Sunday
24 Jun 2018

Columns

സാഹോദര്യത്തിന്‍റെ വീണ്ടെടുപ്പ്

ഭൂമിയില്‍ മനുഷ്യര്‍ക്കിടയില്‍ നഷ്ടമായിപ്പോയ സാഹോദര്യത്തിനായാണ് എഴുത്തുകാരായ എഴുത്തുകാരുടെ എല്ലാം പ്രയത്‌നം. എല്ലാവര്‍ക്കും സുഖവും സന്തോഷവും ഒരുപോലെ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ട് എല്ലാ നല്ല എഴുത്തുകാരും ആത്മാര്‍ഥമായി ഇടതുപക്ഷക്കാരായും ഭവിക്കുന്നു. മലയാളത്തിലെ മിക്ക എഴുത്തുകാരും എന്തേ ഇടതുപക്ഷത്തെത്തിയിരിക്കുന്നത് എന്ന് ഈയിടെയാരോ ചോദിച്ചതു കേട്ടപ്പോഴാണ് ഈ...

ഫെഡറലിസത്തിന് മരണമണി മുഴങ്ങുമ്പോള്‍

നാലു വര്‍ഷം പിന്നിട്ട നരേന്ദ്രമോഡി ഭരണം ഇന്ത്യന്‍ ഫെഡറലിസത്തിന് കടുത്ത ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. പദ്ധതി പലതും പ്രഖ്യാപിക്കുന്നതിനപ്പുറം നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കൃത്യമായ നിലപാടോ നയമോ കേന്ദ്രസര്‍ക്കാര്‍ എടുക്കുന്നില്ല. ആഗോള വിപണിയില്‍ വരുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി കര്‍ഷക വ്യാപാര രംഗം പരിവര്‍ത്തിപ്പിക്കാനുള്ള...

പ്രണബും ഹെഡ്‌ഗെവാറും ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും

കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി ആര്‍എസ്എസിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ട് നാഗ്പൂരിലെത്തി അവരുമായി വേദി പങ്കിടുകയുണ്ടായി. പ്രണബ് മുഖര്‍ജിയുടെ പ്രസംഗം പല പത്രങ്ങളിലും മുഴുവനായി തന്നെ പ്രസിദ്ധീകരിച്ചുകണ്ടു. പല അഭിപ്രായങ്ങളും രേഖപ്പെടുത്തിയും കണ്ടു. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്...

ഭൂമി എന്നും സര്‍വംസഹയാകില്ല

ഭൂമിക്ക് ഒരു പര്യായമുണ്ട്. എന്തും സഹിക്കുന്നവള്‍ എന്നര്‍ഥം. പക്ഷേ ഈ പര്യായം ചാര്‍ത്തിക്കൊടുത്തത് മനുഷ്യനാണെന്ന് ഓര്‍ക്കുക. എന്തും സഹിച്ച് പൊലീസിലെ ദാസ്യപ്പണിപോലെ മനുഷ്യന്റെ ദാസ്യവൃത്തി നടത്തുന്നവളാണ് ഭൂമി എന്ന അര്‍ഥകല്‍പനയ്ക്ക് താന്‍ ഉത്തരവാദിയല്ലെന്ന് ഭൂമി ഈ ഭൂഗോളമാകെ പറഞ്ഞുതുടങ്ങിയിട്ട് ഏറെക്കാലമായി. ലോകത്തെ...

കൃഷിക്കാര്‍ ഉയര്‍ത്തേണ്ടത് പുതിയ ആവശ്യങ്ങള്‍

പാലക്കാട് വടക്കാഞ്ചേരിയില്‍ പാളയം രാജമ്മ നിവാസില്‍ ചടയപ്പന്‍ ജീവനൊടുക്കി. ചടയപ്പന്‍ കൃഷിക്കാരനായിരുന്നു. കൃഷിയിടത്തിലെ മോട്ടോര്‍ ഷെഡില്‍ തൂങ്ങിമരിച്ച ഈ അറുപത്തഞ്ചുകാരന്റെ 71,000 രൂപയുടെ കടത്തിന്, ബാങ്ക് ജപ്തി നോട്ടീസുകിട്ടിയിരുന്നു. അമ്പതിനായിരം രൂപയാണ് 71,000 രൂപയായത്. തുടര്‍ച്ചയായ വിളനാശവും രോഗവും വിറ്റതിന്റെ തന്നെ...

