Wednesday
22 Nov 2017

India

പദ്മാവതി വിവാദം: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്

ചരിത്രത്തെ ആസ്പദമാക്കിയുള്ള ചലച്ചിത്രങ്ങളും ആത്മകഥാപരമായ ചലച്ചിത്ര ആഖ്യാനങ്ങളുമെല്ലാം എന്നും വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചിട്ടുളളത്. പദ്മാവതിയുടെ കാര്യത്തിലും അതാണ് സംഭവിക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടിലെ രജപുത്ര രാജ കുടുംബത്തിലെ രാജ്ഞി പദ്മിനിയുടെ കഥയാണ് ചിത്രം പറയുന്നത്. റാണി പത്മിനിയോട് ഖില്‍ജി രാജവംശത്തിലെ സുല്‍ത്താന്‍ അലാവുദ്ദീന്‍...

വിവാഹം കഴിക്കാന്‍ മാത്രം മതം മാറേണ്ടെന്ന് കോടതി

വിവാഹം കഴിക്കാന്‍ മാത്രം മതം മാറേണ്ടെന്ന് കോടതി. ഇത്തരം 'നിര്‍ബന്ധിത മതപരിവര്‍ത്തന' നടപടി നിരോധിക്കാന്‍ നിയമം നിര്‍മ്മിക്കണമെന്നും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. സുപ്രിം കോടതിയുടെ പരിഗണനയിലുള്ള അഖില മതം മാറ്റക്കേസിനോട് സാദൃശ്യമുള്ളതാണ് ഇത്. ഒരു ഹിന്ദു യുവതിയുടെ ഹര്‍ജി...

ദീപിക പദുകോണ്‍ പങ്കെടുക്കില്ല

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കയും പങ്കെടുക്കുന്ന ആഗോള സംരംഭകത്വ ഉച്ചകോടി(ജിഇഎസ്)യില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബോളിവുഡ് താരം ദീപിക പദുകോണ്‍. സജ്ഞയ് ലീല ബന്‍സാലി ചിത്രം പദ്മാവതിയുടെ പേരില്‍ ഹരിയാനയിലെ ബിജെപി നേതാവ് ദീപികയ്ക്കു നേരെ...

5,500 കോടി രൂപയുടെ തട്ടിപ്പ്; അദാനി ഗ്രൂപ്പിനെതിരായ കേസ് ഉപേക്ഷിക്കുന്നു

ന്യൂഡല്‍ഹി: ഇറക്കുമതിചെയ്ത വൈദ്യുതോല്‍പ്പാദന ഉപകരണങ്ങളുടെയും കല്‍ക്കരിയുടെയും വില 5,500 കോടിയില്‍പരം രൂപ പെരുപ്പിച്ചുകാട്ടിയെന്ന കേസില്‍ അദാനി ഗ്രൂപ്പിനെതിരായ കേസ് കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. നേരത്തെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 21...

ഹാദിയയെ രഹസ്യമായി കേള്‍ക്കണമെന്ന് പിതാവ് സുപ്രിം കോടതിയില്‍

ഹാദിയയുടെ മൊഴി അടച്ചിട്ട കോടതിയില്‍ രഹസ്യമായി കേള്‍ക്കണമെന്നാവശ്യപ്പെട്ട് പിതാവ് അശോകന്‍ സുപ്രിംകോടതിയെ സമീപിച്ചു. നവംബര്‍ 27 ന് ഹാദിയ സുപ്രിംകോടതിയില്‍ ഹാജരാകാനിരിക്കെയാണ് അടച്ചിട്ട കോടതിയില്‍ മൊഴിയെടുക്കണമെന്ന ആവശ്യവുമായി അശോകന്‍ കോടതിയിലെത്തിയിരിക്കുന്നത്. ഹാദിയയെ മതപരിവര്‍ത്തനം നടത്തിയതാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച സൈനബയേയും സത്യസരണി...

