Wednesday
21 Nov 2018

Editor’s Pick

പാക്കിസ്ഥാന് 1.66 ബില്യണ്‍ അമേരിക്കന്‍ഡോളറിന്റെ പ്രതിരോധസഹായം നിഷേധിച്ചു

വാഷിംങ്ടണ്‍. പാക്കിസ്ഥാന് 1.66 ബില്യണ്‍ അമേരിക്കന്‍ഡോളറിന്റെ പ്രതിരോധസഹായം നിഷേധിച്ചതായി പെന്റഗണ്‍ വ്യക്തമാക്കി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തിലാണിത് എന്നും അറിയിപ്പില്‍ പറയുന്നു. പാക് ഇടപെട ലുകളില്‍ അമേരിക്കക്കുള്ള നിരാശയുടെ വ്യക്തമായ ലക്ഷണമായി ഇതിനെ നിരീക്ഷകര്‍ കരുതുന്നു. ബിന്‍ലാഡനെ ഒളിപ്പിച്ചതടക്കം ഒരു കാര്യത്തിലും...

പണം നല്‍കാന്‍ പിതാവിനുകഴിഞ്ഞില്ല, 15 കാരനെ അക്രമികള്‍ കഴുത്തറുത്തുകൊന്നു

ആവശ്യപ്പെട്ട പണം നല്‍കാന്‍ പിതാവിനുകഴിഞ്ഞില്ല, 15 കാരനെ അക്രമികള്‍ കഴുത്തറുത്തുകൊന്നു. പഞ്ചാബിലെ ഭട്ടിന്‍ഡക്കുസമീപം രാംപുരയിലാണ് നാടിനെഞെട്ടിച്ച കൊലപാതകം.11ാം ക്‌ളാസ് വിദ്യാര്‍ഥി അന്‍മോള്‍ എന്ന ദുഷ്യന്ത് ഗാര്‍ഗാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ടാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. രാത്രി കുട്ടിയുടെ പിതാവ് വിവേക് കുമാറിന് രണ്ടുകോടിരൂപ...

കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനും ഒടുവിൽ ബസ്സിൽ

നിലയ്ക്കല്‍ : പമ്പയിലേക്ക് സ്വകാര്യവാഹനങ്ങൾ അനുവദിക്കണമെന്ന് കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍, ബുദ്ധിമുട്ടുവിവരിച്ചു എസ്‌പി. ഒടുവിൽ മന്ത്രിയും ബസ്സിൽ. രാവിലെ നിലയ്ക്കലെത്തി എസ് പി യതീഷ് ചന്ദ്രയുമായി ചര്‍ച്ച നടത്തിയ അദ്ദേഹം നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ഭക്തരുടെ സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടാത്തതിനെ...

പ്ലാസ്റ്റിക് തിന്നു തിമിംഗലം ചത്തു

ജക്കാര്‍ത്ത: കടല്‍ത്തീരത്ത് ചത്ത നിലയില്‍ കണ്ടെത്തിയ തിമിംഗലത്തിന്റെ വയറ്റില്‍ കണ്ടെത്തിയത് ദഹനം തടസ്സപ്പെടുത്തിയ പ്ലാസ്റ്റിക്  വസ്തുക്കള്‍. ഇന്തോനേഷ്യയിലെ കപ്പോട്ട ദ്വീപിലെ കടല്‍ത്തീരത്ത് ചത്ത നിലയില്‍ കണ്ടെത്തിയ തിമിംഗലത്തിന്റെ വയറ്റില്‍ കണ്ടെത്തിയത് ആറു കിലോയോളം പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. വര്‍ധിച്ച തോതില്‍ വയറ്റിലെത്തിയ ഇത്തരം വസ്തുക്കള്‍ ദഹിക്കാതെ...

നിയമത്തിനു വിധേയനാകൂ, മുഷാറഫിനോടു  പാക് കോടതി

ഇ​സ്‌​ലാ​മാ​ബാ​ദ്: രാജ്യത്തെ നിയമത്തിനു വിധേയനാകൂ, മുഷാറഫിനോടു  പാക് കോടതി. പാ​ക്കി​സ്ഥാ​നി​ല്‍ മ​ട​ങ്ങി​യെ​ത്തി രാ​ജ്യ​ദ്രോ​ഹ​ക്കേ​സി​ല്‍ വി​ചാ​ര​ണ നേ​രി​ടു​ന്ന​താ​കും മു​ന്‍ പ​ട്ടാ​ള ഏ​കാ​ധി​പ​തി പ​ര്‍​വേ​സ് മു​ഷാ​റ​ഫി​നു ന​ല്ല​തെ​ന്ന് ഇ​സ്‌​ലാ​മാ​ബാ​ദ് ഹൈ​ക്കോ​ട​തി. 2007ല്‍ ​അ​ടി​യ​ന്ത​രാ​വ​സ്ഥ ഏ​ര്‍​പ്പെ​ടു​ത്തു​ക​യും ജ​ഡ്ജി​മാ​രെ ത​ട​വി​ലാ​ക്കു​ക​യും ചെ​യ്ത​തി​നാ​ണു പ​ര്‍​വേ​സ് മു​ഷാ​റ​ഫി​നെ​തി​രേ കേ​സെ​ടു​ത്ത​ത്. 2016 മു​ത​ല്‍...

