Wednesday
21 Nov 2018

E Chandrasekharan Nair

ഇ.ചന്ദ്രശേഖരൻ നായരുടെ നിര്യാണത്തിൽ അനുശോചനം

മാനന്തവാടി: സി പി ഐ നേതാവും മുൻമന്ത്രിയുമായ ഇ.ചന്ദ്രശേഖരൻ നായരുടെ നിര്യാണത്തിൽ മാനന്തവാടി ഗാന്ധി പാർക്കിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. ഇ. ചന്ദ്രശേഖരൻനായരുടെ നിര്യാണം കേരളത്തിന് നികത്താൻ കഴിയാത്ത നഷ്ടമാണന്നും കേരളംകണ്ട മികച്ച ഭരണ കർത്താക്കളിൽ ഒരാളായിരുന്നു ചന്ദ്രശേഖരൻനായരെന്നും നേതാക്കൾ...

ഇ ചന്ദ്രശേഖരൻ നായരുടെ മൃതദേഹത്തിൽ മുഖ്യമന്ത്രി ആദരാഞ്ജലി അർപ്പിക്കുന്നു

എം എൻ സ്മാരകത്തിൽ പൊതുദർശനത്തിന് വച്ച മുൻ മന്ത്രിയും ജനയുഗം മുൻ മാനേജിങ് എഡിറ്ററുമായ ഇ ചന്ദ്രശേഖരൻ നായരുടെ മൃതദേഹത്തിൽ  മുഖ്യമന്ത്രി അന്ത്യാഞ്ജലി അർപ്പിക്കുന്നു. സമീപം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

ഇ ചന്ദ്രശേഖരൻ നായരുടെ മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചപ്പോൾ

എം എൻ സ്മാരകത്തിൽ പൊതുദർശനത്തിന് വച്ച മുൻ മന്ത്രിയും ജനയുഗം മുൻ മാനേജിങ് എഡിറ്ററുമായ ഇ ചന്ദ്രശേഖരൻ നായരുടെ മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിക്കുന്നു.

ഇ ചന്ദ്രശേഖരന്‍ നായര്‍ക്ക് പ്രണാമം

  ജോസ് ഡേവിഡ് ''നമുക്കു കെട്ടിപ്പടുക്കാനുള്ള ഒരു ഭാവി കമ്യൂണിസ്റ്റു സമൂഹത്തില്‍ നമ്മള്‍ ധര്‍മ്മ സ്ഥാപനങ്ങള്‍ സ്ഥാപിക്കില്ല, കാരണം അവിടെ ഇല്ലാത്തവനും ദരിദ്രനും ഉണ്ടാവില്ല, ഭിക്ഷാടനവും ഭിക്ഷ നല്‍കലും ഉണ്ടാവില്ല,'' ഭഗത് സിങ് പറഞ്ഞു. നിസ്വനും നിരാലംബനും സഹായകമാകുന്ന സാമൂഹ്യക്രമത്തെ സ്വപ്നം...

വ്യക്തിമുദ്ര പതിപ്പിച്ച ഉത്തമനായ കമ്മ്യൂണിസ്റ്റ്: ഇസ്മയിൽ

ഉത്തമനായ കമ്മ്യൂണിസ്റ്റ് എന്നനിലയില്‍, പ്രവര്‍ത്തിച്ച മേഖലയിലൊക്കെ സ്വന്തം മുദ്രപതിപ്പിച്ച അനുകരണീയ മാതൃകയാണ് ഇ ചന്ദ്രശേഖരന്‍നായര്‍ എന്ന് സിപിഐ ദേശീയഎക്‌സിക്യൂട്ടിവ് അംഗം കെ ഇ ഇസ്മയില്‍ പറഞ്ഞു. യൗവനകാലത്ത് 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് എംഎല്‍എആകുകയും സുദീര്‍ഘമായ പാര്‍ട്ടിപ്രവര്‍ത്തനം നടത്തുകയും ചെയ്ത ഇ...

