Tuesday
20 Feb 2018

Gender

പൊട്ടിച്ചിരിക്കുന്ന പെണ്ണുങ്ങളെ ഭയക്കുന്നതാരാണ്?

വി മായാദേവി പൊട്ടിച്ചിരികള്‍ അന്യമാക്കിക്കൊണ്ടാണ് വീടിന്റെ അകത്തളങ്ങളില്‍ നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. അവളൊന്ന് പൊട്ടിച്ചിരിച്ചാല്‍, ഉറക്കെ സംസാരിച്ചാല്‍ തകര്‍ന്ന് വീഴുന്നതാണ് നമ്മുടെ പുരുഷാധിപത്യ സമൂഹത്തിന്റെ മര്യാദകള്‍. പെണ്‍കുട്ടികളെ അടക്കവും ഒതുക്കവും ഉളളവരാക്കി വളര്‍ത്തിയെടുക്കാന്‍ അമ്മയുള്‍പ്പെടുന്ന സ്ത്രീകളാണ് മുന്‍കൈ എടുക്കുന്നത് എന്ന് കൂടി...

നീതം2018 ഈ മാസം 10ന്

കോട്ടയം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളെ പ്രതിരോധിക്കുക, സ്ത്രീ ശിശു സൗഹൃദ പ്രാദേശിക ഇടം സ്യഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെ കുടുംബശ്രീ സംഘടിപ്പിക്കുന്ന ക്യാമ്പയിന്‍ നീതം2018 ഈ മാസം 10ന് ജില്ലയിലെ അയല്‍ക്കൂട്ടങ്ങളില്‍ നടക്കും. ക്യാമ്പയിന്റെ ഭാഗമായി അന്നേദിവസം സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങളെക്കുറിച്ച് അയല്‍ക്കൂട്ടതല...

ന്യൂനപക്ഷ മോര്‍ച്ച നേതാവായ അഭിഭാഷകന്‍ പീഡിപ്പിക്കുന്നതായി ഡോക്ടറായ മുന്‍ ഭാര്യ

മലപ്പുറം: ന്യൂനപക്ഷ മോര്‍ച്ച നേതാവായ അഭിഭാഷകന്‍ കുടുംബ കോടതി വളപ്പിലും മറ്റും നിരന്തരമായി ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി ഡോക്ടറായ മുന്‍ ഭാര്യ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോട്ടക്കല്‍ സ്വാഗതമാട് മാങ്ങാട്ടില്‍ ഡോ. ഫാത്തിമാബിയാണ് മൂന്നര വര്‍ഷമായി അനുഭവിക്കുന്ന പീഡനാനുഭവങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍...

മലപ്പുറത്ത് മുസ്ലീം വനിത ജുമാ നമസ്കാരത്തിന് നേതൃത്വം നല്‍കി

മലപ്പുറം: ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമെന്ന് അവകാശപ്പെട്ടു കൊണ്ട് മലപ്പുറത്ത് മുസ്ലീം വനിത ജുമാ നമസ്കാരത്തിന് നേതൃത്വം നല്‍കി. മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ ഖുറാന്‍ സുന്നത്ത് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജാമിദയാണ് ഇമാം ആയത്. ഖുറാന്‍ സുന്നത് സൊസൈറ്റിയുടെ പള്ളിയിലായിരുന്നു നമസ്കാരം. മുസ്ലീം...

കാണാതായ യുവതിയുടെ ശരീരം കറിവച്ച നിലയില്‍

തെക്കന്‍ മെക്‌സിക്കോയില്‍ കാണാതായ യുവതിയുടെ കഷണങ്ങളാക്കിയ ശരീരം മുന്‍ഭര്‍ത്താവിന്റെ വീട്ടിലെ അടുക്കളയില്‍ പാകപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. 25 കാരിയായ മഗ്ദലീന അഗ്വിലര്‍ റൊമേറോയുടെ ശരീരഭാഗങ്ങളാണ് മുന്‍ ഭര്‍ത്താവ് സീസര്‍ ഗോമസ് ആര്‍സിനീഗയുടെ വീടിന്റെ അടുക്കളയില്‍ കണ്ടത്. ടാക്‌സ്‌കോ സിറ്റിയില്‍ തന്റെ വീട്ടില്‍നിന്നും...

മാറുമറയ്ക്കല്‍ സമരനായികയെ ഓര്‍ക്കുമ്പോള്‍

വേലൂര്‍ മണിമലര്‍കാവ് മാറുമറയ്ക്കല്‍ സമരനായിക ജാനകി ഓര്‍മ്മയായി. നെല്ലിക്കല്‍ കുഞ്ഞ് ചാപ്പന്‍ മകള്‍ ജാനകിക്ക് ജീവിതം സമരം തന്നെയായിരുന്നു. 20-ാം വയസില്‍ ആരംഭിച്ച ജീവിതസമരത്തിന് 85-ാം വയസില്‍ ജനുവരി 13നാണ് തിരശീലവീണത്. വേലൂരിനേയും പരിസര പ്രദേശത്തേയും പിടിച്ചുകുലുക്കിയ മാറുമറയ്ക്കല്‍ സമരത്തിന് നെടുനായകത്വം...

2018 ൽ ലോകത്തെ പിടിച്ചു കുലുക്കിയ പ്രസംഗം, ഇവർ അമേരിക്കയെ നയിക്കുമോ?

നടിയും എഴുത്തുകാരിയും സംരംഭകയും മനുഷ്യാവകാശ പ്രവർത്തകയുമായ  ഓപ്ര  വിൻഫ്രി, 'ലോകമെങ്ങുമുള്ള സ്ത്രീക്ക് മുമ്പിൽ ആകാശവിതാനത്ത്  പുതിയൊരു ദിനമുണ്ട്'എന്ന സ്വപ്നം വിതറുകയാണ് .  ഓപ്ര വിൻഫ്രി ഗോൾഡൻ ഗ്ലോബ്‌സിൽ സിസിൽ  ബി ഡിമില്ലെ അവാർഡ് ഏറ്റുവാങ്ങിക്കൊണ്ട്  നടത്തിയ  മനസ്സിനെ  തീപിടിപ്പിക്കുന്ന  പ്രസംഗത്തിന്റെ പൂർണ രുപം:   ...

ശമ്പളം നല്‍കുന്നതില്‍ ലിംഗ വിവേചനം;ബിബിസി എഡിറ്റര്‍രാജിവെച്ചു

ലണ്ടണ്‍ . ശമ്പളം നല്‍കുന്നതില്‍ ലിംഗ വിവേചനം ആരോപിച്ച്‌ ബിബിസിയുടെ ചൈന എഡിറ്റര്‍ കാരി ഗ്രെയ്സ് സ്ഥാനമുപേക്ഷിച്ചു. തുറന്ന കത്തിലൂടെയാണ് കാരി ഗ്രെയ്സ് താന്‍ സ്ഥാനമുപേക്ഷിക്കുകയാണെന്ന കാര്യം വ്യക്തമാക്കിയത്. ബി ബിസിയുടെ നാല് അന്താരാഷ്ട്ര എഡിറ്റര്‍മാരിലൊരാളാണ് കാരി. ഇതില്‍ രണ്ടുപേര്‍ പുരുഷന്മാരും...

വേതനത്തിൽ ആൺ പെൺ തുല്യതനേടിയ ആദ്യ രാജ്യമായി ഐസ് ലാൻഡ്

ആണിനുപെണ്ണിനേക്കാള്‍ കൂലി കൂടുതല്‍ നല്‍കുന്നതിനെ നിയമംമൂലം തടഞ്ഞ ആദ്യ രാജ്യമായി ഐസ് ലാന്റ്. ജനുവരി ഒന്നിനു നിലവില്‍വന്ന നിയമപ്രകാരം 25ല്‍ ഏറെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ തുല്യവേതന നിയമം പാലിക്കാന്‍ ബാധ്യസ്ഥമാണ്. തുല്യവേതനം നല്‍കുന്നതായി കാണിക്കാത്ത കമ്പനികള്‍ പിഴയൊടുക്കേണ്ടിവരും. കഴിഞ്ഞവര്‍ഷം പാസാക്കിയ നിയമം...

മുത്തലാഖ് ബില്ലില്‍ സമവായം തേടി കേന്ദ്രം പാര്‍ലമെന്റ് സമിതിക്ക് വിടണമെന്ന് സിപിഐ

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലില്‍ സമവായമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത് നാളത്തേക്ക് മാറ്റി. ബില്‍ നാളെ രാജ്യസഭ പരിഗണിക്കും. ബില്‍ ലോക്‌സഭ പാസാക്കിയെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ഭേദഗതിയില്ലാതെ പാസാക്കുക കേന്ദ്രത്തിന് അസാധ്യമാണെന്ന വ്യക്തമായ സാഹചര്യത്തിലാണ് സമവായ...