Monday
15 Oct 2018

Columns

ദൈവത്തിന്റെ സ്വന്തം നാട് ഇതോ!

  കഴിഞ്ഞയാഴ്ച വന്ന രണ്ടുമൂന്ന് പ്രധാന വാര്‍ത്തകള്‍ നമ്മുടെ വികസന സങ്കല്‍പ്പത്തിന്റെയും സാംസ്‌കാരിക കേരളത്തിന്റെയും അടിത്തറ ഇളക്കുന്നതായിരുന്നു. ഒരു സാധാരണമെന്നു തോന്നാവുന്ന വാര്‍ത്തയില്‍ നിന്നും നമ്മുടെ വികസന - വിദ്യാഭ്യാസ വികല്‍പങ്ങളിലേയ്ക്കുള്ള ഒരു 'ടെയ്ക് ഓഫ്' ആണ് നടക്കേണ്ടത്. വാര്‍ത്ത ഇങ്ങനെ:...

കെപിസിസിയിലെ പുതിയ പൗരോഹിത്യം

1939ല്‍ മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ സാഹിബ് കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് നേതൃത്വം നല്‍കിയിരുന്നു. പിന്നാലെ നിരവധി നേതാക്കന്മാര്‍ കെപിസിസിയുടെ നേതൃത്വത്തിന്റെ മുന്‍നിരക്കാരായി അണിനിരന്നു. സി എന്‍ ഗോവിന്ദന്‍ നായര്‍, പനമ്പള്ളി ഗോവിന്ദമേനോന്‍, പട്ടംതാണുപിള്ള, ആര്‍ ശങ്കര്‍ എന്നിവരെല്ലാം ആ നേതൃനിരയിലുണ്ടായിരുന്നു....

സ്വദേശാഭിമാനിയുടെ പൈതൃകം

സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ ഓര്‍മദിനമാണ് ഇന്ന്. 1910 സെപ്റ്റംബര്‍ 26-നായിരുന്നു ആ കറുത്തസംഭവം നടന്നത്. പഠനകാലത്തുതന്നെ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ച രാമകൃഷ്ണപിള്ള സ്വദേശാഭിമാനിയിലൂടെയാണ് തിരുവിതാംകൂറിലും പുറത്തും വ്യാപകമായി ജനശ്രദ്ധ ആകര്‍ഷിച്ചത്. അന്ന് തിരുവിതാംകൂറില്‍ സംഘടിത ബഹുജന പ്രസ്ഥാനങ്ങളോ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ...

എന്തുകൊണ്ട് നെഹ്‌റുവിന്‍റെ സ്മാരകങ്ങള്‍ തകര്‍ക്കപ്പെടുന്നു

''മതം പ്രായോഗിക ജീവിതത്തില്‍ ഞാന്‍ കണ്ടിടത്തോളവും ഭൂരിപക്ഷം ആളുകളും ചിന്തിക്കുന്നവരുള്‍പ്പെടെ സ്വീകരിച്ചിരിക്കുന്ന രീതിയിലും, അത് ഹിന്ദുമതമായാലും ഇസ്‌ലാമായാലും ബുദ്ധമതമോ ക്രിസ്തുമതമോ ആയാലും എന്നെ ഒട്ടും ആകര്‍ഷിക്കുന്നില്ല. മതങ്ങള്‍ അന്ധവിശ്വാസങ്ങളോടും കടുംപിടുത്തങ്ങള്‍ നിറഞ്ഞ വിശ്വാസത്തോടും അതിന്റെ പ്രവര്‍ത്തനത്തില്‍ അങ്ങേയറ്റം അടുപ്പം പുലര്‍ത്തുന്നു. കൂടാതെ...

സര്‍ക്കാര്‍ ചെണ്ടയിലെ തിരുമുറിവും പണിക്കര്‍ സാറിന്റെ കള്ളന്‍ കവിതയും

കൊച്ചു കൊച്ചു മോഷണങ്ങളില്‍ തുടങ്ങി വന്‍മോഷണങ്ങളിലേക്ക് നടന്നു നീങ്ങുന്ന അയ്യപ്പപ്പണിക്കര്‍ സാറിന്റെ 'കള്ളന്‍' എന്ന അനശ്വരമായ ഒരു കവിതയുണ്ട്. നെടുമുടിവേണുവും കാവാലം ശ്രീകുമാറും ചേര്‍ന്ന് ചൊല്‍ക്കാഴ്ചയിലൂടെ നാവേല്‍പ്പാട്ടാക്കിയ ആ കവിതയില്‍ കള്ളന് ഓരോ മോഷണത്തിനുമുള്ള നിഷ്‌ക്കളങ്കമായ ന്യായീകരണങ്ങളുമുണ്ട്. 'വെറുമൊരു മോഷ്ടാവായ എന്നെ...

