Sunday
22 Oct 2017

Education

കശുഅണ്ടി തൊഴിലാളികളുടെ മക്കള്‍ക്ക്  പ്രൊഫഷണല്‍ കോച്ചിംഗ് സെന്ററുകള്‍

കൊല്ലം: കശുഅണ്ടി വികസന കോര്‍പ്പറേഷനിലേതുള്‍പ്പെടെ കശുഅണ്ടി തൊഴിലാളികളുടെ മക്കളെ ഉന്നത പഠനത്തിന് പ്രാപ്തരാക്കുന്നതിന് പ്രൊഫഷണല്‍ കോച്ചിംഗ് കം കരിയര്‍ ഗൈഡന്‍സ് സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി കശുഅണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍ അറിയിച്ചു. വിദ്യാഭ്യാസം വലിയ സാമ്പത്തിക ചെലവുള്ള...

കാലിക്കറ്റ് സര്‍വ്വകലാശാല: തുല്യതാ സർട്ടിഫിക്കറ്റ് നിബന്ധന പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്:  കേരളത്തിലെ ഇതര സര്‍വ്വകലാശാലകളില്‍ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ വിദ്യാര്‍ത്ഥികള്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ തുല്യതാ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണമെന്ന നിബന്ധന എടുത്തുകളയണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഇത്തരം രീതികള്‍ കടുത്ത അനീതിയാണെന്നും കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി...

1049 വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് ബയോളജി ക്ലാസില്‍ ;ഗിന്നസ് റെക്കോര്‍ഡുമായി മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍

  ഗിന്നസ് റെക്കോര്‍ഡുമായി മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ ചെന്നെ : ഉറങ്ങാതെയും ശ്രദ്ധതെറ്റാതെയും 1049 വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് ബയോളജി ക്ലാസില്‍ ഇരുന്നപ്പോള്‍ ഗിന്നസ് റെക്കോര്‍ഡാണ് അവരെ തേടിയെത്തിയത്. ചെന്നൈയില്‍ നടക്കുന്ന അന്താരാഷ്ട്ര ശാസ്ത്ര മേളയുടെ ഭാഗമായിരുന്നു വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് ഗിന്നസ്...

കുടുംബശ്രീ അംഗങ്ങള്‍ക്ക് ‘കുടുംബശ്രീ സ്‌കൂള്‍’ വഴി പരിശീലനം

  കോഴിക്കോട്: ജില്ലയിലെ മുഴുവന്‍ കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബശ്രീയെക്കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കാനും പരിശീലനം നല്‍കാനുമായി സ്‌കൂള്‍ ആരംഭിക്കുന്നു. ഒക്ടോബര്‍ 21ന് സ്‌കൂളിന്റെ സംസ്ഥാന തല ഉദ്ഘാടനം നടക്കുന്നതിന് മുമ്പായി വാര്‍ഡു തലത്തിലുള്ള ക്ലാസുകള്‍ പൂര്‍ത്തിയാക്കാനാണ് കുടുംബശ്രീ ജില്ലാ മിഷന്‍ ലക്ഷ്യമിടുന്നത്....

പൊതുവിദ്യാഭ്യാസ മേഖലയെ ഉയര്‍ത്തും: മന്ത്രി തിലോത്തമന്‍

കരുനാഗപ്പള്ളി: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഘലയെ വമ്പിച്ച രീതിയിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമാക്കി വിദ്യാഭ്യാസ സംവിധാനത്തെ ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി തിലോത്തമന്‍. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഗാന്ധിജയന്തി ഗ്രാമവികസന വാരാഘോഷം 2017 ബ്ലോക്ക് പഞ്ചായത്ത് ആഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി....

