Saturday
15 Dec 2018

Markets

ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡെയ്‌സ് ഒക്ടോബര്‍ 10 മുതല്‍ 14 വരെ

ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ട് നാല് ദിവസം നീണ്ടു നില്‍ക്കുന്ന ഷോപ്പിങ് ഫെസ്റ്റിവല്‍ 'ബിഗ് ബില്യണ്‍ ഡെയ്‌സ്' പ്രഖ്യാപിച്ചു. ഒക്ടോബര്‍ 10 മുതല്‍ 14 വരെയാണ് വമ്പിച്ച ഓഫറുകളുമായി ഷോപ്പിങ് ഫെസ്റ്റിവല്‍ നടക്കുന്നത്. വസ്ത്രങ്ങള്‍, മൊബൈല്‍, ടിവി, മറ്റ്...

എംഐ ടിവി ഉള്‍പ്പെടെയുള്ള പുത്തന്‍ ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച് ഷവോമി

കൊച്ചി: എംഐ ടിവിയുടെ മൂന്ന് പതിപ്പുകള്‍ ഉള്‍പ്പെടെ നിരവധി ഉത്പന്നങ്ങള്‍ ഷവോമി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഫെസ്റ്റീവ് സീസണ്‍ മുന്‍നിര്‍ത്തിയാണ് ഇക്കോസിസ്റ്റം ഉത്പന്നങ്ങള്‍ ഷവോമി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. എല്‍ഇഡി സ്മാര്‍ട്ട് ടിവി പ്രോയുടെ 4 പ്രോ, 4 എ പ്രോ, 4 സി...

ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവുരേഖപ്പെടുത്തി രൂപ

മുംബൈ: ഡോളറിനെതിരെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവുരേഖപ്പെടുത്തി രൂപ. ഇന്നലെ രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ 73.26 ആയിരുന്നത് തുടര്‍ന്നതോടെ 73.34 ആയി കുറഞ്ഞു. ആദ്യമായാണ് രൂപയുടെ മൂല്യം 73 കടക്കുന്നത്. മുന്‍പ് 72.93 വരെ എത്തിയിരുന്നു. അതിനിടെ, യുഎഇ ദിര്‍ഹം...

ഇത് നന്മയുടെ നല്ലവെളിച്ചം

നവജാത ശിശുവിനെ കിടത്തുവാനുള്ള തൊട്ടിലിന് മുതല്‍ ശവപ്പെട്ടിക്ക് വരെ ചൈനീസ് ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്ന കാലമാണിത്. സമൂഹത്തില്‍ വിലകുറഞ്ഞ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ പ്രതിഷേധവും പ്രചരണവും നടത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ മറുവശത്ത് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്നു. ഇന്ത്യന്‍ വിപണികീഴടക്കി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇത്തരത്തില്‍ നൃത്തം...

പെട്രോള്‍ വിലവര്‍ധന തുടരുന്നു

തിരുവനന്തപുരം: പെട്രോളിന് ഇന്നലെയും വില കൂടി. സംസ്ഥാനത്ത് 11 പൈസയാണ് ഇന്നലെ പെട്രോളിന് വര്‍ധിച്ചത്. അതേസമയം ഡീസല്‍ വിലയില്‍ ഇന്നലെ മാറ്റമില്ല. ഇത് മൂന്നാം ദിവസമാണ് ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നത്. തിരുവനന്തപുരത്ത് ഇന്നലെ ഒരു ലിറ്റര്‍ പെട്രോളിന് 85.69 രൂപയും...

“മോർ” 4500 കോടി രൂപയ്ക്ക് ആമസോൺ-സമാര വാങ്ങി

ആദിത്യ ബിർള ഗ്രൂപ്പിന്റെ സൂപ്പർമാർക്കറ്റ് ശൃംഖലയായ "മോർ" (More) ഇന്ത്യയുടെ കച്ചവടക്കുത്തക കരസ്ഥമാക്കുമെന്ന മംഗലം ബിർളയുടെ മോഹം  പൊലിഞ്ഞു. തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന "മോർ"നെ അമേരിക്കൻ ഓൺലൈൻ വ്യാപാര ഭീമൻ ആമസോണിനും ഇന്ത്യൻ ഓഹരി സ്ഥാപനമായ സമാരയ്ക്കും വിറ്റു. വിൽപ്പനയുടെ വിശദാംശങ്ങൾ വെളിച്ചത്ത്  വന്നിട്ടില്ല. 4500 കോടി രൂപയ്ക്കാണ് കച്ചവടം...

ബാങ്ക് ഓഫ് ബറോഡയുടെ ഓഹരി വില ഇടിയുന്നു

മുംബൈ: ലയന പ്രഖ്യാപനം വന്നതിന് പിന്നാലെ ബാങ്ക് ഓഫ് ബറോഡയുടെ(ബോബ്) ഓഹരി വില ഇടിയുന്നു. ഇന്നലെ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ബോബിന്റെ ഓഹരി വില 15.8 ശതമാനം ഇടിഞ്ഞ് 113. 65 പോയിന്റില്‍ എത്തി. ഡല്‍ഹി നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ബാങ്കിന്റെ...

ഓഹരി വിപണിയില്‍ കനത്ത നഷ്ടം

മുംബൈ: വില്‍പ്പന സമ്മര്‍ദ്ദത്തില്‍ ഓഹരി വിപണിയില്‍ കനത്ത നഷ്ടം. സെന്‍സെക്‌സ് 505.13 പോയന്റ് താഴ്ന്ന് 37,585.51 ലും നിഫ്റ്റി 137.40 പോയിന്റ് നഷ്ടത്തില്‍ 11377.80 ലുമാണ് ഇന്നലെ ക്ലോസ് ചെയ്തത്. രൂപയുടെ മൂല്യത്തിലുള്ള ഇടിവ് തുടരുന്നതും ആഗോള വ്യാപാര യുദ്ധവുമാണ് വിപണിക്ക്...

ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്; പെട്രോളിന് 85.27 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്.പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് വര്‍ധിച്ചത് . ഇതോടെ ഇന്ധനവില തിരുവനന്തപുരത്ത് പെട്രോളിന് 85.27 രൂപയും ഡീസലിന് 78.92 രൂപയുമായി ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോളിന് 83.93 രൂപയും ഡീസലിന് 77.66...

സ്വർണ്ണ വില കുറഞ്ഞു

കൊച്ചി : സ്വർണ്ണ  വില കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. വെള്ളിയാഴ്ച പവന് 80 രൂപയുടെ ഇടിവുണ്ടായിരുന്നു. 22, 600 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2825 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.