Sunday
23 Sep 2018

Economy

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

മുംബൈ: യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരമായ 71.10 ലെത്തി. നേരത്തെ ഓഗസ്റ്റ് 31ന് 71 ലെത്തിയതായിരുന്നു മുമ്പത്തെ ഏറ്റവും കുറഞ്ഞ നില. അസംസ്‌കൃത എണ്ണ വില ഉയരുന്ന സാഹചര്യത്തില്‍ ഡോളറിന് ആവശ്യം വര്‍ധിക്കുകയും...

വെല്ലുവിളികള്‍ അകത്തുനിന്നും പുറത്തുനിന്നും ഒരുപോലെ

പണപ്പെരുപ്പത്തെ മെരുക്കാന്‍ രൂപം നല്‍കിയ പണനയത്തിന്റെ ചട്ടക്കൂട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ബന്ധത്തില്‍ പുതിയ ചില മാനങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. പുതുതായി നിലവില്‍ വന്നിരിക്കുന്ന പണനയസമിതിയില്‍ സര്‍ക്കാര്‍ നിയോഗിച്ച മൂന്ന് സ്വതന്ത്ര അംഗങ്ങള്‍ ഉണ്ടെന്നത് ഈ സമിതിയുടെ...

സൗദിയിലെ പ്രവാസികള്‍ക്ക് വെറുംകയ്യോടെ മടങ്ങാം

കെ രംഗനാഥ് റിയാദ്: വിദേശികള്‍ തൊഴില്‍ചെയ്തു സമ്പാദിക്കുന്ന പണത്തിന്റെ ഭൂരിഭാഗവും സൗദി അറേബ്യയില്‍ത്തന്നെ ചെലവഴിക്കണമെന്ന കര്‍ശന നിബന്ധനകള്‍ വരുന്നു. തൊഴിലെടുക്കുന്ന പ്രവാസികളുടെ ആശ്രിതര്‍ക്കും പ്രവാസികള്‍ക്കും ഏര്‍പ്പെടുത്തിയ ആശ്രിതലെവി, നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണത്തിന് സര്‍വീസ് ചാര്‍ജിനുള്ള മൂല്യവര്‍ധിത നികുതി എന്നിവയ്ക്ക് പിന്നാലെ പ്രവാസികള്‍...

ലോക വ്യാപാര സംഘടനയില്‍ നിന്ന് പിന്മാറുമെന്ന ഭീഷണിയുമായി ട്രംപ്

വാഷിങ്ങ്ടണ്‍: കൈപ്പിടിയിൽ ഒതുങ്ങുന്നില്ല, ട്രംപ് പിണങ്ങുന്നു.  അമേരിക്കയുടെ ആവശ്യങ്ങളില്‍ ശരിയായ രീതിയില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച്‌ ലോക വ്യാപാര സംഘടനയില്‍ നിന്ന് പിന്മാറുമെന്ന ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയോടുള്ള നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സംഘടനയില്‍ നിന്ന് പിന്മാറുമെന്നാണ് ട്രംപിന്റെ നിലപാട്. ബ്ലൂംബര്‍ഗ് ന്യൂസിനു നല്‍കിയ...

ലോക ബാങ്ക് പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: കേരളത്തിലെത്തിയ ലോകബാങ്ക് പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. അടുത്ത പത്ത് ദിവസത്തിനകം സംഘം അടിയന്തര ദുരന്ത നാശനഷ്ടങ്ങളുടെയും ആവശ്യങ്ങളുടെയും നിര്‍ണയം (റാപ്പിഡ് ഡാമേജ് അസസ്‌മെന്റ് ആന്റ് നീഡ്‌സ് അനാലിസിസ്) നടത്തും. ഇതിനു ശേഷം ചീഫ് സെക്രട്ടറിയും...

