Saturday
17 Mar 2018

Cinema

അവാര്‍ഡ് തിളക്കത്തില്‍ ടേക്ക് ഓഫ് വഞ്ചിക്കപ്പെട്ടതിന്റെ നിരാശയില്‍ മെറീന

മെറീന അജ്മല്‍ മാണിക്കോത്ത് കോഴിക്കോട്: സ്വന്തം കഥപറയുന്ന ടേക്ക് ഓഫ് എന്ന ചിത്രം സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ തിളക്കത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും സിനിമയുടെ അണിയറ പ്രവര്‍ത്തകരാല്‍ വഞ്ചിക്കപ്പെട്ടതിന്റെ നിരാശയിലാണ് മെറീന. ഇറാഖ് യുദ്ധസമയത്ത് കോട്ടയം സ്വദേശിയായ മെറീനയും 45 മലയാളി നഴ്‌സുമാരും ഒരു...

പ്രതിരോധത്തിന്‍റെ പ്രതിനിധി നടനമികവിന്‍റെയും

നീട്ടിവിളിച്ചാല്‍ അറ്റത്തുകാണുന്ന തീ പാര്‍വതിയുടെ നിലപാടുകളിലുമുണ്ട്. അത് ജീവിതത്തിലെങ്കില്‍ അഭിനയരംഗത്തും പാര്‍വതി ആത്മാര്‍ഥതയുടെ ആള്‍രൂപമാണ്. താന്‍ കയ്യേല്‍ക്കുന്ന കഥാപാത്രത്തോട് നൂറുശതമാനം നീതിപുലര്‍ത്തുന്ന അഭിനേത്രി. ആ താദാത്മ്യത്തിനുമുന്നില്‍ കയ്യടിക്കാതെ മടങ്ങാന്‍ ആര്‍ക്കുമാവില്ലതന്നെ. അതുകൊണ്ടുതന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് രണ്ടാമതും പാര്‍വതിയെ തേടിയെത്തിയിരിക്കുന്നു....

ആളൊരുക്കത്തിന്‍റെ ഇന്ദ്രജാലം തീര്‍ത്ത് അഭിലാഷ്

കന്നി സിനിമയില്‍ ആളൊരുക്കത്തിന്‍റെ ഇന്ദ്രജാലമാണ് സംവിധായകനും മാധ്യമ പ്രവര്‍ത്തകനുമായ വിസി അഭിലാഷ് കാഴ്ചവെച്ചത്. ആളൊരുക്കമെന്ന തന്‍റെ ആദ്യ സിനിമയിലൂടെ അംഗീകാരം തേടിയെത്തിയപ്പോള്‍ അഭിലാഷ് സാക്ഷാത്കരിച്ചത് തന്‍റെ ഏറെക്കാലത്തെ സ്വപ്നമാണ്.   ഒരു സംവിധായകനാവുക എന്നത് അഭിലാഷിന്‍റെ സ്വപ്നങ്ങളിലൊന്നായിരുന്നു. മാധ്യമപ്രവര്‍ത്തകന്‍, സംവിധായകന്‍ എന്നതിനുപുറമെ, കാര്‍ട്ടൂണിസ്റ്റ്...

ആളൊരുക്കത്തിലൂടെ അരങ്ങുണര്‍ത്തി പപ്പു പിഷാരടി

അരങ്ങിലും അണിയറയിലുമായി സുദീര്‍ഘമായ സിനിമാ ജീവിതത്തിനൊടുവില്‍ അർഹിക്കുന്ന അംഗീകാരം ഇന്ദ്രൻസിനെ തേടി എത്തിയിരിക്കുകയാണ്. ഹാസ്യവേഷങ്ങളുടെ ഓളംതള്ളലില്‍ അറിയപ്പെടാതെ കിടന്ന അഭിനയമികവിനെ അടിത്തട്ടില്‍ നിന്നും പുറത്തെടുക്കുകയായിരുന്നു ഇൗ കലാകാരന്‍. അസാധാരണമായ ഒരു കഥയിലെ അത്യസാധാരണമായ ഒരു കഥാപാത്രത്തിന്‍റെ പിന്‍ബലത്തില്‍ അവിസ്മരണീയമായ കഥാമുഹൂര്‍ത്തങ്ങളാണ് ഇന്ദ്രന്‍സ് പ്രേക്ഷകര്‍ക്ക് പകര്‍ന്നത്....

ഒന്നാം നമ്പർ സ്വന്തമാക്കാന്‍ പൃഥ്വി മുടക്കിയത് 7 ലക്ഷം

കാക്കനാട് : മൂന്നര കോടി രൂപയ്ക്ക് മേല്‍ വില വരുന്ന പുതിയ ലംബോര്‍ഗിനിക്ക് ഇഷ്ട നമ്പര്‍ ലഭിക്കാന്‍ പൃഥിരാജ് മുടക്കിയത് ആറു ലക്ഷം രൂപ. ജര്‍മന്‍ കമ്പനിയായ ലംബോര്‍ഗിനിയുടെ ഹുറാക്കാന് ഒന്നാം നമ്പര്‍ നേടനായിരുന്നു പൃഥിയുടെ ലേലം വിളി. അഞ്ചു പേരെ തോല്‍പ്പിച്ചാണ് നമ്പര്‍...

