Thursday
18 Jan 2018

Cinema

മലാല യൂസഫ്സായിയുടെ ജീവിത കഥ അഭ്രപാളിയിലേക്ക് 

അഫ്ഗാനിസ്ഥാനിലെ സ്വാത് താഴ്വരയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ താലിബാന്‍ ഭീകരരുടെ വെടിയേറ്റ മലാല യൂസഫ്സായിയുടെ ജീവിത കഥ സിനിമയാകുന്നു. ബോളിവുഡിലാണ് മലാലയുടെ ജീവിതം സിനിമയാക്കുന്നത്.  സമാധാന നൊബേല്‍ സമ്മാന ജേതാവായ മലാല യൂസഫ്സായിയുടെ കഥ വെള്ളിത്തിരയില്‍ എത്തുമ്പോള്‍ ലോകത്തെമ്പാടുമുള്ള ...

യുവ നടന്‍ സിദ്ധു ആര്‍ പിള്ള മരിച്ച നിലയില്‍

സെക്കന്റ് ഷോ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവ നടന്‍ സിദ്ധു ആര്‍ പിള്ളയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ഗോവയിലാണ് സിദ്ധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 27 വയസ്സായിരുന്നു. സിദ്ധുവിന്റെ അമ്മയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മരണത്തിലേക്ക് നയിച്ച...

പത്മാവതിന് ഹരിയാനയിലും വിലക്ക്

വിവാദങ്ങള്‍ക്കൊടുവില്‍ പേരുള്‍പ്പെടെ മാറ്റങ്ങളുമായി ജനുവരി 25 ന് റിലീസ് ചെയ്യാനിരിക്കുന്ന ദീപിക പദുകോണ്‍ ചിത്രം പത്മാവതിന് ഹരിയാനയിലും വിലക്ക്. ഹരിയാന മന്ത്രി അനില്‍ വിജാണ് ചത്രത്തെ വിലക്കി‍യതായി അറിയിച്ചത്. നേരത്തെ ഗുജറാത്ത്, രാജസ്ഥാന്‍ സര്‍ക്കാരുകളും ചിത്രം വിലക്കിയിരുന്നു. ജനുവരി 25നാണ് ചിത്രം...

ദാസേട്ടന്റെ പിറന്നാളില്‍ തരംഗമായി ലാലേട്ടന്റെ പോസ്റ്റ്

തിരുവനന്തപുരം : ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്‍റെ പിറന്നാള്‍ സമ്മാനമായി നടന്‍ മോഹന്‍ലാല്‍ എഴുതിയ പോസ്റ്റ് വൈറലാകുന്നു. ഇത്രയും അനുഗ്രഹീത ഗായകനെക്കുറിച്ച് എഴുതുന്നതുപോലും അഭംഗിയാണെന്ന് അറിയാമെന്ന് പറഞ്ഞുകൊണ്ടാണ് മലയാളിയുടെ പ്രിയ ലാലേട്ടന്‍ കുറിപ്പ് ആരംഭിക്കുന്നത്. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ : എടുത്തുകൊള്‍ക എന്റെ ആയുസ്സിന്റെ ഒരു...

മലയാള സിനിമയില്‍ മാറ്റത്തിന്റെ കാറ്റ്

കൊച്ചി: സ്ത്രീ വിരുദ്ധതയും തൊഴിലാളി വിരുദ്ധതയും നിറഞ്ഞതാണ് മലയാള സിനിമയെന്ന മായികലോകമെന്ന് വിദഗ്ധര്‍. മലയാള സിനിമാലോകത്ത് സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ പുറത്തു വരാന്‍ ഒരു നടി ആക്രമിക്കപ്പെടേണ്ട സാഹചര്യം ഉണ്ടാവേണ്ടി വന്നത് സഹതാപാര്‍ഹമാണെന്ന് പ്രമുഖ സംവിധായകനും രാജ്യാന്തര ജ്യൂറി അംഗവുമായ ഡോ....

2018 ൽ ലോകത്തെ പിടിച്ചു കുലുക്കിയ പ്രസംഗം, ഇവർ അമേരിക്കയെ നയിക്കുമോ?