ബസ് താഴ്ചയിലേക്ക് മറിഞ്ഞു പന്ത്രണ്ടുപേര്‍ മരിച്ചു

കട്ടക്ക്: ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പന്ത്രണ്ടുപേര്‍ മരിച്ചു. ഒഡീഷയിലെ കട്ടക്കിലുണ്ടായ അപകടത്തില്‍ 49 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരിൽ മൂന്നുപേർ സ്ത്രീകളാണ്. ചൊവ്വാഴ്ച രാത്രിയിലാണ്  താല്‍ച്ചറില്‍ നിന്നും കട്ടക്കിലേക്ക് പോകുകയായിരുന്ന ബസ്  മഹാനദി പാലത്തില്‍ നിന്നും മുപ്പത് അടി താഴ്ചയിലേക്ക് മറിഞ്ഞത്. കുറുകെ ചാടിയ...

അയോധ്യ മോഡല്‍ കലാപം പടര്‍ത്താനുള്ള നീക്കത്തില്‍ നിന്ന്‌ ബിജെപി ആര്‍എസ്‌എസ്‌ നേതൃത്വം പിന്തിരിയണം: എ വിജയരാഘവന്‍

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനം അലങ്കോലമാക്കി അതിന്റെ പേരില്‍ കേരളത്തില്‍ അയോധ്യ മോഡല്‍ കലാപം പടര്‍ത്താനുള്ള നീക്കത്തില്‍ നിന്ന്‌ ബിജെപി ആര്‍.എസ്‌.എസ്‌ നേതൃത്വം പിന്തിരിയണമെന്ന് എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും മറവില്‍ സമൂഹവിരുദ്ധരെയും അക്രമികളെയും ശബരിമലയില്‍ എത്തിച്ച്‌...

 ശബരിമല വിഷയം പിണറായി വിജയൻ കൈകാര്യം ചെയ്യുന്നത് തെറ്റായ രീതിയിൽ : അമിത് ഷാ

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയൻ  ശബരിമല വിഷയം കൈകാര്യം ചെയ്യുന്നത് തെറ്റായ രീതിയിലാണെന്ന്  അമിത് ഷാ ആരോപിച്ചു. തീര്‍ത്ഥാടകരോട് പൊലീസ് മനുഷ്യത്വമില്ലാതെയാണ് പെരുമാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല സന്നിധാനത്ത് വീണ്ടും നാമജപ പ്രതിഷേധം സംഘടിപ്പിച്ചു. നിരോധനാജ്ഞ തുടരവേ വാവര് നടയ്ക്ക് മുന്നിലായിരുന്നു ഭക്തര്‍ നാമജപം...

ഭീകരത അവസാനിപ്പിക്കാന്‍ പാകിസ്താന്‍ യുഎസിനെ സഹായിക്കുന്നില്ല: ട്രംപ്

ഭീകരവാദ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ യുഎസിനെ സഹായിക്കുന്ന പ്രവര്‍ത്തികളൊന്നും പാകിസ്താന്‍ ചെയ്യുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസിനെ സഹായിച്ചില്ലെന്ന് മാത്രമല്ല സൈനീക കാവലുള്ള അബോട്ടാബാദ് നഗരത്തില്‍ ഒളിത്താവളമുണ്ടാക്കാന്‍ പാക് ഭരണകൂടം ലാദന് അവസരം ഒരുക്കിയെന്നും ട്രംപ് ആരോപിച്ചു. പാകിസ്ഥാന് നല്‍കുന്ന സൈനീക...

രാഷ്ട്രീയപോരാട്ടത്തിന് ഭക്തരെ ബലിയാടാക്കരുത് പിണറായി

രാഷ്ട്രീയപോരാട്ടത്തിന് ഭക്തരെ ബലിയാടാക്കരുതെന്നും രാഷ്ട്രീയമെങ്കില്‍ നേര്‍ക്കുനേരെയാകാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ശബരിമലപിടിച്ചെടുക്കലാണ് സംഘപരിവാര്‍ലക്ഷ്യം. ആര്‍എസ്എസ് കൃത്യമായ പദ്ധതിയുമായാണ് എത്തിയിട്ടുല്‌ളത്. അക്രമം ആസൂത്രണം ചെയ്യുന്ന സര്‍ക്കുലര്‍ ബിജെപിയും ഇറക്കി.ചില പ്രത്യേക വിഭാഗങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്.മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയുണ്ടായി. സമരം ഭക്തിയുടെ ഭാഗമല്ല. യുഡിഎഫ് ആര്‍എസ്എസിനൊപ്പമാണ്.