ജിഎസ്ടി ഇരുന്നൂറിലേറെ ഉല്‍പ്പന്നങ്ങളുടെ നികുതി കുറച്ചു

ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങള്‍, ഷാംപൂ, അലക്കു സോപ്പുകള്‍ എന്നിവയടക്കമുള്ള നിരവധി വസ്തുക്കളുടെ വില ഉടന്‍ കുറയും, 28 ശതമാനമായിരുന്ന ഇവയുടെ നികുതി 18 ശതമാനമാക്കി കുറച്ചിരുന്നു. പുതുക്കിയ നികുതി നിരക്ക് ഉടന്‍ നടപ്പാക്കാന്‍ ഉല്‍്പ്പാദകരോട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ്...

ബിജെപി അധ്യക്ഷന്‍ ബസന്ത് പാണ്ഡയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി

ഒഡീഷ ബിജെപി അധ്യക്ഷന്‍ ബസന്ത് പാണ്ഡയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തോക്കിന്‍മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ബിജെപി പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്ന രണ്ടു യുവാക്കളാണ് ഭുവനേശ്വരിലെ പാര്‍ട്ടി ആസ്ഥാനത്ത് വച്ച് ബസന്തിന് നേരെ തോക്ക് ചൂണ്ടി ഭീഷണി മുഴക്കിയത്. ബരാങ് സ്വദേശികളായ പിനാക് മൊഹന്തി,...

ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു

ത്രിപുരയിലെ ബോദ്ജുങ് നഗറില്‍ ഇന്ന് 12:30 ന് പത്രപ്രവര്‍ത്തകന്‍ വെടിയേറ്റുമരിച്ചു. ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ് രണ്ടാം നേനാവിഭാഗം കമാന്റിന്റെ അംഗരക്ഷകന്‍ തപാന്‍ ഡിബ്ബാര്‍മയാണ് സുദീപ് ദട്ട ഭൗമികിനു നേരെ വെടിയുതിര്‍ത്തത്. ഡിബ്ബാര്‍മയെ പൊലീസ് അറസ്റ്റു ചെയ്തു. ഭൗമിക്ക് ശ്യാന്ദന്‍ പത്രികയുടെയും വെങ്കാര്‍ഡ്...

പ്രദ്യുമാന്റെ കൊലപാതകക്കേസിൽ അറസ്റ്റിലായിരുന്ന ബസ് കണ്ടക്ടറെ ജാമ്യത്തിൽ വിട്ടു

റയാൻ ഇന്റർനാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി പ്രദ്യുമാൻ താക്കൂറിന്റെ കൊലപാതകക്കേസിൽ അറസ്റ്റിലായിരുന്ന ബസ് കണ്ടക്ടർ അശോക് കുമാറിനെ ഗുഡ്‌ഗാവ് കോടതി ജാമ്യത്തിൽ വിട്ടു.  50000 രൂപ കെട്ടി വച്ച്   അശോക് കുമാറിന്  ജാമ്യത്തിൽ ഇറങ്ങാം. കേസ് സംബന്ധിച്ചു സി ബി ഐ...

മുതലാഖിനെതിരെ നിയമം: ശീതകാലസമ്മേളനത്തിൽ

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ മുതലാഖിനെതിരെ നിയമ നിർമ്മാണ ബിൽ കൊണ്ടുവരുമെന്ന് കേന്ദ്ര മന്ത്രി. ഇതിനായി നിയമത്തിന്റെ കരട്  തയ്യാറാക്കാനായി മന്ത്രിതല സമിതിയെ നിയോഗിച്ചിട്ടുണ്ട് . മുതാലാഖ് റദ്ദ് ചെയ്തുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നു രണ്ടു മാസത്തിനുശേഷമാണ് നിയമ നിർമ്മാണത്തിന് നടപടികൾ ആരംഭിക്കുന്നത്....