Monday
25 Sep 2017

Editorial

രൂക്ഷമായ തൊഴിലില്ലായ്മ

ഉദേ്യാഗസ്ഥര്‍, സാമ്പത്തികവിദഗ്ധര്‍, സഹമന്ത്രിമാര്‍ എന്നിവരോട് രണ്ട് ദിവസത്തെ തുടര്‍ച്ചയായ ചര്‍ച്ചകള്‍ നടത്തിയ ശേഷം രാജ്യം ഗുരുതരമായ പ്രതിസന്ധി നേരിടുന്നുവെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് സമ്മതിക്കേണ്ടി വന്നു. ഈ സാമ്പത്തികച്യുതിയില്‍ നിന്നും രക്ഷ നേടുന്നതിന് പുനരുദ്ധാരണ പാക്കേജ് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക...

വനവല്‍ക്കരണവും പ്രകൃതി ദുരന്തങ്ങളും

സമീപ കാലത്ത് ഉത്തരേന്ത്യയില്‍ പല സംസ്ഥാനങ്ങളിലുമുണ്ടായ രൂക്ഷമായ പ്രകൃതിക്ഷോഭവും അതേ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളും വളരെ വലുതായിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ സുപ്രധാനമായൊരു റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവരികയുണ്ടായി. വനവിസ്തൃതിയും പ്രകൃതി ദുരന്തങ്ങളും താരതമ്യം ചെയ്യുന്ന പ്രസ്തുത റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഖരക്പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്...

മാധ്യമ സ്വാതന്ത്ര്യം: ആലപ്പുഴ നല്‍കുന്ന മുന്നറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ബ്യൂറോയ്ക്കുനേരെ ഇന്നലെ നടന്ന ആക്രമണം രാജ്യത്താകെ മാധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ ഉയര്‍ന്നുവരുന്ന അസഹിഷ്ണുതയുടെയും വെല്ലുവിളികളുടെയും പശ്ചാത്തലത്തില്‍ ഏറെ ഉല്‍ക്കണ്ഠാജനകവും അപലപനീയവുമാണ്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ഈ ആക്രമണം ഒറ്റപ്പെട്ട സംഭവമായിരിക്കാം. എന്നാല്‍ ഭരണകൂടവും നിയമപാലകരും പൊതുസമൂഹവും അത്യന്തം...

കുഞ്ഞുങ്ങളെയും അമ്മമാരെയും ഇരകളാക്കുന്ന മറ്റൊരു തുഗ്ലക് പരിഷ്‌കാരം

നാല് പതിറ്റാണ്ട് കാലത്തോളമായി രാജ്യത്തെ കോടാനുകോടി കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും ആശ്വാസം പകര്‍ന്ന മറ്റൊരു ക്ഷേമപദ്ധതിക്കു കൂടി നരേന്ദ്രമോഡി സര്‍ക്കാര്‍ ഭരണത്തില്‍ മരണമണി മുഴങ്ങുന്നു. നീതി ആയോഗിന്റെ നീതിരഹിതമായ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് അനേക കോടികള്‍ ആശ്രയിക്കുന്ന സംയോജിത...

സാമ്പത്തിക തളര്‍ച്ച സാങ്കേതികമല്ല, യാഥാര്‍ത്ഥ്യമാണ്

രാജ്യത്തിന്റെ സാമ്പത്തികരംഗം അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച ധനമന്ത്രി, മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് എന്നിവരടക്കം ധനമന്ത്രാലയത്തിലെ ഉന്നതരുടെ യോഗം ഇന്നലെ പൊടുന്നനെ മാറ്റിവച്ചു. സാമ്പത്തികമാന്ദ്യം അവയ്ക്കുള്ള പരിഹാരമാര്‍ഗങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാനാണ് നിര്‍ദിഷ്ട യോഗം ലക്ഷ്യം വച്ചിരുന്നത്. തന്ത്രപ്രധാന മന്ത്രാലയങ്ങളുമായുള്ള കൂടിയാലോചനകള്‍ പൂര്‍ത്തിയാക്കാനും...

സര്‍ദാര്‍ സരോവര്‍ പദ്ധതിയുടെ പരുഷ യാഥാര്‍ഥ്യങ്ങള്‍

പ്രഥമ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അമ്പത്തിയാറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ശിലാസ്ഥാപനം നടത്തിയ നര്‍മ്മദാ നദിയിലെ സര്‍ദാര്‍ സരോവര്‍ ഡാം ഞായറാഴ്ച പതിനഞ്ചാമത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. സ്ഥിരം വരള്‍ച്ചബാധിതമായ വടക്കന്‍ ഗുജറാത്തിലും സൗരാഷ്ട്ര മേഖലയിലും മറ്റൊരു ഹരിത വിപ്ലവത്തിന്റെ...

അപകടം അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ രൂപത്തിലും വരും

വിലക്കയറ്റത്തെ ന്യായീകരിക്കുക മാത്രമല്ല അതൊരു ഭരണകൂട നയമാണെന്ന് ഒരു കേന്ദ്രമന്ത്രി യാതൊരു ഉളുപ്പുമില്ലാതെ വിളിച്ചുപറയുകകൂടി ചെയ്യുന്നത് കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കുള്ള ഏറ്റവും വലിയ ഉദാഹരണമാണ്. കേന്ദ്രസഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കേരളത്തിനൊരു കേന്ദ്രമന്ത്രി എന്ന് ബിജെപിക്കാര്‍ ഇപ്പോള്‍ കൊട്ടിഘോഷിച്ച് സംസ്ഥാനമൊട്ടാകെ സ്വീകരണമഹായോഗങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇടിത്തീ...

ജനങ്ങള്‍ക്കുമേലുള്ള സാമ്പത്തിക ഭാരം

സാമ്പത്തിക ഭാരത്തില്‍ ഏറെ ബുദ്ധിമുട്ടുന്ന രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് പെട്രോളിന്റെയും ഡീസലിന്റെയും വിലയിലെ വര്‍ധന ഏറെ ബുദ്ധിമുട്ടുകളായിരിക്കും ഉണ്ടാക്കുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് പെട്രോളിന്റെ വില ഏറെ വര്‍ധിച്ചത്. എന്നാല്‍ അതിനെയൊക്കെ കടത്തിവെട്ടി പെട്രോളിന്റെ വില ലിറ്ററിന് 75 രൂപയായി വര്‍ധിച്ചു....

നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി

ഗോരക്ഷാസേനയെന്ന പേരില്‍ സ്വയം രംഗത്തെത്തിയ ആള്‍ക്കൂട്ടം പെഹ്‌ലുഖാനെന്നയാളെ തല്ലിക്കൊന്ന കേസില്‍ തെളിവില്ലെന്ന് വിശദീകരിച്ച് ആറു പേരെ രാജസ്ഥാന്‍ പൊലീസ് കുറ്റവിമുക്തരാക്കിയെന്നത് ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയാണ്. മേവത്തില്‍ പാല്‍ വിറ്റ് ജീവിക്കുന്ന പെഹ്‌ലുഖാന്‍ കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് ആള്‍വാറില്‍ വച്ച് ഗോരക്ഷകരുടെ കൂട്ട ആക്രമണത്തിനിരയായത്....

ബുള്ളറ്റ് ട്രെയിന്‍ എന്ന പ്രതീകം

editorial രാജ്യത്തെ പ്രഥമ അതിവേഗ റയില്‍വേ പദ്ധതിയായ മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ഇന്നലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയും സംയുക്തമായി ശിലാസ്ഥാപനം നിര്‍വഹിച്ചു. ഒരുപക്ഷെ സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ റയില്‍...