Monday
10 Dec 2018

Editorial

കലാശാലകള്‍ കൊലമുറികളായിക്കൂട

കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജിലെ ഒന്നാം വര്‍ഷ ബി എ ഇംഗ്ലീഷ് വിദ്യാര്‍ഥി രാഖികൃഷ്ണ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത് സമൂഹ മനസാക്ഷിയെ നടുക്കിയ ദാരുണ സംഭവമാണ്. വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ പേരില്‍ രാജ്യത്ത് നടപ്പാക്കിവരുന്ന കച്ചവടവല്‍ക്കരണത്തിന്റെ ഇരയാണ് ആ...

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്

കേരളത്തെ തകര്‍ത്തെറിഞ്ഞ മഹാപ്രളയ ദുരന്തത്തോടും അതിന്റെ ഇരകളായി ജീവിക്കുന്ന ലക്ഷക്കണക്കിന് മലയാളികളോടും സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയുടെ നിഷേധാത്മകവും ക്രൂരവുമായ സമീപനത്തിന്റെ നേര്‍ചിത്രമാണ് ഇന്നലെ അവര്‍ നിയമസഭാവേദിയില്‍ കാഴ്ചവച്ച ചക്കളത്തിപോര്. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ ഇന്നലെ സഭയുടെ ചോദേ്യാത്തരവേളയില്‍...

വികസനം പുറത്ത് വിശ്വാസം അകത്ത്

പൊതുതെരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ മതവിശ്വാസത്തെ ദുരുപയോഗം ചെയ്ത് വര്‍ഗീയ ധ്രുവീകരണം ശക്തമാക്കാനുള്ള തന്ത്രങ്ങള്‍ ഊര്‍ജിതമാക്കി സംഘ്പരിവാര്‍. 2014 പൊതുതെരഞ്ഞെടുപ്പില്‍ വികസനമായിരുന്നു ബിജെപിയുടെ കേന്ദ്രമുദ്രാവാക്യം. അന്നവര്‍ ജനങ്ങള്‍ക്ക് മുന്നില്‍ നിരത്തിയ വികസന ലക്ഷ്യങ്ങളില്‍ ഒന്നുപോലും സാക്ഷാല്‍ക്കരിക്കാനോ മോഡി സര്‍ക്കാരിന്റെ നേട്ടമായി അവതരിപ്പിക്കാനോ ആവാത്ത സാഹചര്യത്തിലാണ്...

കശ്മീരിന്റെ കണ്ണുനീരായി ഹിബയെന്ന പെണ്‍കുഞ്ഞ്

പത്തൊമ്പത് മാസം മാത്രം പ്രായമായ ഹിബ എന്ന കശ്മീരി കുട്ടി എല്ലാവരെയും കണ്ണീരണിയിപ്പിക്കുകയാണ്. ആശുപത്രിക്കിടക്കയില്‍ നിന്നുള്ള ഹിബയുടെ നിലവിളി നമ്മുടെയെല്ലാം ഹൃദയം പിളര്‍ക്കുന്നതാണ്. അക്രമകാരികള്‍ക്കെതിരെ പെല്ലറ്റ് പ്രയോഗിക്കാന്‍ തുടങ്ങിയതിന് ശേഷം രണ്ടു വര്‍ഷത്തിനിടെ പരിക്കേല്‍ക്കുന്നവരില്‍ ഏറ്റവും പ്രായം കുറഞ്ഞവളാണ് ഹിബ. നൂറുകണക്കിന്...

ഇടിക്കൂട്ടിലെ താരമായി മേരി കോം നില്‍ക്കുമ്പോള്‍

ഇന്ത്യയുടെ കായിക ചരിത്രത്തില്‍ അപൂര്‍വതയായി മാറുകയാണ് മേരി കോം എന്ന വനിത. ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണം തന്റെ പേരില്‍ ചേര്‍ത്ത് അവള്‍ ലോകത്തുതന്നെ ആ നേട്ടം കരസ്ഥമാക്കുന്ന ഇതിഹാസ താരമായിരിക്കുന്നു. 48 കിലോഗ്രാം വിഭാഗത്തിലാണ് ആറാം തവണ...