വര്‍ധിച്ചുവരുന്ന ഇന്ത്യയിലെ സാമ്പത്തിക അസമത്വം

ഇന്ത്യയിലെ ആളോഹരി വരുമാനത്തിന്റെയും സാമ്പത്തിക വളര്‍ച്ചയുടെയും പൊള്ളയായ കണക്കുകളുടെ അര്‍ത്ഥശൂന്യതയിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ഈ മാസം പ്രസിദ്ധീകരിച്ച ഐക്യരാഷ്ട്രസഭാ വികസന പരിപാടി റിപ്പോര്‍ട്ട്. 1990 മുതല്‍ 2017 വരെയുള്ള 27 വര്‍ഷംകൊണ്ട് ഇന്ത്യയുടെ ഹ്യൂമന്‍ ഡവലപ്‌മെന്റ് ഇന്‍ഡക്‌സ് 0.427 പോയിന്റില്‍ നിന്ന്...

കന്യാസ്ത്രീകളുടെ വിശുദ്ധസമരം

കന്യാസ്ത്രീകള്‍ സമരരംഗത്തെത്തുന്നത് കേരളത്തില്‍ ആദ്യമായിട്ടല്ല. എന്നാല്‍ ഇപ്പോഴത്തെ സമരത്തിന് മുന്‍പില്ലാത്ത രീതിയിലുള്ള ഒരു പ്രസക്തിയും പ്രാധാന്യവുമുണ്ട്. തിരുവസ്ത്രം ധരിച്ചുകൊണ്ട് സഭയ്‌ക്കെതിരെ നടത്തുന്ന സംഘടിത പോരാട്ടം എന്നനിലയില്‍ കന്യാസ്ത്രീകളുടെ സമരം വിപ്ലവാത്മകമാണ്. കന്യാസ്ത്രീകള്‍ ഇടപെട്ട് ഉജ്ജ്വലസമരം നടത്തി ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. അത് പുരോഹിതന്മാരുടെ...

കോണ്‍ഗ്രസ് നേതാക്കള്‍ മൗനവ്രതത്തില്‍!

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ കുറച്ചുദിവസമായി മൗനവ്രതത്തിലാണ്. രണ്ടുപേര്‍ മിണ്ടുന്നുണ്ട്. അവര്‍ക്കു മിണ്ടാതിരിക്കാന്‍ പറ്റില്ല. സംഗതി തങ്ങളുടെ പിതാവിനെക്കുറിച്ചാകുമ്പോള്‍ മിണ്ടാതിരിക്കുന്നത് എങ്ങനെ? നാഴികക്ക് നാല്‍പ്പതുവട്ടം പ്രസ്താവനയും പത്രസമ്മേളനവും നടത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ചാരം എന്ന് കേട്ടാല്‍ അരിശംവരും. കെപിസിസി പ്രസിഡന്റിനോട്...

മാനവിക വികസനത്തിനൊരു പുതിയ കാഴ്ച്ചപ്പാട്

സാമൂഹിക മാറ്റങ്ങള്‍ താനേ ഉണ്ടാകുന്നതല്ല, അവ ഇങ്ങനെ മാത്രമേ സംഭവിക്കാവൂ എന്ന് പ്രകൃതിനിയമവും ഇല്ല. ആ മാറ്റങ്ങള്‍ മനുഷ്യര്‍ സ്വയം ഉണ്ടാക്കുന്നവയാണ്. മാനവിക വികസനത്തിലെ അടിസ്ഥാനപരമായ പല അനുമാനങ്ങളും ഇന്ന് ഭൂമിയില്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്നു. വികസന പ്രക്രിയയെ കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമായി മനസ്സിലാക്കുന്നതിന്...

എല്ലാ മൂലകളും തുടയ്ക്കണമെങ്കില്‍ പതിനൊന്ന് ലക്ഷം രൂപ തരണം

ദേവിക  ഈയുടത്ത കാലത്തായി ചാനലുകളില്‍ പാറിക്കളിക്കുന്ന ഒരു പരസ്യമുണ്ട്. പെരുത്ത കാശുകാരായ ഗൃഹനായകനും നായികയും സോഫയിലിരുന്ന് ടി വി കാണുന്നു. നിലത്തു കുത്തിയിരുന്ന് വീട്ടുജോലിക്കാരി തറ തുടയ്ക്കുന്നു. ആ മൂലയൊന്ന് നന്നായി തുടയ്ക്കണമെന്ന് വീട്ടമ്മയുടെ കല്‍പന. 'ഒരു മൂല തുടയ്ക്കണമെങ്കില്‍ രണ്ടു...