ഇന്ത്യയുടെ കറൻസി നോട്ടുകള്‍ ചൈന അച്ചടിക്കുന്നതായി വാർത്ത

ബീജിംഗ്: ഇന്ത്യയുടേതടക്കം നിരവധി വിദേശ രാജ്യങ്ങളുടെ കറൻസി നോട്ടുകള്‍ ചൈന അച്ചടിക്കുന്നതായി വാർത്ത. ഇന്ത്യ , നേപ്പാള്‍, തായ്‌ലന്‍ഡ്, ബംഗ്ലാദേശ്, ശ്രീലങ്ക, മലേഷ്യ, ബ്രസീല്‍, പോളണ്ട് തുടങ്ങിയ രാജ്യങ്ങളുടെ കറന്‍സികളാണ് അധികൃത  നിർദ്ദേശത്തോടെ ചൈനയില്‍ അച്ചടിക്കുന്നതെന്നാണ് സൗത്ത് ചൈന മോര്‍ണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്....

വിജയ്മല്യക്കും നിരവ്, മെഹുല്‍ചോക്‌സിമാര്‍ക്കും പിന്നാലെ ഒരാൾ രാജ്യം വിട്ടേക്കുമെന്ന മുന്നറിയിപ്പുമായി സെബി

വിജയ്മല്യക്കും നിരവ്, മെഹുല്‍ചോക്‌സിമാര്‍ക്കും പിന്നാലെ തൃണമൂല്‍ നേതാവും രാജ്യസഭാംഗവുമായ കെ ഡി സിംങ് രാജ്യം വിടുമെന്ന് സൂചന . സെബി കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നല്‍കിയ സത്യവാംങ്മൂലത്തിലാണ് ഈ സംശയം ഉന്നയിച്ചിട്ടുള്ളത്. രാജ്യത്ത് സമാഹരിച്ച ധനത്തില്‍ നൂറുമില്യണ്‍ ഡോളര്‍ സിംങ് വിദേശത്തേക്ക് ചോര്‍ത്തിയെന്നാണ്...

സാമ്പത്തിക തട്ടിപ്പ്; ബാങ്കുകള്‍ക്ക് ഒറ്റ വര്‍ഷംകൊണ്ട് നഷ്ടമായത് 32,000 കോടി രൂപ

ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം തട്ടിപ്പുകളില്‍പ്പെട്ട് ബാങ്കുകള്‍ക്ക് നഷ്ടമായത് 32,000 കോടി രൂപ. രാജ്യത്ത് ബാങ്കുകളില്‍ നടക്കുന്ന വെട്ടിപ്പുകള്‍ ഓരോ വര്‍ഷവും വര്‍ധിക്കുന്നുവെന്ന് ധനകാര്യവകുപ്പ് സഹമന്ത്രി ശിവ പ്രതാപ് ശുക്ല ലോക്‌സഭയില്‍ സിപിഐ നേതാവ് സിഎന്‍ ജയദേവന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കിയ...

നവീന സാങ്കേതിക വിദ്യയിലുള്ള കിടക്കയുമായി ഗോദ്‌റെജ് ഇന്‍റീരിയോ

കൊച്ചി: രാജ്യത്തെ മുന്‍നിര ഫര്‍ണ്ണീച്ചര്‍ നിര്‍മ്മാതാക്കളായ ഗോദ്‌റെജ് ഇന്‍റീരിയോ സുഖകരമായ നിദ്രക്ക് സഹായിക്കുന്ന നവീന സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയ പുതിയ കിടക്ക പുറത്തിറക്കി.  ഉറങ്ങുന്ന സമയത്ത് ശരീരം കൃത്യമായിരിക്കാന്‍ സഹായകമായ തരത്തിലാണ് ഇതിന്‍റെ നിര്‍മ്മാണം. തടസ്സങ്ങളിലാതെ ഉറങ്ങാന്‍ സാധിക്കുന്ന രീതിയിലാണ് കിടക്ക നിര്‍മ്മിച്ചിരിക്കുന്നതെന്നും...

ചോക്‌സി എത്തിയത് പൊലീസ് ക്‌ളിയറന്‍സ് സര്‍ട്ടിഫിക്കറ്റോടെ: ആന്റിഗ്വ

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന വജ്ര വ്യാപാരി മെഹുല്‍ ചോക്‌സിക്ക് ഇന്ത്യ നല്‍കിയ പൊലീസ് ക്‌ളിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ മോശപ്പെട്ട തരത്തില്‍ യാതൊരു റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നില്ലെന്ന് ആന്റിഗ്വയുടെ പ്രസ്താവന. പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് ആന്റിഗ്വ...