ഗുജറാത്ത് മാതൃക

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്ര മോഡിയുടെ ഗുജറാത്ത് മാതൃകയെ ഉയര്‍ത്തിക്കാട്ടാനുള്ള എല്ലാ ശ്രമങ്ങളും കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ നടത്തുകയുണ്ടായി. അതിവേഗത്തില്‍ വളരുന്ന സംസ്ഥാനം എന്ന നിലയിലായിരുന്നു ഗുജറാത്തിനെ ഉയര്‍ത്തിക്കാട്ടിയത്. ഇതിനായി പ്രത്യേക കൂട്ടായ്മകള്‍പോലും കോര്‍പ്പറേറ്റുകള്‍ സംഘടിപ്പിച്ചു. ഗുജാറാത്തികളായ പ്രവാസികളുടെ യോഗം ഗുജറാത്ത്...

സാധാരണക്കാരില്‍ നിന്ന് അകന്നുപോകുന്ന ബാങ്കുകള്‍

സാധാരണക്കാരില്‍ നിന്ന് നമ്മുടെ ബാങ്കുകള്‍ എത്രത്തോളം അകലെയാണെന്ന് വ്യക്തമാക്കുന്ന രണ്ട് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവരികയുണ്ടായി. ചെറുതും ഇടത്തരവുമായ സംരംഭകരില്‍ 40 ശതമാനവും വായ്പകള്‍ക്കായി സമീപിക്കുന്നത് അനൗപചാരിക സാമ്പത്തിക സ്ഥാപനങ്ങളെയാണ് എന്നതാണ് അതിലൊന്ന്. രാജ്യത്തെ ഒരുലക്ഷത്തിലധികം വരുന്ന എടിഎമ്മുകള്‍ അടുത്ത മാര്‍ച്ചോടെ...

ജമ്മുകശ്മീരില്‍ നടക്കുന്നത് രാഷ്ട്രീയ അസംബന്ധം

ജമ്മുകശ്മീര്‍ നിയമസഭ ഝടുതിയില്‍ പിരിച്ചുവിട്ടുകൊണ്ടുള്ള ഗവര്‍ണര്‍ സത്യപാല്‍ മലിക്കിന്റെ ഉത്തരവ് രാജ്യത്തെ ജനാധിപത്യ സംവിധാനത്തിനും ഫെഡറലിസത്തിനും നേരെയുള്ള കടന്നാക്രമണമാണ്. എണ്‍പത്തിയേഴ് അംഗ ജമ്മുകശ്മീര്‍ അസംബ്ലിയില്‍ കോണ്‍ഗ്രസിന്റെയും നാഷണല്‍ കോണ്‍ഫ്രന്‍സ് പാര്‍ട്ടിയുടെയും പിന്തുണയോടെയാണ് അല്‍താഫ് ബുഖാരിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിഡിപി നേതാവ്...

മോഡി ഭരണത്തിനെതിരെ കേന്ദ്ര കൃഷിമന്ത്രാലയത്തിന്‍റെ കുറ്റപത്രം

നരേന്ദ്രമോഡി സര്‍ക്കാര്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സി നോട്ടുകള്‍ പിന്‍വലിച്ച് നടപ്പാക്കിയ തുഗ്ലക്ക് പരിഷ്‌കാരത്തിനെതിരായ കുറ്റപത്രമാണ് കേന്ദ്ര കൃഷിമന്ത്രാലയം പാര്‍ലമെന്റിന്റെ ധനകാര്യ സ്ഥിരംസമിതി മുമ്പാകെ സമര്‍പ്പിച്ച അവലോകന സമര്‍പ്പണം. ഗ്രാമീണ ഇന്ത്യ നോട്ടുപിന്‍വലിക്കല്‍ നടപടിയുടെ വിനാശകരമായ കെടുതികളില്‍ നിന്നും ഇനിയും കരകയറിയിട്ടില്ല. കാര്‍ഷിക...

മോഡി സര്‍ക്കാരിന്‍റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് തടയിട്ട് ആര്‍ബിഐ

കേന്ദ്ര സര്‍ക്കാരും നിക്ഷിപ്ത മൂലധന താല്‍പര്യങ്ങളും രാജ്യം പൊതുവിലും ഉറ്റുനോക്കിയിരുന്ന തിങ്കളാഴ്ചത്തെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഏറെ പ്രകമ്പനങ്ങളൊന്നും സൃഷ്ടിക്കാതെ, താരതമ്യേന ശാന്തമായി കടന്നുപോയി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട യോഗമാണ് താല്‍ക്കാലികമായെങ്കിലും...