Wednesday
22 Aug 2018

Ernakulam

പ്രളയത്തെ നേരിടാൻ കൈനീട്ടി ബഹുരാഷ്ട്ര കമ്പനികൾ

കൊച്ചി : പ്രളയകെടുതി നേരിടുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ദുരിതാശ്വാസ സഹായം ലഭ്യമാക്കുന്നതിന്കര്‍മ്മ പദ്ധതി രൂപീകരിക്കുന്നതിനായി കേന്ദ്ര ഭഷ്യസംസ്‌ക്കരണ വ്യവസായ മന്ത്രിഹര്‍ സിമ്രത് ബാദല്‍ ഭക്ഷ്യസംസ്‌ക്കരണ മേഖലയിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. ഐ.ടി.സി, കൊക്കകോള, പെപ്പ്‌സി, ഹിന്ദുസ്ഥാന്‍ യുണി ലിവര്‍, ഡാബര്‍, എം.ടി.ആര്‍,...

പ്രളയം കാര്‍ഷിക മേഖലയെ കശക്കിയെറിഞ്ഞു

സ്വന്തം ലേഖകര്‍ കൊച്ചി: ലക്ഷക്കണക്കായ മനുഷ്യരുടെ ജീവിതം കശക്കിയെറിഞ്ഞ മഹാപ്രളയം സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെയും നട്ടെല്ലൊടിച്ചു. പ്രളയം ഏറ്റവുമധികം നാശം വിതച്ച എറണാകുളം ജില്ലയില്‍ സകല കൃഷികളും നശിച്ചു. ഓണവിപണി ലക്ഷ്യമിട്ട് ഏത്തവാഴകൃഷിയും പച്ചക്കറി കൃഷിയും നടത്തിയിരുന്നവര്‍ ഒലിച്ചുപോയ കൃഷിയിടങ്ങള്‍ നോക്കി...

പ്രളയം ബാക്കിവെച്ചത്..

ചാലക്ക കണ്ണക്കൽ റോഡിൽ വാഴകൃഷികൾ വെള്ളപ്പൊക്കത്തെ തുടർന്ന്  നശിച്ച നിലയിൽ വെള്ളപൊക്കം മാറിയതിനെത്തുടർന്നു  ചേന്ദമംഗലത്തുള്ള വീട് വൃത്തിയാക്കുന്ന വീട്ടുകാർ വെള്ളപ്പൊക്കത്തെത്തുടർന്നു വീട്ടിലേക്കുള്ള വഴിയിൽ മറിഞ്ഞ മതിൽ ഗൃഹനാഥന്‍റെ നേതൃത്വത്തിൽ നീക്കം ചെയ്യുന്നു വെള്ളപൊക്കം മാറിയതിനെത്തുടർന്നു ചേന്ദമംഗലം വില്ലേജിലെമുണ്ടുരുത്തിയിൽ വികലാംഗനായ വിനോദ് തന്‍റെ...

ശുചീകരണ- പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ല ഭരണകൂടം

ദുരിതബാധിതമേഖലയില്‍ ശുചീകരണ- പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്താനുള്ള നടപടികളിലേക്ക് ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ലയിലെ എംഎല്‍എമാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം കളക്ടറേറ്റില്‍ ചേര്‍ന്നു. 910 ക്യാമ്പുകളിലായി 5.3 ലക്ഷത്തിലധികം ദുരിതബാധിതരുണ്ടെന്ന് ജില്ലാകളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. പതിനഞ്ചുമരണങ്ങളാണ്...

കുഫോസില്‍ കുടിവെള്ളം സൗജന്യമായി പരിശോധിക്കാം

കൊച്ചി: പ്രളയ ദുരന്തം ബാധിച്ച പ്രദേശങ്ങളിലെ ജലസ്രോതസ്സുകളില്‍ നിന്ന് എടുക്കുന്ന കുടിവെള്ളത്തിന്‍റെ ഗുണമേന്മ കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയില്‍ (കുഫോസ്) സൗജന്യമായി പരിശോധിക്കാം. കുഫോസിന്‍റെ  ജല-മണ്ണ് ലാബോറട്ടറിയാണ് പൊതുജനങ്ങള്‍ക്കായി ഈ സൗകര്യമൊരുക്കുന്നത്. ഈ മാസം 27 മുതല്‍ പരിശോധനക്കുള്ള ജല...

അതിജീവനത്തിന്‍റെ സ്ത്രീ ഗാഥ രചിച്ച് ബേബി ചേടത്തി

ഷാജി ഇടപ്പള്ളി കൊച്ച: പ്രളയം തല്ലിക്കെടുത്താനൊരുങ്ങിയിട്ടും അതിജീവനത്തിന്റെ സ്ത്രീ ഗാഥ രചിക്കുകയാണ് ബേബിയെന്ന അന്‍പതുകാരി. കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമായ എട്ടു പശുക്കളും പ്രളയത്തില്‍ ഒഴുകിയകന്നത് കണ്ണുനീരോടെയാണ് അവര്‍ക്ക് കണ്ടുനില്‍ക്കാനായത്. എന്നാല്‍, വെള്ളമിറങ്ങിയപ്പോള്‍ തന്നെ തേടിയെത്തിയത് നാലു പശുക്കള്‍ മാത്രം. കറവയുണ്ടായിരുന്ന പശുക്കള്‍...

 വിപണി സജീവമാകാൻ ആഴ്ചകൾ പിന്നിടും

കൊച്ചി: പ്രളയത്തെ തുടർന്നുണ്ടായ സ്തംഭനാവസ്ഥ മൂലം ജില്ലയില്‍ പലചരക്ക് - പച്ചക്കറി വിപണി സജീവമാക്കാൻ ഇനിയും സമയമെടുക്കും. റോഡുകളുടെയും പാലങ്ങളുടെയും മോശം അവസ്ഥയെ തുടർന്ന് സംസ്ഥാനത്ത് ചിലയിടങ്ങളിൽ വലിയ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലും  പച്ചക്കറിയുടെയും അവശ്യവസ്തുക്കളുടെയും വരവ് സാധാരണനിലയിലാകാന്‍ ആഴ്ച്ചകളെടുക്കുമെന്ന്...

ഇനി മുഴങ്ങില്ല, തറിയുടെ സംഗീതം; സര്‍വസ്വവും നഷ്ടപ്പെട്ട് സദന്‍

ആര്‍ ഗോപകുമാര്‍  കൊച്ചി: ചേന്ദമംഗലം കൈത്തറിയുടെ നൂറിന്റെ ഡബിള്‍ മുണ്ടുകള്‍ നെയ്തിരുന്ന ആ തറികളില്‍ അഞ്ചുമുണ്ടുകള്‍ ചെളിയില്‍ പൊതിഞ്ഞു ചുറ്റിവരിഞ്ഞിരിക്കുന്നു. 45 വര്‍ഷം പറഞ്ഞുവരുമ്പോള്‍, ജനിച്ചനാള്‍ മുതല്‍ കേട്ടുവളര്‍ന്ന തറിയുടെ സംഗീതം ഇനി ഈ വീട്ടില്‍ മുഴങ്ങില്ല. ചേന്ദമംഗലം കളത്തിപ്പറമ്പില്‍ സദന്‍...

വാഹന രേഖകള്‍ നഷ്ടപ്പെട്ടവര്‍ വിഷമിക്കണ്ട, പ്രളയത്തില്‍ നഷ്ടപ്പെട്ടവ തിരികെ ലഭിക്കും: മന്ത്രി

തിരുവനന്തപുരം: പ്രളയ ദുരിതത്തില്‍ മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയത് ലഭ്യമാക്കാന്‍ ഗതാഗത വകുപ്പിന്റെ തീരുമാനം. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങളുടെ ആര്‍.സി. ബുക്ക്, ലൈസന്‍സുകള്‍ തുടങ്ങി ഓഗസ്റ്റ് 13നും 31നുമിടയില്‍ പ്രളയത്തില്‍ നഷ്ടപ്പെട്ട എല്ലാ രേഖകളും...

ഇത്തവണത്തെ ഓണത്തിന് സിനിമകളില്ല

ഓണത്തിനു റിലീസ് നിശ്ചയിച്ചിരുന്ന സിനിമകള്‍ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മാറ്റി. ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി അടക്കം ആറു പ്രധാന ചിത്രങ്ങളാണ് ഓണക്കാലത്ത് റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. റോഷന്‍ ആന്‍ഡ്രൂസ്, നിവിന്‍ പോളി, മോഹന്‍ലാല്‍ ചിത്രമായ കായംകുളം കൊച്ചുണ്ണി 17ന് റിലീസ്...