Friday
20 Jul 2018

World

എട്ടു വയസ്സുകാരിക്ക് നേരേ ആനറാഞ്ചിയുടെ ആക്രമണം

എട്ടു വയസ്സുകാരിയായ പെണ്‍കുട്ടിയെ ഭീമകാരനായ പരുന്ത് റാഞ്ചി കൊണ്ടു പോകാന്‍ ശ്രമിച്ചു. ഇരയാണെന്നു കരുതിയാകണം ഇത്തരത്തിലുള്ള ആക്രമണം ഉണ്ടായതെന്ന് പക്ഷി നിരീക്ഷകര്‍ അറിയിച്ചു.  കിര്‍ഗിസ്ഥാനിലെ ഇസൈക് കുല്‍ മേഖലയില്‍ കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു പെണ്‍കുട്ടി. വിനോദ സഞ്ചാരത്തിനിടെ കൂട്ടത്തില്‍ നിന്നൊറ്റപ്പെട്ട് ഗ്രൗണ്ടില്‍ കുതിര സവാരിയും മത്സരങ്ങളും...

മിയാമിയില്‍ ഇന്ത്യന്‍ ട്രയിനി പൈലറ്റ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു

യുഎസിലെ മിയാമിയില്‍ ഇന്ത്യന്‍ ട്രയിനി പൈലറ്റ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. പരിശീലനപറക്കല്‍ നടത്തിയ രണ്ടു വിമാനങ്ങള്‍ ആകാശത്ത് കൂട്ടിയിടിച്ച് ന്യൂഡല്‍ഹി സ്വദേശിനി നിഷാസെജ്വാള്‍(19)ആണ് മറ്റുമൂന്നുപേര്‍ക്കൊപ്പം കൊല്ലപ്പെട്ടത്. മിയാമിയിലെ ഡീന്‍ ഇന്റര്‍നാഷണല്‍ ഫ്‌ളൈയിംങ് സ്‌കൂളില്‍ പരിശീലനത്തിന്റെ ഭാഗമായ പറക്കലിനിടെയാണ് അപകടം. 2017ലാണ് നിഷ ഈ...

ഗുഹാമുഖം താണ്ടിയെങ്കിലും ബാക്കിയാകുന്നത് ചോദ്യചിഹ്നമായ ജീവിതം

അബ്ദുള്‍ സാം ഓണ്‍ ബാങ്കോക്ക്: ദിവസങ്ങളോളം നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ദുരന്തമുഖത്തുനിന്ന് രക്ഷപെട്ടുവെങ്കിലും ചോദ്യചിഹ്നമായി അവശേഷിക്കുകയാണ് ആ 13 പേരില്‍ ചിലര്‍. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് തായ്‌ലാന്‍ഡിലെ ഗുഹയിലകപ്പെട്ട 13 കുട്ടികളെ രക്ഷാപ്രവര്‍ത്തക സംഘം പുറത്തെത്തിച്ചത്. ലോകം ചര്‍ച്ചചെയ്യുന്ന കുടിയേറ്റമെന്ന വിഷയം തന്നെ...

മൂന്നുവയസുകാരി വാഷിങ് മെഷീനില്‍ കുടുങ്ങിയത് മണിക്കൂറുകളോളം

വാഷിങ് മെഷീനില്‍ അബദ്ധത്തില്‍ കയറിയ മൂന്നുവയസ്സുകാരി കുടുങ്ങിക്കിടന്നത് മണിക്കൂറുകളോളം. അമേരിക്കയിലെ കൊളറാഡോയിലാണ് പി‍ഞ്ചുകു‍ഞ്ഞ് വാഷിങ് മെഷീനില്‍ കുടുങ്ങിയത്. കൊളറാഡോ സ്വദേശിനിയായ ലിന്‍ഡ്സി മാക്ലെവറിന്‍റെ രണ്ട് മക്കളില്‍ ഒരാളാണ് വാഷിങ് മെഷീനില്‍ കുടുങ്ങിയത്. ഒരു പെണ്‍കുട്ടിയും ഒരു ആണ്‍കുട്ടിയുമാണ് മാക്ലെവറിനുള്ളത്. ഇവര്‍ രണ്ടുപേരും വാഷിങ് മെഷീനിന്‍റെ അരികിലിരുന്ന്...

ഇസ്രയേല്‍ ജൂത രാഷ്ട്രമാക്കി

ജറുസലേം: ഇസ്രയേലിനെ പൂര്‍ണമായും ജൂത രാഷ്ട്രമായി അംഗീകരിക്കുന്ന നിര്‍ണായക ബില്ലിന് പാര്‍ലമെന്‍റ്  അംഗീകാരം നല്‍കി. ജൂതന്മാരുടെ രാജ്യമായി ഇസ്രയേല്‍ മാറിയിരിക്കുന്നുവെന്നും ഇസ്രയേലിലെ പൗരന്മാരുടെ അവകാശങ്ങളെ ആദരിക്കുന്നുവെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹിബ്രൂ മാത്രമായിരിക്കും ഇനി രാജ്യത്തെ ഔദ്യോഗിക ഭാഷ. നേരത്തെ...

