്രതിഷേധവും പ്രചരണവും നടത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ മറുവശത്ത് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്നു. ഇന്ത്യന്‍ വിപണികീഴടക്കി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇത്തരത്തില്‍ നൃത്തം...

ജിഎസ്ടി: അന്ത്യശ്വാസം വലിച്ച് ചെറുകിട വ്യവസായ മേഖല

ബേബി ആലുവ കൊച്ചി: ചരക്ക്-സേവന നികുതിയുടെ പിടിയില്‍പ്പെട്ട് ചെറുകിട വ്യവസായ മേഖല പ്രതിസന്ധിയിലേക്ക്. മുമ്പ് അഞ്ച് ശതമാനത്തില്‍ താഴെ മാത്രം നികുതി ബാധകമായിരുന്ന ഈ മേഖലയില്‍ ജിഎസ്ടി നിലവില്‍ വന്നശേഷം 18 മുതല്‍ 28 ശതമാനം വരെയാണ് നികുതി. ഇതിന്റെ അടിസ്ഥാനത്തില്‍...

കെഎംഎംഎല്ലിന് 109 കോടി അര്‍ധവാര്‍ഷിക ലാഭം

കൊല്ലം: ചവറ കെഎംഎംഎല്‍ കമ്പനി 2017-18 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ അര്‍ധവര്‍ഷത്തില്‍ 109 കോടി രൂപ ലാഭം നേടി. ഈ കാലയളവില്‍ കമ്പനിയുടെ ആകെ വിറ്റുവരവ് 407.36 കോടി രൂപയാണ്. അര്‍ധവാര്‍ഷിക വിറ്റുവരവും ലാഭവും കമ്പനിയുടെ ചരിത്രത്തിലെ സര്‍വ്വകാല റെക്കോര്‍ഡാണ്. ഏറെക്കാലമായി...

കളമശ്ശേരിയില്‍ ഫര്‍ണിച്ചര്‍ പാര്‍ക്ക്

കൊച്ചി: കളമശ്ശേരിയില്‍ കിന്‍ഫ്രയുടെ ഉടമസ്ഥതയിലുള്ള 3.15 ഏക്കര്‍ ഭൂമിയില്‍ ഫര്‍ണിച്ചര്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ തത്വത്തില്‍ തീരുമാനമായി. വ്യവസായ വകുപ്പു മന്ത്രി എ.സി മൊയ്തീന്റെ നേതൃത്വത്തില്‍ എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടന്ന വ്യവസായവകുപ്പിനു കീഴിലുള്ള വിവിധ ഏജന്‍സികളുടെ പദ്ധതി അവലോകന യോഗത്തിലാണ്...

മേധാവികളില്ലാതെ കൊച്ചിയുള്‍പ്പെടെ തുറമുഖങ്ങള്‍

പ്രത്യേക ലേഖകന്‍ തിരുവനന്തപുരം: കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖമായ അഞ്ച് തുറമുഖങ്ങള്‍ക്ക് ഒന്നര വര്‍ഷത്തോളമായി സ്ഥിരം മേധാവികളില്ല.  നരേന്ദ്രമോഡിയുമായി അടുത്ത ബന്ധമുള്ള അദാനി ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റുകള്‍ തുറമുഖ മേഖലയില്‍ കണ്ണുവച്ചിരിക്കുമ്പോള്‍ പൊതുമേഖലാ തുറമുഖങ്ങള്‍ക്ക് മേധാവികളെ നിശ്ചയിക്കുന്നതില്‍ ഉദാസീനത കാട്ടുന്നത് ബോധപൂര്‍വമാണെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്....

കയര്‍ കേരള: ഇനി അഞ്ചു നാളുകള്‍

ആലപ്പുഴ: ഏഴാമത് കയര്‍ കേരളയ്ക്ക് വ്യാഴാഴ്ച വൈകിട്ട് നാലരയ്ക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തിരി തെളിക്കും. അന്തര്‍ദേശീയ പവലിയന്‍ പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ മന്ത്രി ജി.സുധാകരനും ദേശീയ പവലിയന്‍ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി പി. തിലോത്തമനും ടൂറിസം മ്യൂസിയം...

ജിഎസ് ടി നിയമവശങ്ങള്‍ മനസ്സിലാക്കണം

ജിഎസ് ടി നിയമവശങ്ങള്‍ വ്യാപാരികള്‍ കൃത്യമായി മനസ്സിലാക്കാത്തതാണ് വിലവര്‍ധനവിന് കാരണം കോഴിക്കോട്: ചരക്കു സേവന നികുതി(ജി എസ് ടി)യുമായി ബന്ധപ്പെട്ട് ഉദാസീന നിലപാടെടുക്കുന്ന വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജി എസ് ടി കമ്മീഷണറേറ്റ്  സൂപ്രണ്ട്  ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ...

കയര്‍ വ്യവസായത്തിന്റെ പ്രാമാണികത്വം തിരിച്ചുപിടിക്കും: തോമസ് ഐസക്

ആലപ്പുഴ: കയര്‍ വ്യവസായത്തെ കേരളത്തില്‍ പിടിച്ചുനിറുത്തുന്നതിനും പഴയ പ്രാമാണികത്വം ഒരു പരിധിവരെയെങ്കിലും വീണ്ടെടുക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടാണ് ഇത്തവണത്തെ കയര്‍ കേരളയ്ക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് ധനകാര്യ കയര്‍ വകുപ്പുകളുടെ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു....