Tuesday
24 Oct 2017

Fiction

ഓണപ്പാട്ട് | സഹോദരൻ അയ്യപ്പൻ

മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കുംകാലം ആപത്തങ്ങാർക്കുമൊട്ടില്ലതാനും കള്ളവുമില്ല ചതിവുമില്ല എള്ളോളമില്ല പൊളിവചനം കള്ളംപറയും ചെറുനാഴിയും കള്ളത്തരങ്ങൾ മറ്റൊന്നുമില്ല തീണ്ടലുമില്ല തൊടീലുമില്ല വേണ്ടാത്തനങ്ങൾ മറ്റൊന്നുമില്ല ചോറുകൾവെച്ചുള്ള പൂജയില്ല ജീവിയെകൊല്ലുന്ന യാഗമില്ല ദല്ലാൾവഴിക്കീശസേവയില്ല വല്ലാത്ത ദൈവങ്ങളൊന്നുമില്ല സാധുധനികവിഭാഗമില്ല മൂലധനത്തിൻ ഞെരുക്കലില്ല ആവതവരവർ...

നവീനകഥയുടെ തൊട്ടപ്പന്‍

ദീപാ നാപ്പള്ളി : ഫ്രാന്‍സിസ് നൊറോണയുടെ ഓരോ കലാസൃഷ്ടിയും വായനക്കാരന്റെ ബോധത്തിലേക്കുള്ള നിറയൊഴിക്കലാണ്. തായമ്പകയുടെയും ഉടുക്കിന്റെയും ചടുലമായ താളമേളങ്ങളോടെ അവ നമ്മുടെ ഹൃദയത്തിലേക്ക് ഇടിഞ്ഞിറങ്ങുന്ന സംഗീതമാകുന്നു. 'തൊട്ടപ്പനും' 'പെണ്ണാച്ചി'യും ഉള്‍പ്പെടെയുള്ള കഥകള്‍ മലയാളിയുടെ സ്വാസ്ഥ്യം കെടുത്തി. നൊറോണ ഉയര്‍ത്തിയ 'സര്‍ഗ്ഗാത്മക ഭീഷണി'...

ഓക്‌സിജന്‍

കവിത :  ഇ ജി വസന്തന്‍ മസ്തിഷ്‌കം ജ്വരം ഓക്‌സിജന്‍ ഇവയൊന്നും കുഞ്ഞുങ്ങള്‍ക്കറിയില്ലല്ലോ. ചിലതെല്ലാം അറിയാം വിശന്നാല്‍ കരയാന്‍ താരാട്ടിയാല്‍ ഉറങ്ങാന്‍ സ്‌നേഹിച്ചാല്‍ ചിരിക്കാന്‍ പക്ഷേ, ആത്മാക്കള്‍ക്കെല്ലാം അറിയാം കാണാന്‍, കേള്‍ക്കാന്‍, പറയാന്‍. ഒരു കൂട്ടം കുഞ്ഞാത്മാക്കള്‍ അതാ സ്വര്‍ഗത്തില്‍. അവര്‍...

നീ മാത്രം

കവിത : മിനു പ്രേം ഒരു കടല്‍ കാണുമ്പോള്‍ പല വഴി തിരിഞ്ഞലഞ്ഞ് ചെന്നെത്തിയ നദികളിലെ ഒച്ചിഴച്ചിലുകളുടെ നൊമ്പരത്തെപ്പറ്റി തിരകളോട് ചോദിക്കുക. ഒരു പൂമരം കാണുമ്പോള്‍ മുറുകെപുണര്‍ന്ന് പൂക്കളിറുത്തു വിതറുന്ന തെന്നലിന്റെ രഹസ്യമൊഴിയെന്തെന്ന് ഇലകളോടു ആരായുക. ഒരു തൊട്ടാവാടിയെ തൊടുംമുന്നേ വര്‍ണങ്ങള്‍...

കനലും നിലാവും കലര്‍ന്നങ്ങനെ…

അനുഭവം : ഏഴാച്ചേരി രാമചന്ദ്രൻ "ഇന്ന് തിരുനല്ലൂര്‍ കരുണാകരന്റെ 93-ാം ജന്മദിനം" താമരയുടെ കുരുന്നിലയില്‍ ഇറ്റുവീണ ആകാശനീലിമയുടെ ഒരു തുള്ളിപോലെയുണ്ട് ഞങ്ങളുടെ അഷ്ടമുടിക്കായല്‍.'' തിരുനല്ലൂരിന്റെ റാണികാവ്യത്തിനു കുറിച്ച ആമുഖത്തിലെ ആദ്യവാചകമാണിത്. മേഘസന്ദേശ പരിഭാഷ പുസ്തകമാക്കിയപ്പോഴും ഇമ്മട്ടില്‍ കാവ്യാത്മകമായ ഒരു കുറിപ്പ് തുടക്കത്തില്‍...