നടിയും എഴുത്തുകാരിയും സംരംഭകയും മനുഷ്യാവകാശ പ്രവർത്തകയുമായ  ഓപ്ര  വിൻഫ്രി, 'ലോകമെങ്ങുമുള്ള സ്ത്രീക്ക് മുമ്പിൽ ആകാശവിതാനത്ത്  പുതിയൊരു ദിനമുണ്ട്'എന്ന സ്വപ്നം വിതറുകയാണ് .  ഓപ്ര വിൻഫ്രി ഗോൾഡൻ ഗ്ലോബ്‌സിൽ സിസിൽ  ബി ഡിമില്ലെ അവാർഡ് ഏറ്റുവാങ്ങിക്കൊണ്ട്  നടത്തിയ  മനസ്സിനെ  തീപിടിപ്പിക്കുന്ന  പ്രസംഗത്തിന്റെ പൂർണ രുപം:   ...

ശക്തമായ മറ്റൊരു കഥാപാത്രവുമായി അനുഷ്ക; ഭാഗമതിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ബാഹുബലിക്ക് ശേഷം മറ്റൊരു ശക്തമായ കഥാപാത്രവുമായി അനുഷ്ക ഷെട്ടി എത്തുന്നു. ത്രില്ലര്‍ സിനിമയായ ഭാഗമതിയിലാണ് അനുഷ്കയുടെ ശക്തമായ കഥാപാത്രം. ഈ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. അനുഷ്കയുടെ വ്യത്യസ്ത ഭാവങ്ങളാണ് ഈ ട്രെയിലറിന്‍റെ ഏറ്റവും വലിയ പ്രത്യേകത. തമിഴിലും മലയാളത്തിലും തെലുങ്കിലും ഒരേ സമയം...

“പത്മാവത്” രാജസ്ഥാനില്‍ റിലീസ് ചെയ്യില്ല; മുഖ്യമന്ത്രി

സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവത് രാജസ്ഥാനില്‍ റിലീസ് ചെയ്യില്ലെന്ന് മുഖ്യമന്ത്രി വസുന്തര രാജെ. റാണി പത്മിനിയുടെ രക്തസാക്ഷിത്വവും ആത്മത്യാഗവും എല്ലാവര്‍ക്കുമൊരു അബിമാനം ഉണര്‍ത്തുന്നതാണ്, മന്ത്രി മാധ്യമങ്ങളോട് പറ‍ഞ്ഞു. പത്മിനി ചരിത്രത്തെക്കാള്‍ അപ്പുറമാണ്, മന്ത്രി പറ‍ഞ്ഞു. രാജസ്ഥാനില്‍ പത്മാവതിന്‍റെ റിലീസ് തടയാനുള്ള നടപടികള്‍...

മഞ്ജു വാര്യർ രാഷ്ട്രീയത്തിലേക്കെന്നു സൂചന

മലയാളത്തിന്റെ  പ്രിയനടി മഞ്ജു വാര്യർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് വാര്‍ത്തകള്‍ .  അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ നടി മഞ്ജുവിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിലാണ് സിപിഎം എന്നാണ് റിപ്പോര്‍ട്ടുകള്‍. എറണാകുളത്ത് മഞ്ജുവിനെ മത്സരിപ്പിക്കുന്ന കാര്യം പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ചര്‍ച്ച ചെയ്തുവെന്നും അതിനായുള്ള ശ്രമത്തിലാണിവര്‍ എന്നുമാണ് ലഭിക്കുന്ന സൂചനകള്‍. ഏതു...

കര്‍ണനായി പ്രഥ്വിരാജല്ല, പകരം ചിയാന്‍ വിക്രമെത്തുന്നു

ആര്‍എസ് വിമലിന്റെ ബ്രഹ്മാണ്ട ചലച്ചിത്രം കര്‍ണനില്‍ നായകനാവുന്നത് ചിയാന്‍ വിക്രമെന്ന് സംവിധായകന്‍. പ്രഥ്വിരാജായിരുന്നു ആദ്യം കരണനായി വേഷമിടാന്‍ നിശ്ചയിച്ചിരുന്നത്. താന്‍ നായകനായെത്തുന്ന 'കര്‍ണന്‍' വലിയ രീതിയില്‍ തന്നെ പുറത്തിറങ്ങുമെന്ന് പ്രഥ്വിരാജ് ഈയിടെ വ്യക്തമാക്കിയിരുന്നു. പക്ഷേ, ചിത്രത്തിന്റെ പേര് വരെ മാറ്റി മഹാവീര്‍...