ഭാവനാസമ്പന്നവും ജീവല്‍പ്രധാനവുമായ പദ്ധതികളുടെ ഉപജ്ഞാതാവ്

പുസ്തക പ്രകാശന ചടങ്ങില്‍ എസ് സുധാകര്‍ റെഡ്ഡി, കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, കെ പ്രകാശ് ബാബു എന്നിവര്‍ക്കൊപ്പം മന്ത്രിയായിരിക്കേ വയനാടന്‍ ചുരം കയറിയുള്ള യാത്രയ്ക്കിടയില്‍ ചായ കുടിക്കാന്‍ നിര്‍ത്തിയ വഴിയരികില്‍ കണ്ടുമുട്ടിയ രണ്ടു ജീവനക്കാരില്‍ നിന്ന് കേട്ടറിഞ്ഞ പരാതിക്ക് എങ്ങിനെ...

ഇ ചന്ദ്രശേഖരന്‍ നായര്‍: പിതൃതുല്യനായ രക്ഷാധികാരി

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവ് സഖാവ് ഇ ചന്ദ്രശേഖരന്‍ നായരുടെ വേര്‍പാട് കേരളത്തിന്റെ പൊതുജീവിതത്തില്‍ കനത്ത നഷ്ടബോധമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഉത്തമനായ കമ്യൂണിസ്റ്റ്കാരന്‍, പ്രഗത്ഭമതിയായ നിയമസഭാ സാമാജികന്‍, ദീര്‍ഘദര്‍ശിയായ ഭരണാധികാരി, ഭാവനാസമ്പന്നനായ സഹകാരി, സൂക്ഷ്മദൃക്കായ എഴുത്തുകാരന്‍, സര്‍വോപരി പൊതുപ്രവര്‍ത്തകര്‍ക്ക് എക്കാലത്തും മാതൃകയായ രാഷ്ട്രീയ...

മായുന്നത് സൗമ്യസ്മിതം; മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ വക്താവ്

കാനം രാജേന്ദ്രന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് വരുംവരായ്കകളൊന്നും വകവയ്ക്കാതെ കടന്നുവന്ന് മരണം വരെ ഒരു ഉത്തമ കമ്യൂണിസ്റ്റുകാരനായി ജീവിച്ച ഇ ചന്ദ്രശേഖരന്‍ നായരുടെ ജീവിതം ഓരോ കമ്യൂണിസ്റ്റുകാരനും അഭിമാനം പകരുന്നതാണ്. തിരുവിതാംകൂറിലെ പ്രമുഖ അഭിഭാഷകനും ശ്രീമൂലം അസംബ്ലിയിലും ശ്രീചിത്ര സ്റ്റേറ്റ് അസംബ്ലിയിലും തിരു-കൊച്ചി...

ഉത്തമ കമ്മ്യൂണിസ്റ്റ് നേതാവും ഭരണകര്‍ത്താവും: കോടിയേരി

തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ ഐക്യത്തിനു വേണ്ടി ഏറ്റവും പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച ഉത്തമ കമ്മ്യൂണിസ്റ്റ് നേതാവും ഭരണകര്‍ത്താവുമായിരുന്നു ഇ ചന്ദ്രശേഖരന്‍ നായരെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വര്‍ത്തമാനകാല രാഷ്ട്രീയം സമഗ്രതയോടെ വിലയിരുത്തി, പതിവായി പ്രതികരിക്കാന്‍...

മാനവികതയെ ഉപാസിച്ച വിനയാന്വിതന്‍: ജസ്റ്റിസ് കെ സുകുമാരന്‍

ഇ.ചന്ദ്രശേഖരന്‍ നായരും ഞാനും ലോ കോളേജില്‍ സതീര്‍ത്ഥ്യരായിരുന്നു. എന്നേക്കാള്‍ ഒരു കൊല്ലം സീനിയര്‍. വിപ്ലവാശയങ്ങള്‍ ഉള്‍കൊണ്ടിരുന്നപ്പോഴും സൗമ്യ സ്വഭാവം വിട്ടിരുന്നില്ല. കോളേജ് വേദികളില്‍ തിളങ്ങി നിന്നിരുന്ന വിദ്യാര്‍ത്ഥി നേതാവ്. ഏത് വിഷയം അവതരിപ്പിക്കുമ്പോഴും അതിനു മുമ്പായി കാര്യങ്ങള്‍ ആഴത്തിലും പരപ്പിലും പഠിച്ചിരുന്നു....