നിലാവും നാല്‍ക്കാലിയും

കവിത :-   അജയന്‍ കരുനാഗപ്പള്ളി  : നടുമുറ്റത്ത് നിലാക്കീറ്- നിലത്തെഴുത്ത് തുടങ്ങിയിരിക്കുന്നു... മുനചെത്തി കൂര്‍പ്പിച്ചതും വിരല്‍ വിടവുകളിലൂന്നി വിപ്ലവം എഴുതി തുടങ്ങാത്തതുമായ ചെഗുവേരയുടേതെന്ന് തോന്നിപ്പിക്കുന്ന ഒരു പെന്‍സില്‍പോലെ രാത്രി- കന്യാഖേദങ്ങളില്‍ തപിച്ചൊടുങ്ങുന്നു.... ഒരുവേള, ഒരുവട്ടം മാത്രം വീശിയണഞ്ഞ കാറ്റിന്റെ എഴുതിരി കനത്തചൂടിനെ...

കസുവോ ഇഷിഗുറോവിന്  നോബല്‍ സമ്മാനം

ജാപ്പനീസ് നോവലിസ്റ്റ് കസുവോ ഇഷിഗുറോവിന്  നോബല്‍ സമ്മാനം. വിശ്വവുമായിവിളക്കി ചേര്‍ക്കപ്പെട്ടിരിക്കുന്ന നമ്മുടെ അഗാധമായ മിഥ്യാധാരണ വിളിച്ചോതുന്ന വിശ്രുതമായ വൈകാരിക ശക്തിയുടെ നോവല്‍ രചയിതാവ് കസുവോ ഇഷിഗുറോവിനാണ് ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം. 64കാരനായ ഇഷിഗുറോ ജാപ്പനീസ് വംശജനായ ഇംഗ്‌ളിഷ് നോവലിസ്റ്റ് ആണ്‌. റിമൈന്‍സ്...

കൃത്യ അന്താരാഷ്ട്ര കാവ്യോത്സവം

തിരുവനന്തപുരം: കൃത്യ അന്താരാഷ്ട്ര കാവ്യോത്സവം നവംബര്‍ 9, 10, 11 തിയതികളില്‍ തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിലായി നടക്കും. 9 ന് രാവിലെ പത്തിന് തൈയ്ക്കാട് ഭാരത് ഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാവ്യോത്സവം ഉദ്ഘാടനം ചെയ്യും. വര്‍ണ,വംശ,ലിംഗ,ദേശ വിവേചനത്തിനെതിരെയാണ് കാവ്യോത്സവം സംഘടിപ്പിക്കുന്നത്....

 മൃണാളിനിയുടെ നോവൽ പ്രകാശനം

കൊച്ചി:ബുക്കർമാൻ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച  മൃണാളിനിയുടെ കണക്കുപുസ്തകം എന്ന നോവൽ പ്രകാശനം ചെയ്തു. എറണാകുളം എച് ആൻഡ് സി ഹാളിൽ നടന്ന ചടങ്ങിൽ  പ്രഫ. കെ. അരവിന്ദാക്ഷന് നൽകി  മേയർ  സൗമിനി ജെയിൻ  പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. കെ. എൽ. മോഹനവർമ്മ അധ്യക്ഷത...

ഒരു കുഞ്ഞുരുള കൂടി

സാബു ഹരിഹരന്‍ ഭക്ഷണമെടുത്തുവെച്ച ശേഷം ദുര്‍ബ്ബലമായ ശബ്ദത്തില്‍ അവര്‍ നീട്ടിവിളിച്ചു. ആ വിളി ഊണുമുറിയും കടന്ന്, ഇടനാഴിയിലൂടെ മുന്‍വശത്തെ ചാരുകസേരയില്‍ ചാഞ്ഞു കിടക്കുന്ന ജനാര്‍ദ്ദനന്‍ എന്ന വൃദ്ധന്റെ അടുത്തെത്തുമ്പോഴേക്കും അവര്‍ ഭിത്തിയോട് ചേര്‍ത്തിട്ട തടികസേരയില്‍ ഇരുപ്പുറപ്പിച്ചിട്ടുണ്ടാവും. 'ദാ വരുന്നൂ..' എന്ന തളര്‍ച്ച...