Saturday
23 Jun 2018

Education

യുജിസി ഗവേഷക മാനദണ്ഡങ്ങളില്‍ ഭേദഗതി

ന്യൂഡൽഹി: ഗവേഷക വിദ്യാർത്ഥി പ്രവേശനത്തിന് മുന്നോടിയായി നടത്തുന്ന പ്രവേശന മാനദണ്ഡങ്ങളായ  അഭിമുഖങ്ങൾ,വൈവ മുതലായവ  നീക്കം ചെയ്തതായി യൂ ജി സി കമ്മീഷൻ അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ്സ് റീപ്പോർട്ട് ചെയ്തു. യുജിസിയുടെ ഉന്നത വിദ്യാഭ്യാസ വകുപ്പാണ് പ്രവേശന പരീക്ഷയിലെ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. എഴുത്തുപരീക്ഷയിൽ 70...

നിപ വൈറസ് പി എസ് സി പരീക്ഷകള്‍ മാറ്റി വെച്ചു

തിരുവനന്തപുരം: എല്ലാ ജില്ലകളിലും ഏപ്രില്‍ 26 ശനിയാഴ്ച  നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു.പൊലീസ് വകുപ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍/വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്പര്‍- 653/2017,657/2017) തസ്തികകളുടെ പരീക്ഷയാണ് മാറ്റിവെച്ചത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മെയ് 31  വരെ കോഴിക്കോട് ജില്ലയിലെ...

മാര്‍ക്കുനേടല്‍ മാത്രമല്ല പഠനം, ഹോളി ട്രിനിറ്റി ആംഗ്‌ളോ ഇന്ത്യന്‍ സ്‌കൂളിന് പറയാന്‍ ചിലതുണ്ട്….

വിദ്യാഭ്യാസമേഖലയില്‍ തേവലക്കര സംഭാവനചെയ്ത സുകൃതമാണ് ഹോളി ട്രിനിറ്റി ആംഗ്‌ളോ ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍. മാതാവ് എങ്ങനെയോ അങ്ങനെയാണ് ഹോളി ട്രിനിറ്റി. മറ്റ് സാമ്പ്രദായികവിദ്യാലയങ്ങളില്‍നിന്നും ഏറെ വ്യത്യസ്ഥമാണ് ഇവിടത്തെ അന്തരീക്ഷം. കുട്ടികള്‍ക്ക് അയത്‌നലളിതമായി പാഠഭാഗങ്ങളിലൂടെ കടന്നുപോകാനുതകുന്ന പഠനസമ്പ്രദായം. സുഖകരവും ആരോഗ്യദായകവുമായ അന്തരീക്ഷം...

വയനാട് ആദിവാസിസാക്ഷരതാ പദ്ധതി 95.5 ശതമാനം വിജയം

4309 ആദിവാസികള്‍ തുടര്‍ പഠനത്തിന് അര്‍ഹര്‍ കല്‍പറ്റ:ജില്ലയിലെ ആദിവാസി നിരക്ഷരത നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാന സാക്ഷരതാ മിഷന്‍ വയനാട് ജില്ലയില്‍ ആരംഭിച്ച പ്രത്യേക സാക്ഷരതാ പദ്ധതിയില്‍ പരീക്ഷ എഴുതിയ 4512 പേരില്‍ 4309 പേര്‍ വിജയിച്ചു.95.5 ശതമാനമാണ് വിജയം. തൊണ്ടര്‍നാട്...

വാട്ടര്‍ അതോറിറ്റിയില്‍ ഇആര്‍പി കണ്‍സല്‍ട്ടന്‍റ്

തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റി ഇആര്‍പി കണ്‍സല്‍ട്ടന്‍റ് തസ്തികയില്‍ ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് ബി ടെക്/എംബിഎ ബിരുദധാരികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഇആര്‍പി പ്രോജക്ടുകളിലെങ്കിലും കണ്‍സല്‍ട്ടന്‍റ് ആയി പ്രവര്‍ ത്തിച്ചവരായിരിക്കണം ഉദ്യോഗാര്‍ഥികള്‍. പ്രായപരിധി 45 വയസ്സ്. നിശ്ചിത മാതൃകയില്‍ സര്‍ട്ടിഫിക്കറ്റുകളുടെ...