സ്‌കൂള്‍ ലൈബ്രറിക്കായി കുട്ടികളുടെ പുസ്തകപ്പയറ്റ്

വടക്കേ മലബാറില്‍ സുപരിചിതമായ പണപ്പയറ്റ് മാതൃകയില്‍ പുസ്തകപ്പയറ്റ് കോഴിക്കോട്: ലൈബ്രറി ഒരുക്കാന്‍ സ്‌കൂളില്‍ പണപ്പയറ്റ് മാതൃകയില്‍ പുസ്തകപ്പയറ്റ്. കുറ്റ്യാടി എംഐയുപി സ്‌കൂളിലാണ് 'കലാം അക്ഷരവീട് ' എന്ന പദ്ധതിക്കായി പുസ്തകപ്പയറ്റ് സംഘടിപ്പിച്ചത്. 10,000 പുസ്തകങ്ങളാണ് ലൈബ്രറിയില്‍ ഉദ്ദേശിക്കുന്നത്. ഈ മാസം 21 ന്...

ചണ്ഡീഗഡിൽ വിദ്യാർഥികളെ ആകർഷിക്കുന്നതിന് പുതിയ മാർഗ്ഗങ്ങളുമായി അധ്യാപകർ

ചണ്ഡീഗഡ് : വിദ്യാർഥികളെ ക്ലാസ്സിൽ പിടിച്ചിരുത്താൻ പുതിയ വിദ്യയുമായി എത്തുകയാണ് അധ്യാപകർ. ഛത്തീസ്ഗഢിലെ ബൽറാംപൂർ ജില്ലയിലുള്ള സർക്കാർ സ്കൂളിലെ അധ്യാപകരാണ് വ്യത്യസ്തവും നൂതനവുമായ മാർഗങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയത്. കോഗ്വാർ ഗ്രാമത്തിലെ പ്രൈമറി സ്കൂളിലെ അധ്യാപകർ വിദ്യാർത്ഥികൾക്ക് വ്യത്യസ്ത മാർഗ്ഗങ്ങൾ ഉപയോഗിച്ച് പുതിയ...

ഗോത്ര വിദ്യ സര്‍വ്വേ ജില്ലയില്‍ ആരംഭിച്ചു

  മാനന്തവാടി: പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയുന്നതിനായുള്ള കേരള സര്‍ക്കാരിന്റെ കര്‍മപരിപാടിയായ ഗോത്ര വിദ്യ 201718ന്റെ ഭാഗമായുള്ള സര്‍വ്വേജില്ലയില്‍ ആരംഭിച്ചു. സ്‌കൂളിലോ അങ്കന്‍വാടികളിലോ എത്താത്ത കുട്ടികളെയും പാതിവഴിയില്‍ പഠനം ഉപേക്ഷിച്ച കുട്ടികളെയും കണ്ടെത്തി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തിക്കുകയും തുടര്‍പഠനം ഉറപ്പാക്കുകയുമാണ് പദ്ധതി...

പ്രീ-പ്രൈമറി മേഖലയില്‍ സര്‍ക്കാര്‍ ഇടപെടണം

എന്‍ ശ്രീകുമാര്‍ സംസ്ഥാനത്തെ പ്രീ-പ്രൈമറി വിദ്യാഭ്യാസ മേഖല സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാക്കുന്നത്ര സങ്കീര്‍ണമാണ്. അശാസ്ത്രീയവും അതേ സമയം തന്നെ വിദ്യാഭ്യാസ വാണിജ്യ ശക്തികള്‍ക്ക് എല്ലാ അവസരങ്ങളും തുറന്നിട്ടു കൊടുക്കുകയും ചെയ്യുന്ന വിധം പതിറ്റാണ്ടുകളായി ഈ രംഗം നിലനില്‍ക്കുകയാണ്. ഈ മേഖലയുടെ പൊളിച്ചെഴുത്തിനായി...

വിദ്യാഭ്യാസ പലിശ സബ്‌സിഡി അര്‍ഹര്‍ക്ക് നല്‍കിയില്ല

ചെന്നൈ: വിദ്യാഭ്യാസ വായ്പയുടെ പലിശ സബ്‌സിഡിയിനത്തില്‍ അനുവദിച്ച 534 കോടി രൂപയുടെ ആനുകൂല്യം വിദ്യാര്‍ഥികള്‍ക്ക് ഇനിയും ലഭിച്ചിട്ടില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മുഖേന നടപ്പിലാക്കിയ പദ്ധതിയിലാണ് 2009 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഇത്രയും തുക വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകാതെ...