Friday
23 Feb 2018

Cinema

മാണിക്യ മലരായ പൂവി പിൻവലിച്ചു

കൊച്ചി : ഒരു അഡാര്‍ ലവ് എന്ന ചിത്രത്തില്‍ നിന്നും ‘മാണിക്യ മലരായ പൂവി’ എന്ന ഗാനം പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ നിന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പിന്‍മാറി. ഗാനവും ചിത്രീകരണവും മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് ചിലര്‍ പരാതി നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഹൈദരാബാദ്...

മതവികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപണം; വിവാദ ഗാനം പിന്‍വലിച്ചു

മാണിക്യമലരായ പൂവി എന്ന ഗാനം ഒരു അഡാറ് ലൗ എന്ന ചിത്രത്തില്‍നിന്നും യൂട്യൂബില്‍നിന്നും  പിന്‍വലിച്ചു.  ചിത്രത്തില്‍നിന്ന് ഗാനം ഒഴിവാക്കുമെന്ന് നിര്‍മാതാവ് ഔസേപ്പച്ചന്‍ വെളിപ്പെടുത്തി. ഇക്കാര്യം ചിത്രത്തിന്‍റെ സംവിധായകന്‍ ഒമര്‍ലുലുവും സ്ഥിരീകരിച്ചിട്ടുണ്ട്. ഗാനം കൊണ്ട് ആര്‍ക്കെങ്കിലും വിഷമമുണ്ടാകുന്നുണ്ടെങ്കില്‍ അത് ഈ ചിത്രത്തില്‍ ഉണ്ടാവില്ല...

പ്രണയകാലങ്ങളിലെ ആളൊരുക്കം

നടൻ ഇന്ദ്രൻസിന്റെ അസാധാരണ പ്രകടനവുമായി ആളൊരുക്കത്തിന്റെ ആദ്യ ടീസർ പ്രണയദിനത്തിൽ പുറത്തിറങ്ങി. ഓട്ടൻതുള്ളൽ കലാകാരനായ പപ്പുപിഷാരടിയുടെ ഓർമയിൽ നിന്നുള്ള പ്രണയനുഭവങ്ങളാണ് ടീസറിൽ പറയുന്നത്. മാധ്യമ പ്രവര്‍ത്തകനായ  വി.സി. അഭിലാഷ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ജോളിവുഡ് മൂവീസിനു വേണ്ടി ജോളി ലോനപ്പനാണ്...

ഒരു അഡാറ് ലവിന്‍റെ ടീസര്‍ എത്തി

മാണിക്യ മലര്‍ എന്ന ഹിറ്റ് ഗാനത്തിന്‍റെ അലയൊലികള്‍ നില്‍ക്കെ തന്നെ ചിത്രത്തിന്‍റെ പുതിയ ടീസര്‍ ഇറക്കിയിരിക്കുകയാണ് ഒരു അഡാറ് ലവ് എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. മാണിക്യ മലര്‍ ഗാനത്തിലെ ഹിറ്റ് ജോഡിയായ പ്രിയ വാര്യറും റോഷനും തന്നെയാണ് ടീസറിലെ മുഖ്യ ആകര്‍ഷണം....

മകളെപ്പറ്റി പ്രചരിക്കുന്ന വാര്‍ത്ത വ്യാജം

തന്റെ മകളെപ്പറ്റി സമൂഹമാധ്യമങ്ങളിലും ചില ഓണ്‍ലൈന‍് സൈറ്റുകളിലും പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നു വ്യക്തമാക്കി നടി രേഖ രംഗത്തെത്തി. മകള്‍ അനുഷ സിനിമയിലേയ്ക്കെന്ന മട്ടില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്കെതിരെയാണ് രേഖയുടെ പ്രതികരണം. നടി രേഖയുടേതെന്ന പേരില്‍ തമിഴ് മാധ്യമങ്ങളിലൂടെ പുറത്തു വന്ന കുറിപ്പ് ‘പ്രിയ...

പഴയ സിനിമകള്‍ മികച്ച സന്ദേശം നല്‍കുന്നു: ശാരദ

 ശാരദ സദസ്സിനെ അഭിവാദ്യം ചെയ്യുന്നു പതിറ്റാണ്ടുകളുടെ അഭിനയാനുഭവങ്ങള്‍ പങ്കുവച്ച് മലയാളത്തിന്റെ ദുഖപുത്രി കൊച്ചി: പഴയകാല സിനിമകളെല്ലാം മികച്ച സന്ദേശം നല്‍കുന്നവ കൂടിയായിരുന്നുവെന്ന് നടി ശാരദ. അക്കാലത്ത് സിനിമകള്‍ക്ക് സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമായിരുന്നു. പിരിഞ്ഞു കഴിയുന്ന ദമ്പതികള്‍ തന്റെ 'ബലിപീഠം'...

ആ മാണിക്യ മലരിന്‍റെ ഉടമ ദാ ഇവിടെയുണ്ട്

"മാണിക്യ മലരായ പൂവി" ന്‍റെ എന്ന ഗാനം വെറും മൂന്നു ദിവസം കൊണ്ട് കണ്ടത് മുപ്പത് ലക്ഷം പേരാണ്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലേതാണ് ഇൗ ഗാനം. ഇത്രയേറെ ഹിറ്റായ "മാണിക്യ മലരായ പൂവി"ന്‍റെ...

പാഡ്മാന്‍; സംസ്കാരത്തെ ചോദ്യം ചെയ്യുന്നു: നിരോധനം

അക്ഷയ് കുമാര്‍ നായകനാകുന്ന പാഡ്മാന് പാക്കിസ്ഥാനില്‍ നിരോധനം ഏര്‍പ്പെടുത്തി. തങ്ങളുടെ സംസ്കാരത്തെ ചോദ്യം ചെയ്യുന്ന സിനിമകള്‍ ഇവിടെ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് പാക്കിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്കാന്‍ വിസമ്മതിച്ചത്. "ഞങ്ങളുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും എതിര് നില്‍ക്കുന്ന സിനിമകള്‍ ഇവിടെ...

തിരകള്‍ എഴുതിയ പ്രണയം

പ്രദീപ് ചന്ദ്രന്‍ പ്രേമം എന്നാല്‍ എന്താണ് പെണ്ണേ അത് കരളിലെ തീയാണ് പെണ്ണേ?... പ്രേമത്തെക്കുറിച്ചുള്ള സങ്കല്പം ഇങ്ങനെ. അറുപതുകളിലും എഴുപതുകളിലും മലയാളിയുടെ മനസ്സില്‍ പ്രണയം പൂത്തിറങ്ങിയത് ചലച്ചിത്രങ്ങളിലൂടെയായിരുന്നു. 'അനാര്‍ക്കലി'യും 'ചെമ്മീനും' അനശ്വരപ്രണയത്തെ അഭ്രപാളിയില്‍ ആവിഷ്‌ക്കരിച്ചു. സാമൂഹ്യ-സാമുദായിക വ്യവസ്ഥിതികളെ എതിര്‍ത്തുതോല്‍പ്പിക്കാനാവാത്ത, കീഴടങ്ങലിന്റെ ഭാഷ്യമായിരുന്നെങ്കിലും...

കമല സുരയ്യയെ ഇത്ര അഗാധമായി പ്രണയിച്ചതാര്?

ജോസ് ഡേവിഡ്  അവനോടോപ്പമിരുന്ന് പുഴയിലെ ജല മുത്തുക്കള്‍ മുഖത്തേക്ക് കോരിയിടുമ്പോള്‍ ഉഷകാല നക്ഷത്രം സുരയ്യ ചോദിച്ചു: 'കമല എന്ത് ചെയ്യ്വാ?' 'ഞാന്‍ പ്രണയിക്കുന്നു.' സുരയ്യക്ക് കൗതുകമായി. 'ആരെ?' മേഘച്ചുളിവുകളില്‍ മുനിഞ്ഞു കത്തുന്ന സുരയ്യയെ നോക്കി കമലയിരുന്നു. സുരയ്യ എന്ന, ചില്ലിന്‍കൂട്ടിലെ വിളക്കു...