രണ്ടുവയസ്സുള്ള മകളെ പീഡിപ്പിക്കാന്‍ കാമുകന് അവസരം നല്‍കി അമ്മ

കനാസ് (യു എസ്): രണ്ട് വയസുള്ള കുഞ്ഞിനെ കാമുകന് പീഡിപ്പിക്കാന്‍ അവസരം ഒരുക്കി നല്‍കി ഒരു അമ്മ. കുഞ്ഞിനെ കാമുകനൊപ്പം റൂമില്‍ പൂട്ടിയിട്ടാണ് ക്രൂരമായ പീഡനത്തിന് അമ്മ അവസരം ഒരുക്കി കൊടുത്തത്. കുഞ്ഞിനെ കാമുകന്‍ ക്രൂരപീഡനത്തിന് ഇരയാക്കുന്നത് അമ്മ കണ്ടു നില്‍ക്കുകയായിരുന്നു....

ഗൂഗിളിന് എട്ടിന്‍റെ പണി: 500 കോടി ഡോളര്‍ പിഴ വിധിച്ച് യൂറോപ്യന്‍ യൂണിയന്‍

ഗൂഗിളിന്​ യുറോപ്യന്‍ യൂണിയന്‍ വന്‍ പിഴ ചുമത്തി. ആന്‍ഡ്രോയിഡ്​ വിപണിയിലെ ആധിപത്യം വിപണിയിലെ മറ്റുള്ളവരെ മറികടക്കാന്‍ ശ്രമിച്ചുവെന്ന​ ആരോപണത്തിലാണ്​ യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിന് 500 കോടി ഡോളര്‍ പിഴ വിധിച്ചത്. ആന്‍ഡ്രോയിഡ്​ വഴി സ്വന്തം ആപുകള്‍ ഇന്‍സ്​റ്റാള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നാണ്​ ഗൂഗിളിനെതിരായ...

തിരിച്ചറിയല്‍ റജിസ്‌ട്രേഷന്‍ ഇനി വളർത്ത് മൃഗങ്ങൾക്കും

അബുദാബി : വളർത്തു മൃഗങ്ങങ്ങൾക്കും ഇനി തിരിച്ചറിയൽ രജിസ്‌ട്രേഷന്‍. അനിമല്‍ ഐഡന്റിഫിക്കേഷന്‍ ആന്‍ഡ് രജിസ്ട്രേഷന്‍ പരിപാടിക്ക് അബുദാബിയിലാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി നടത്തുന്ന പരിപാടിയില്‍ എല്ലാ വളര്‍ത്തു മൃഗങ്ങളെയും സംബന്ധിച്ച സ്ഥിതിവിവരക്കണക്ക് ലഭ്യമാക്കും. പകര്‍ച്ചവ്യാധികളും രോഗങ്ങളും നിയന്ത്രിക്കുന്നതിനായി വളര്‍ത്തു മൃഗങ്ങളുടെ പ്രത്യേക ഡേറ്റാബേസും ഉണ്ടാക്കും....

കുവൈറ്റില്‍ പ്രവാസി തൊഴിലാളികള്‍ക്ക് ഭക്ഷ്യവിഷബാധ

കുവൈറ്റ്: കുവൈറ്റില്‍  പ്രവാസി തൊഴിലാളികൾക്ക് ഭക്ഷ്യവിഷബാധ.   45 പ്രവാസി തൊഴിലാളികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മെറ്റ്‌ലയിലെ ഒരു ഹൗസിംഗ് പദ്ധതിയില്‍ പങ്കെടുത്ത ടര്‍ക്കിഷ് തൊഴിലാളികള്‍ക്കാണ് വിഷബാധയേറ്റത്. ഭക്ഷണം കഴിച്ച ശേഷം അവശനിലയിലായ ഇവരെ ജഹ്‌റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ അപകടം: 8 മരണം

റിയോ ഡി ഷാനെറോ: ബ്രസീലില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ എട്ടു പേര്‍ മരിച്ചു, 64 പേര്‍ക്ക് പരിക്കേറ്റു. തെക്കുകിഴക്കന്‍ ബ്രസീലിലെ മിനാസ് ഗെറായിസിലാണ് സംഭവം. 11 വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അഞ്ചു കാറുകളും അഞ്ചു ബസുകളും ഒരു ട്രക്കുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിനു പിന്നാലെ...