Tuesday
19 Sep 2017

Cricket

ബിസിസിഐ ശ്രീശാന്തിനെതിരെ അപ്പീല്‍ നല്‍കി

ഐ പി എല്‍ ഒത്തുകളി കേസിനെ തുടര്‍ന്ന് ശ്രീശാന്തിനേര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ ബി സി സി ഐ അപ്പീല്‍ നല്‍കി. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശ്രീശാന്തിനെതിരെ നടപടി സ്വീകരിച്ചതെന്നും സിംഗിള്‍ ബഞ്ച് ബി സി സി ഐക്കെതിരെ...

രണ്ടാം ഏകദിനം: ടീമുകൾ കടുത്ത പരിശീലനത്തിൽ

രണ്ടാം ഏകദിനത്തിനായി ഇരു ടീമുകളും കൊല്‍ക്കത്തയിലെത്തി. വ്യാഴാഴ്ച ഉച്ചക്ക്‌ 1.30-ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലാണ് രണ്ടാം ഏകദിനം. ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ബോളര്‍മാരുടെ മികച്ച പ്രകടനം ആസ്‌ട്രേലിയയെ കടുത്ത സമ്മര്‍ദത്തിലാക്കിയിരുന്നു. യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് എന്നിവരുടെ സ്പിന്നാക്രമണമാണ് ആദ്യ ഏകദിനത്തില്‍...

സച്ചിനല്ല, മിതാലിയാണ് ഇപ്പോള്‍ ആവേശം: സ്മൃതി

ഇപ്പോള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറല്ല മിതാലി രാജാണ് വളര്‍ന്നു വരുന്ന വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ആവേശമെന്ന് ഇന്ത്യന്‍ വനിതാ താരം സ്മൃതി മന്ദാന. വനിതാ ക്രിക്കറ്റില്‍ ഐപിഎല്‍ വരുന്നതിനെയും സ്മൃതി സ്വാഗതം ചെയ്തു. ആഭ്യന്തര താരങ്ങള്‍ക്ക് അന്താരാഷ്ട്ര താരങ്ങള്‍ക്കൊപ്പം കളിക്കാനുള്ള അവസരം അത്...

സെവാഗിനെതിരെ വിമര്‍ശനവുമായി ഗാംഗുലി

ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാതിരിക്കാന്‍ ചില കളികള്‍ നടന്നു എന്ന മുന്‍ താരം സെവാഗിന്റെ വെളിപ്പെടുത്തലിനെതിരെ കടുത്ത വിമര്‍ശനവുമായി ഉപദേശക സമിതി അംഗം കൂടിയായ മുന്‍ താരം സൗരവ് ഗാംഗുലി. ബിസിസിഐ ആവശ്യപ്പെട്ടിട്ട് അപേക്ഷ നല്‍കിയ തന്നെ ഇന്ത്യന്‍ ക്രിക്കറ്റിലെ...

ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഉത്തരവിനെതിരെ ബിസിസിഐ അപ്പീല്‍ നല്‍കി

ക്രിക്കറ്റ് താരം ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ബിസിസിഐ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. ഐപിഎല്‍ ആറാം സീസണിലെ ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് 2013 ഒക്‌റ്റോബര്‍ പത്തിനാണ് ശ്രീശാന്ത് കുറ്റക്കാരനെന്ന് കണ്ടെത്തി വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനെതിരെയുള്ള...

ആദ്യ ഏകദിനത്തിനു ഇന്നു തുടക്കം

തുടര്‍ച്ചയായുള്ള വിജയങ്ങള്‍ക്കു ശേഷം ഇന്ത്യ ഇന്ന് കളിക്കളത്തില്‍. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിന പരമ്പരയ്ക്ക് ഇന്ന് ചെന്നൈ ചെപ്പോക്കിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ തുടക്കമാകും. ഉച്ചയ്ക്ക് 1.30 നാണ് മത്സരം. അഞ്ച് ഏകദിനവും മൂന്ന് ട്വന്റി 20യുമാണ് പരമ്പരയില്‍. രണ്ടാം...

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ജെ പി ഡുമിനി വിരമിച്ചു

ദക്ഷിണാഫ്രിക്കയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ ജീന്‍ പോള്‍ ഡുമിനി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 2008ല്‍ ദക്ഷിണാഫ്രിക്കയ്ക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ഡുമിനി 46 ടെസ്റ്റുകളില്‍ നിന്നായി 32.85 റണ്‍സ് ശരാശരിയില്‍ ആറ് സെഞ്ചുറി അടക്കം 2103 റണ്‍സ് നേടി. പാര്‍ട് ടൈം...

ഓസീസിനെതിരെ കോലിപ്പടയ്ക്ക് ഇന്ന് ആദ്യ ഏകദിനം; ജഡേജ ടീമില്‍

തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് ശേഷം വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ഇന്ന് ആസ്‌ട്രേലിയയെ നേരിടാനിറങ്ങും. നേരത്തെ ടീമിലില്ലാതിരുന്ന ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പരിക്കേറ്റ അക്ഷര്‍ പട്ടേലിനു പകരം ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓസീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിന മത്സരമാണ് ഇന്ന് ചെന്നൈയില്‍...

നാട്ടുകാരെപറ്റിക്കാനില്ല, പാനീയപരസ്യം നിരസിച്ച് കോലി

ശീതള പാനീയം കുടിക്കാത്ത താനെങ്ങനെ പാനീയപരസ്യത്തില്‍ അഭിനയിക്കും; കോടികളുടെ വാഗ്ദാനം വിരാട് കോലി തള്ളി. ഒരു ശീതളപാനീയത്തിന്റെ പരസ്യത്തില്‍ അഭിനയിക്കില്ലെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കിയത്. കായികതാരങ്ങള്‍ പരസ്യങ്ങളിലൂടെ വരുമാനമുണ്ടാക്കാന്‍ മത്സരിക്കുമ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമായ കോലിയുടെ സമീപനം പരസ്യമേഖലയെയും...

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിനങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് ധവാന്‍

ഓസ്‌ട്രേലിയക്കെതിരായുള്ള ആദ്യ മൂന്നു ഏകദിനങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍.   ഇത്‌ ബിസിസിഐ അംഗീകരിച്ചു. ഭാര്യയുടെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് താന്‍ അവധി ആവശ്യപ്പെട്ടതെന്ന് ധവാന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യ-ശ്രീലങ്ക ഏകദിനത്തിലും ടെസ്റ്റിലും മികച്ച ഫോമിലായിരുന്നു ധവാന്‍....