Tuesday
17 Jul 2018

Kerala

എസ്‌എഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ പൊലീസ് കസ്റ്റഡിയില്‍. കാരാട് സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്. അക്രമി സംഘത്തില്‍ ആറ് പേരുണ്ടെന്ന് മേപ്പയൂര്‍ പൊലീസ് വ്യക്തമാക്കി. ആക്രമിച്ചത് എസ്ഡിപിഐ പ്രവര്‍ത്തകരെന്ന് വെട്ടേറ്റ വിഷ്ണു പറഞ്ഞിരുന്നു. മുളകുപൊടി...

അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

അഞ്ചല്‍: അജ്ഞാതനായിരുന്നില്ല, എന്നിട്ടും ക്രൂര പീഡനം,കൊല്ലത്ത് അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസില്‍ രണ്ടാം പ്രതിയായ അഞ്ചല്‍ സ്വദേശി ആസിഫാണ് കീഴടങ്ങിയത്. കേസില്‍ പനയഞ്ചേരി സ്വദേശി ശശിധരക്കുറുപ്പിനെ (48) പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം...

അനാസ്ഥയുടെ പുതുരൂപം രചിച്ച് കൽപറ്റ കെ എസ് ഇ ബി

കൽപറ്റ: മഴക്കാലം ശക്തമായതോടെ പിണങ്ങോട് പുഴക്കല്ലുകാർക് കഷ്ടകാലമാണ്. വെള്ളം കയറിയാൽ മുങ്ങാൻ പാകത്തിൽ ട്രാൻസ്ഫോർമറും ഫ്യൂസും സ്ഥാപിച്ച കെ സ് ഇ ബി ദിവസങ്ങളോളം ഇത് ഓഫാക്കി ഇടാറാണ് പതിവ്. ഇത്തവണയും  ഇതാവർത്തിക്കുകയും ഫ്യൂസ് ഊരുകയും ചെയ്തു വെള്ളമിറങ്ങാൻ വൈകിയതോടെ ജനങ്ങൾ സംഘടിച്ചു ജനകീയ...

തീയറ്റര്‍ പീഡനക്കേസ് പ്രതി മൊയ്തീന്‍ കുട്ടിയുടെ മകൾക്ക്  പഠനം വിലക്കി

പെരുമ്പിലാവ്: എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസിലെ പ്രതി മൊയ്തീന്‍ കുട്ടിയുടെ മകൾക്ക്  പഠനം വിലക്കി. അതേസമയം, കോളേജ് അധികാരിയായ പ്രിന്‍സിപ്പാളിനെതിരെ മനുഷ്യാവകാശ കമ്മീഷന്റെ നടപടിയെടുത്തു. പെരുമ്പിലാവ് പി എസ്‌ എം ദന്തല്‍ കോളജിനെതിരെ കമ്മീഷന്‍ നോട്ടീസ് അയച്ചു . പ്രിന്‍സിപ്പാള്‍ ഡോ താജുരാജ് രണ്ടാഴ്ചയ്ക്കകം...

അശ്ലീല സന്ദേശമയച്ച് യുവതിയെ ശല്യം ചെയ്ത യുവാവ് പിടിയിൽ

യുവതിയെ നിരന്തരം ശല്യം ചെയ്ത യുവാവ് പിടിയിൽ. പൂക്കോട്ടുംപാടം സ്വദേശിനിയായ യുവതിക്ക്‌ വാട്ട്‌സ് ആപ്പ് വഴി  അശ്ലീല വീഡിയോകളും, സന്ദേശങ്ങളും അയച്ചു ശല്യം ചെയ്‌ത  തിരുവനന്തപുരം കുന്നത്തുക്കല്‍ സ്വദേശി മൈപറമ്പിൽ  പുത്തന്‍വീട്‌ സജുകുമാര്‍(38) ആണ് അറസ്റ്റിലായത്.  തന്ത്രപരമായ നീക്കത്തിലൂടെ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. യുവതിയുടെ പിതാവിന്റെ...

നഴ്‌സ് ലിനിയുടെ ഭര്‍ത്താവിന് ഇനി ആരോഗ്യ വകുപ്പില്‍ ജോലി

കോഴിക്കോട് : നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി. ആരോഗ്യ വകുപ്പില്‍ ക്ലാര്‍ക്കായാണ് നിയമനം. ഇത് സംബന്ധിച്ച്‌ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് തിങ്കളാഴ്ച പുറത്തിങ്ങി. നിപ വൈറസ് ബാധിച്ച രോഗികളെ പരിചരിച്ച്‌ വൈറസ് ബാധയേറ്റ് മരിച്ച നഴ്‌സ് ലിനി മെയ് 20ന്...

വെള്ളക്കെട്ടില്‍ വീണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു 

തൃക്കരിപ്പൂര്‍: മണല്‍ കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ആയിറ്റി പൊയ്യക്കടവിലെ പ്രവാസി (മലേഷ്യ) എം ടി.പി. മുസ്തഫയുടെയും ചന്തേരയിലെ ടി പി സുലൈഖയുടെയും രണ്ടാമത്തെ മകന്‍ ടി പി മുഷ്‌റഫ്(14) ആണ് മരണപ്പെട്ടത്. വെള്ളക്കെട്ടില്‍ വീണ വിദ്യാര്‍ത്ഥിയെ തൃക്കരിപ്പൂര്‍...

മഴ: വ്യാപക നാശനഷ്ടം

തിരുവനന്തപുരം: കനത്തമഴയില്‍ കേരളം വെള്ളക്കെട്ടായി മാറി. കാലവര്‍ഷക്കെടുതിയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നു മുന്നറിയിപ്പുള്ളതിനാല്‍ ജനം ആശങ്കയിലാണ്. ഇതുവരെ 12 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ കോട്ടയത്തും മലപ്പുറത്തുമായി രണ്ട് പേര്‍ മരിച്ചു. മൂന്ന് പേരെ...

ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴയെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. നിരവധി ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകിയാണ് ഓടിയത്. എന്നാല്‍ തിരുവനന്തപുരം ഡിവിഷനില്‍ പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയതായി റയില്‍വേ അധികൃതര്‍ അറിയിച്ചു. ഇന്ന് തിരുനെല്‍വേലിയില്‍ നിന്ന് പുറപ്പെടേണ്ട തിരുനെല്‍വേലി-ജാംനഗര്‍ (19577)എക്‌സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരം,...

ദുരിതബാധിതര്‍ക്ക് അടിയന്തര സഹായം നല്‍കണം: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര സഹായം അനുവദിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് അടുത്ത കാലത്തൊന്നും സംഭവിക്കാത്തവിധം കാലവര്‍ഷം രൂക്ഷമായിരിക്കുകയാണ്. കടലോര മേഖലയും താഴ്ന്ന പ്രദേശങ്ങളുമെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്. മലയോരങ്ങളില്‍ ഉരുള്‍പൊട്ടല്‍...