Thursday
24 May 2018

Cinema

ഞാന്‍ ഗന്ധര്‍വ്വന്‍…

ഞാന്‍ ഗന്ധര്‍വ്വന്‍... ചിത്രശലഭമാകാനും മേഘങ്ങളാകാനും പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും നിന്‍റെ ചുണ്ടിന്‍റെ മുത്തമാകാനും നിമിഷാര്‍ദ്ധം പോലുമാവശ്യമില്ലാത്ത ഗഗനചാരി. ഈ ഭൂമുഖത്തെ പൂക്കളും ഈ ഭൂമിയുടെ തേനും മാത്രം നുകര്‍ന്ന് കഴിയാന്‍ അനുമതി കിട്ടിയ അരൂപിയായ ഒരു വര്‍ണ ശലഭം.. ഞാന്‍...

മുന്‍ ലോക സുന്ദരി സുസ്മിത സെന്നിന് നേരെ 15കാരന്റെ ലൈംഗികാതിക്രമം

മുന്‍ ലോക സുന്ദരി സുസ്മിത സെന്നിന് നേരെ പതിനഞ്ചുകാരന്റെ ലൈംഗികാതിക്രമം. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവാര്‍ഡ് ദാന ചടങ്ങിനിടെയുണ്ടായ ലൈംഗികാതിക്രമത്തെ കുറിച്ച്‌ തുറന്നുപറഞ്ഞത്. സെലിബ്രിറ്റികള്‍ക്ക് പോലും ലൈംഗിക ചൂഷണങ്ങളില്‍ നിന്ന് രക്ഷയില്ലെന്നാണ് ബോളിവുഡ്...

അഭിനയരംഗത്തേക്ക് ചുവടുവെച്ച് ശ്വേതാ ബച്ചന്‍ നന്ദ

അമിതാബ് ബച്ചന്‍റെ മകള്‍ ശ്വേത ബച്ചന്‍ നന്ദ അഭിനയരംഗത്തേക്ക്. അടുത്തിടെ ഇരുവരും മുംബൈയില്‍ വച്ച് ഒരു ഓട്ടോറിക്ഷയില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. ഒരു ജ്വല്ലറി പരസ്യത്തില്‍ അഭിനയിക്കുന്നതിന്‍റെ ഭാഗമായാണ് ഇരുവരെയും കാണപ്പെട്ടത്. ഇതുവരെ അച്ഛന്‍റെ പാത പിന്തുടരാതിരുന്ന ശ്വേത ഇപ്പോള്‍ കല്ല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തിലൂടെയാണ്...

കുട്ടികളുടെ അന്തര്‍ദേശീയ ചലച്ചിത്രമേള ഇന്ന് കൊടിയിറങ്ങും

തിരുവനന്തപുരം: കാഴ്ച്ചകളുടെ വസന്തവും കൂട്ടായ്മയുടെ ആഹഌദവും കുട്ടികള്‍ ആവോളം ആസ്വദിച്ച പ്രഥമ അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും. രാവിലെ 10.30ന് കൈരളി തിയേറ്ററില്‍ നടക്കുന്ന സമാപന സമ്മേളനം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍...

ഐസിഎഫ്എഫ്കെ: മീറ്റ് ദ ആര്‍ട്ടിസ്റ്റില്‍ നടന്‍ ബോസ് വെങ്കിട്ട് സംസാരിക്കുന്നു

അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മീറ്റ് ദ ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ തമിഴ് നടന്‍ ബോസ് വെങ്കിട്ട് സംസാരിക്കുന്നു. ഭാര്യയും നടിയുമായ സോണിയ, നടി മാളവിക നായര്‍ ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി അഡ്വ. എസ് പി ദീപക് സമീപം

കുട്ടിച്ചാത്തനിന്നും പ്രിയം ; സൂപ്പർ താരമായി സോണിയ

ആലിപ്പഴം പെറുക്കാന്‍ പീലിക്കുടനിവര്‍ത്തി ഒടുവില്‍ സോണിയയുമെത്തി. കലാഭവനില്‍ ഇന്നലെ നടന്ന രണ്ടാം പ്രദര്‍ശനത്തിന് അതിഥിയായി എത്തിയത് കുട്ടിച്ചാത്തനിലെ കുഞ്ഞുനായികയായിരുന്ന സോണിയയാണ്. എണ്‍പതുകളില്‍ ഇന്ത്യന്‍ സിനിമാ രംഗത്ത് ചരിത്രം കുറിച്ച മൈഡിയര്‍ കുട്ടിച്ചാത്തന് ഇന്നും പ്രിയംകുറഞ്ഞില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിച്ച...

അഡാര്‍ ലവ്വിലെ പേളി മാണിയുടെ അഡാര്‍ ഗാനവും സൂപ്പര്‍ ഹിറ്റ്

കൊച്ചി: ഒമർ ലുലു സംവിധാനം ചെയ്യുന്ന  'ഒരു അഡാര്‍ ലവ്' ന്‍റെ രണ്ടാമത്തെ ഗാനത്തിന്‍റെ ടീസർ ഇന്നലെ റിലീസ്  ചെയ്തു.  ഒരു ദിവസത്തിനുള്ളിൽ 6.5 ലക്ഷം വ്യൂസും 17,000 ലൈക്‌സും നേടി അഡാര്‍ ലവ്വിന്‍റെ രണ്ടാം ഗാനവും തരംഗമായി മാറി.  "മുന്നാലെ പോണാലെ" എന്ന് തുടങ്ങുന്ന തമിഴ് ഗാനം ഷാൻ റഹ്മാനാണ് ഈണം നൽകി ആലപിച്ചിരിക്കുന്നത്....

ചാത്തന്‍സ് ഫാന്‍സ്

മൈഡിയര്‍ കുട്ടിച്ചാത്താന്‍ സിനിമ കാണാന്‍ കലാഭവനില്‍ എത്തിയ കുട്ടി ഡെലിഗേറ്റ്‌സുകള്‍ ചാത്തന്‍സ് ഫാന്‍സ്: മൈഡിയര്‍ കുട്ടിച്ചാത്തന്‍ സിനിമ കാണാന്‍ ത്രീഡി കണ്ണട ലഭിച്ചപ്പോള്‍ സന്തേഷം പങ്കിടുന്ന കുട്ടികള്‍ ചിത്രങ്ങള്‍ : രാജേഷ് രാജേന്ദ്രന്‍

കുഞ്ഞു ലോകത്തെ വലിയ ഒറ്റപെടലുകൾ ; ദി വേള്‍ഡ് ഓഫ് അസ്

ഹരികുറിശേരി കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നിന്ന്  കുട്ടികളുടെ സിനിമവരേണ്ടത് നൂറുശതമാനം കുട്ടികളുടെ കാഴ്ചപ്പാടിലൂടെയാവണം എന്ന് ദക്ഷിണകൊറിയന്‍ ചലച്ചിത്രം ദി വേള്‍ഡ് ഓഫ് അസ് കാണുമ്പോള്‍ സമ്മതിക്കും. കൊറിയന്‍ സിനിമയെന്നുകേള്‍ക്കുമ്പോള്‍ പ്രതീക്ഷിക്കുന്ന ആഗോള വിഷയങ്ങളും കടുംചമയങ്ങളുമൊ ന്നും ഈ കുട്ടിസിനിമയിലില്ല. അതിലെ കഥാപാത്രങ്ങള്‍ ന്യൂജഴ്‌സിയിലോ,...