വിദ്യാലയങ്ങള്‍ വെള്ളിയാഴ്ച തുറന്നപ്പോള്‍

കേരളത്തിന്‍റെ സ്‌കൂള്‍ വര്‍ഷം ആരംഭിക്കുന്നത് ജൂണ്‍ മാസം ഒന്നാം തീയതിയാണ്. അന്ന് കുട്ടികളെ വരവേല്‍ക്കാന്‍ പെരുമഴയുമെത്തും. കാലചക്രം തിരിയുന്നതിനുസരിച്ച് സ്‌കൂള്‍ വര്‍ഷാരംഭം അപൂര്‍വമായിട്ടെങ്കിലും വെള്ളി ദിവസം വന്നുപെടാറുണ്ട്. അന്ന് വിദ്യാലയങ്ങള്‍ തുറന്നു കുഞ്ഞുങ്ങള്‍ക്ക് വിദ്യാരംഭം നടത്തുകയില്ല. ജൂണ്‍ ഒന്നാംതീയതി വെള്ളിയാഴ്ചയാണ് വരുന്നതെങ്കില്‍...

മൂന്ന് കുഞ്ഞന്മാരുടെ തന്നിഷ്ടക്കളി

സംസ്ഥാന കോണ്‍ഗ്രസിലെ ഇപ്പോഴത്തെ കലാപത്തിനുകാരണക്കാരനായ ഉമ്മന്‍ചാണ്ടി കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിലും കെപിസിസി നേതൃയോഗത്തിലും പങ്കെടുക്കാതെ ഹൈദരാബാദിലേക്ക് വിമാനം കയറിയിരിക്കുന്നു. രാജ്യസഭാ സീറ്റ് കെ എം മാണിയുടെ മകന് ദാനം ചെയ്ത കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പടയൊരുക്കം ഉയര്‍ത്തി അണികള്‍ മുന്നേറുന്നു. ഉമ്മന്‍ചാണ്ടിക്കും...

കുഞ്ഞൂഞ്ഞ് മാഷ് ഇനി രാഹുലിന്റെ ഗുരു

ഗുരുമുഖത്തുനിന്നും കുഞ്ഞുന്നാളിലേ വിദ്യ അഭ്യസിക്കാന്‍ ഒരു യോഗം വേണമെന്ന് പണ്ടുള്ളവര്‍ പറയാറുണ്ട്. അപ്രകാരം ഗുരുമുഖത്തു നിന്നും വിദ്യ അഭ്യസിക്കാന്‍ യോഗമില്ലാതെ പോയവരിലൊരാളാണ് നമ്മുടെ രാഹുല്‍ഗാന്ധി. ജനിതകശാസ്ത്രമനുസരിച്ചാണെങ്കില്‍ മാതാപിതാക്കളെ നോക്കിയാല്‍ 'ഹൈബ്രിഡ് വിഗര്‍' എന്ന സങ്കരഗുണമുണ്ടാകേണ്ടിയിരുന്നു രാഹുലിന്. അച്ഛന്‍ രാജീവ്ഗാന്ധി ഒറിജിനല്‍ കശ്മീരി...

മുടിഞ്ഞു കള്ളി പൊന്തുംകാലം

നമ്മുടെ നാട് മുടിഞ്ഞു കള്ളി പൊന്തുന്ന കാലമോ ഇത്? അതേ എന്നാണ് ഏത് കണ്ണുപൊട്ടനും കാണാവുന്ന മറുപടി. തറവാടു മുടിയുന്നത് എപ്പോഴാണ്, എങ്ങനെയാണ് എന്ന് അനുഭവസ്ഥരായ നമുക്ക് നിശ്ചയമുണ്ടല്ലൊ. വരവിലേറെ ചെലവാകുമ്പോള്‍, അന്തഃഛിദ്രം മൂക്കുമ്പോള്‍, ഉള്ളവരുമാനമത്രയും വിരലിലെണ്ണാവുന്നവരുടെ കൈയിലെത്തുകയും മഹാഭൂരിപക്ഷവും ഒന്നുമില്ലാത്തവരായി...

പൊതുവേദിക്കുള്ള ആവശ്യകത

നമ്മുടെ ദേശീയ വിമോചന പ്രസ്ഥാനത്തിന് സ്വാതന്ത്ര്യ സമരകാലത്ത് തന്നെ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തുനിന്ന് വര്‍ഗീയതയെ വേരുപിഴുതെറിയാനും മതത്തിന്റെ അടിസ്ഥാനത്തിലുള്ള നമ്മുടെ മാതൃഭൂമിയുടെ വിഭജനത്തെ തടയാനും എന്തുകൊണ്ട് കഴിഞ്ഞില്ല? സ്വാതന്ത്ര്യം കിട്ടിയതിനുശേഷം വര്‍ഗീയതയുടെയും മതത്തിന്റെയും രാഷ്ട്രീയത്തെ എതിര്‍ത്തു തോല്‍പ്പിക്കാനും കൂടുതല്‍ വ്യാപകവും അവഗാഢവുമായ...