Sunday
23 Sep 2018

Markets

പെട്രോള്‍ വിലവര്‍ധന തുടരുന്നു

തിരുവനന്തപുരം: പെട്രോളിന് ഇന്നലെയും വില കൂടി. സംസ്ഥാനത്ത് 11 പൈസയാണ് ഇന്നലെ പെട്രോളിന് വര്‍ധിച്ചത്. അതേസമയം ഡീസല്‍ വിലയില്‍ ഇന്നലെ മാറ്റമില്ല. ഇത് മൂന്നാം ദിവസമാണ് ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നത്. തിരുവനന്തപുരത്ത് ഇന്നലെ ഒരു ലിറ്റര്‍ പെട്രോളിന് 85.69 രൂപയും...

“മോർ” 4500 കോടി രൂപയ്ക്ക് ആമസോൺ-സമാര വാങ്ങി

ആദിത്യ ബിർള ഗ്രൂപ്പിന്റെ സൂപ്പർമാർക്കറ്റ് ശൃംഖലയായ "മോർ" (More) ഇന്ത്യയുടെ കച്ചവടക്കുത്തക കരസ്ഥമാക്കുമെന്ന മംഗലം ബിർളയുടെ മോഹം  പൊലിഞ്ഞു. തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന "മോർ"നെ അമേരിക്കൻ ഓൺലൈൻ വ്യാപാര ഭീമൻ ആമസോണിനും ഇന്ത്യൻ ഓഹരി സ്ഥാപനമായ സമാരയ്ക്കും വിറ്റു. വിൽപ്പനയുടെ വിശദാംശങ്ങൾ വെളിച്ചത്ത്  വന്നിട്ടില്ല. 4500 കോടി രൂപയ്ക്കാണ് കച്ചവടം...

ബാങ്ക് ഓഫ് ബറോഡയുടെ ഓഹരി വില ഇടിയുന്നു

മുംബൈ: ലയന പ്രഖ്യാപനം വന്നതിന് പിന്നാലെ ബാങ്ക് ഓഫ് ബറോഡയുടെ(ബോബ്) ഓഹരി വില ഇടിയുന്നു. ഇന്നലെ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ബോബിന്റെ ഓഹരി വില 15.8 ശതമാനം ഇടിഞ്ഞ് 113. 65 പോയിന്റില്‍ എത്തി. ഡല്‍ഹി നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ബാങ്കിന്റെ...

ഓഹരി വിപണിയില്‍ കനത്ത നഷ്ടം

മുംബൈ: വില്‍പ്പന സമ്മര്‍ദ്ദത്തില്‍ ഓഹരി വിപണിയില്‍ കനത്ത നഷ്ടം. സെന്‍സെക്‌സ് 505.13 പോയന്റ് താഴ്ന്ന് 37,585.51 ലും നിഫ്റ്റി 137.40 പോയിന്റ് നഷ്ടത്തില്‍ 11377.80 ലുമാണ് ഇന്നലെ ക്ലോസ് ചെയ്തത്. രൂപയുടെ മൂല്യത്തിലുള്ള ഇടിവ് തുടരുന്നതും ആഗോള വ്യാപാര യുദ്ധവുമാണ് വിപണിക്ക്...

ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്; പെട്രോളിന് 85.27 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്.പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് വര്‍ധിച്ചത് . ഇതോടെ ഇന്ധനവില തിരുവനന്തപുരത്ത് പെട്രോളിന് 85.27 രൂപയും ഡീസലിന് 78.92 രൂപയുമായി ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോളിന് 83.93 രൂപയും ഡീസലിന് 77.66...

സ്വർണ്ണ വില കുറഞ്ഞു

കൊച്ചി : സ്വർണ്ണ  വില കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. വെള്ളിയാഴ്ച പവന് 80 രൂപയുടെ ഇടിവുണ്ടായിരുന്നു. 22, 600 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2825 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്ധനവില കുതികുതിക്കുന്നു; പെട്രോള്‍,ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്

തിരുവനന്തപുരം: ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. ഞായറാഴ്ച്ച പെട്രോളിന് 12 പൈസയും ഡീസലിന് 11 പൈസയുമാണ് വര്‍ധിച്ചത്. ഒരു ലിറ്റര്‍ പെട്രോളിന് 83.82 രൂപയും ഡീസലിന് 77.75 രൂപയുമാണ് തിരുവനന്തപുരത്തെ നിരക്ക്. ഇന്ധനവില വര്‍ധനവിനെതിരെ ഭാരത് ബന്ദ് പ്രഖ്യാപിച്ചിട്ടും പെട്രോള്‍, ഡീസല്‍ വിലയില്‍...

കാന്‍ഡി ക്രഷ് ഉണ്ടാക്കുന്ന വരുമാനം കേട്ടാല്‍ ഞെട്ടും!

രഞ്ജിനി രാമചന്ദ്രന്‍ കാന്‍ഡി ക്രഷ് എന്ന ഗെയിമിനെക്കുറിച്ച് കേള്‍ക്കാത്തവര്‍ ചുരുക്കം. കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ സ്വാധിനം ചെലുത്തിയിട്ടുള്ള കാന്‍ഡി ക്രഷ് അതിന്‍റെ പുതിയ പതിപ്പുകളും ഇറക്കി പസില്‍ വീഡിയോ ഗെയിം വിഭാഗത്തില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. കാന്‍ഡി ക്രഷ് സാഗ, കാന്‍ഡി ക്രഷ് ജെല്ലി...

ഈ നാണയത്തിന് 13 കോടിയോ..?

സിഡ്‌നി: സമ്പന്നരെ മാത്രം ലക്ഷ്യമിട്ട് ഏറ്റവും വിലപിടിപ്പുള്ള നാണയം ഓസ്ട്രേലിയ പുറത്തിറക്കി. 24.8 ലക്ഷം ഓസ്ട്രേലിയന്‍ ടോളറാണ് ( ഏകദേശം 12.74 കോടി ഇന്ത്യന്‍ രൂപ) നാണയത്തിന്‍റെ വില. രണ്ട് കിലോഗ്രാം ഭാരമുള്ള ഈ സ്വര്‍ണ നാണയത്തിന് ഡിസ്കവറി എന്നാണ് പേരിട്ടിരിക്കുന്നത്. ഓസ്ട്രേലിയയിലെ...

 വിപണി സജീവമാകാൻ ആഴ്ചകൾ പിന്നിടും

കൊച്ചി: പ്രളയത്തെ തുടർന്നുണ്ടായ സ്തംഭനാവസ്ഥ മൂലം ജില്ലയില്‍ പലചരക്ക് - പച്ചക്കറി വിപണി സജീവമാക്കാൻ ഇനിയും സമയമെടുക്കും. റോഡുകളുടെയും പാലങ്ങളുടെയും മോശം അവസ്ഥയെ തുടർന്ന് സംസ്ഥാനത്ത് ചിലയിടങ്ങളിൽ വലിയ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലും  പച്ചക്കറിയുടെയും അവശ്യവസ്തുക്കളുടെയും വരവ് സാധാരണനിലയിലാകാന്‍ ആഴ്ച്ചകളെടുക്കുമെന്ന്...