 വേദനിപ്പിക്കുന്ന ട്വീറ്റുമായി ബോളിവുഡ് താരം  ഇര്‍ഫാന്‍ ഖാന്‍

വേദനിപ്പിക്കുന്ന ട്വീറ്റുമായി ബോളിവുഡ് താരം  ഇര്‍ഫാന്‍ ഖാന്‍. തനിക്ക് അപൂര്‍വ രോഗമുണ്ടെന്നും എന്നാല്‍ ഊഹം പ്രചരിക്കരുതെന്നും ഇക്കാര്യത്തില്‍ വിശദ വിവരങ്ങള്‍ 15 ദിവസത്തിനകം അറിയിക്കാമെന്നും ഇര്‍ഫാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു. നേരത്തെ വിശാല്‍ ഭരദ്വാജ് തന്‍റെ പുതിയ ചിത്രത്തില്‍ നിന്ന് ഇര്‍ഫാന്‍ ഖാനെ മാറ്റിയെന്ന് അറിയിച്ചിരുന്നു....

നടി സണ്ണി ലിയോൺ വീണ്ടും അമ്മയായി; ഇത്തവണ ഇരട്ടി മധുരം

ബോളിവുഡ് നടി സണ്ണി ലിയോണിന് ഇരട്ടക്കുട്ടികൾ പിറന്നു. തന്‍റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് താൻ ഇരട്ടക്കുട്ടികളുടെ അമ്മയായ വിവരം അറിയിച്ചത്. ആൺകുട്ടികളാണ് പിറന്നിരിക്കുന്നത്. ദൈവം തങ്ങൾക്ക് നൽകിയ വലിയ വരദാനമാണ് ഈ കുട്ടികളെന്നും ആഷര്‍ സിങ് വെബറിനും നോഹ സിങ് വെബറിനും നിഷ കൗര്‍...

അവളായിരുന്നു കുടുംബത്തിന്റെ നെടുംതൂണ്‍; മൗനം വെടിഞ്ഞു ബോണി

ശ്രീദേവിയുടെ  മരണത്തിനുശേഷം നിരവധി വിവാദങ്ങൾ ഭർത്താവ് ബോണി കപൂർ നേരിടേണ്ടിവന്നിരുന്നു.  ശ്രീദേവിയുടെ കുടുംബം വിവാദങ്ങൾക്ക് മറുപടി നൽകിയിരുന്നില്ല. എന്നാൽ  ഇതിനൊക്കെയുള്ള ഉത്തരമായിട്ട് ഇന്നലെ രാത്രി ശ്രീദേവിയുടെ ട്വിറ്റര്‍ അക്കൗണ്ടിൽ കൂടി ബോണി കപൂര്‍ രംഗത്ത് വന്നു. ബോണി പറയുന്നതിങ്ങനെ "ഞങ്ങളുടെ ലോകത്തെ നിലാവായിരുന്നു ശ്രീദേവി....

മലയാള സിനിമയുടെ ശ്രീദേവി

കെ കെ ജയേഷ് കോഴിക്കോട്: മലയാള സിനിമയിലൂടെ ഒരു മനോഹര ചിത്രശലഭമായി പാറിപ്പറന്നാണ് ശ്രീദേവി ഇന്ത്യന്‍ സിനിമയുടെ താരരാണിയായി ചിറകുവിരിച്ചത്. അപ്രതീക്ഷിത മരണം ശ്രീദേവിയെന്ന അതുല്യ കലാകാരിയെ കവര്‍ന്നെടുക്കുമ്പോഴും ഓരോ മലയാളികളുടെ മനസ്സിലും മായാതെ നില്‍പ്പുണ്ട് അവര്‍ അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങള്‍....

”അഡാര്‍ ലൗവിലെ’ രംഗങ്ങള്‍ കോപ്പിയടിയെന്ന് ‘കിടു’

തിയറ്ററുകളിലെത്തും മുമ്പ് ശ്രദ്ധിക്കപ്പെട്ട സിനിമ അഡാര്‍ ലൗ കോപ്പിയടി വിവാദത്തില്‍. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട മാണിക്യ മലരേ ഗാനത്തില്‍ നായിക പ്രിയ വാര്യര്‍ അഭിനയിച്ചിരിക്കുന്ന രംഗങ്ങള്‍ തങ്ങളുടെ സിനിമയില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന ആരോപണവുമായി 'കിടു' സിനിമയുടെ നിര്‍മാതാവ് രംഗത്തെത്തി....