എഞ്ചിനീയര്‍മാര്‍ക്ക് തൊഴിലവസരങ്ങളുമായി ഒറിയോണ്‍

കൊച്ചി: ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍, സോഫ്‌റ്റെ്‌വെയര്‍ സേവന ദാതാവായ നെസ് ഡിജിറ്റല്‍ എഞ്ചിനീയറിങ് എസ്.ആന്റ് പി ഗ്ലോബലുമായി സഹകരിച്ച് ഹൈദരാബാദില്‍ ഓറിയോണ്‍ സൗകര്യത്തിനു തുടക്കം കുറിച്ചു. മേഖലയില സാങ്കേതികവിദ്യാ കേന്ദ്രം, ഡാറ്റാ ഓപ്പറേഷനുകള്‍, മുഖ്യ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കു പിന്തുണ നല്‍കാനായാണ് ഒരു...

പ്ലസ്ടു പരീക്ഷാഫലം 10ന്

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം 10 ന് പ്രഖ്യാപിക്കും. ഇന്നലെ ചേര്‍ന്ന പരീക്ഷാ ബോര്‍ഡ് യോഗം പരീക്ഷാ ഫലത്തിന് അംഗീകാരം നല്കി. ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ അധ്യക്ഷതയിലാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി ബോര്‍ഡ് യോഗം സംയുക്തമായി...

നീറ്റ് പരീക്ഷ ഇന്ന്

തിരുവനന്തപുരം: മെഡിക്കല്‍ ദന്തല്‍ കോഴ്‌സ് പ്രവേശനത്തിനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ്(നീറ്റ് )പരീക്ഷ ഇന്ന് നടക്കും. ഒരുലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പത്ത് ജില്ലകളിലായി കേരളത്തില്‍ പരീക്ഷ എഴുതുന്നത്. രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് പരീക്ഷ. ഏഴരമുതല്‍ ഹാളില്‍ പ്രവേശിക്കാം. അഡ്മിഷന്‍ കാര്‍ഡും പാസ്‌പോര്‍ട്ട്...

ഐഐടി ജെഇഇ: അമല്‍ മാത്യുവിന് കേരളത്തില്‍ ഒന്നാം റാങ്ക്

രാജ്യത്തെ ഐഐടികളിലേക്കുള്ള പ്രവേശനത്തിന് നടത്തപ്പെട്ട പൊതുപ്രവേശന പരീക്ഷയില്‍ (ഐഐടിജെഇഇ) കോട്ടയം മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അമല്‍ മാത്യു കേരളത്തില്‍ ഒന്നാം റാങ്ക് നേടി. ദേശീയതലത്തില്‍ 160ാമത്തെ റാങ്കാണുള്ളത്. തിങ്കളാഴ്ചയാണ് ഐഐടിജെഇഇ ഫലം പുറത്തുവന്നത്. അടുത്തിടെ നടത്തിയ ഐഐടി...

എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ഇനിബുക്ക് നോക്കി പരീക്ഷ എഴുതാം

ന്യൂഡല്‍ഹി: പുസ്തകം നോക്കി പരീക്ഷയെഴുതുന്ന രീതിയായ  ഓപ്പണ്‍ ബുക്ക് എക്‌സാം എഞ്ചിനിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് നടപ്പാക്കിയേക്കും . ഓപ്പണ്‍ ബുക്ക് എക്‌സാം എഞ്ചിനിനീയറിങ് വിദ്യാര്‍ഥികള്‍ക്ക്നടപ്പാക്കാമെന്ന് പുതിയ കമ്മിറ്റിയുടെ നിര്‍ദേശം. മനപാഠം പഠിക്കുന്ന രീതി നിരുത്സഹപ്പെടുത്തി വിദ്യാര്‍ഥികളുടെ അപഗ്രഥന ശേഷിയെ പരീക്ഷിക്കാനാണ് ഇത്തരമൊരു നിര്‍ദേശം. സാങ്കേതിക...