Wednesday
21 Nov 2018

Health

കാനഡയും പറഞ്ഞു, മരിജുവാന പാവം

ഉറുഗ്വേക്കുപിന്നാലെ കാനഡയും മരിജുവാനചെടിക്ക് അംഗീകാരം നല്‍കി. മരിജുവാന കയ്യില്‍വച്ചാൽ  ഇനി കേസില്ല. കാനബീസ് ചെടിയാണ് ലോകവ്യാപകമായി മയക്കുമരുന്ന് എന്ന നിലയില്‍ പ്രചരിപ്പിക്കപ്പെടുന്ന മരിജുവാന. ആരോഗ്യവും സാമൂഹികസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കിടയിലും ബുധനാഴ്ച അര്‍ധരാത്രിമുതല്‍ കാനബീസിന്റെ ലോകവ്യാപകമായകച്ചവടം കാനഡയിൽ ആരംഭിച്ചിട്ടുണ്ട്. മരിജുവാനക്കേസില്‍ ശിക്ഷിക്കപ്പെട്ടതുമൂലം അമേരിക്കയിലേക്കു കടക്കുന്നതിനു...

മലപ്പുറത്ത് പ്രതിരോധകുത്തിവയ്പ് 90 ശതമാനം കടന്നു

രോഗപ്രതിരോധകുത്തിവെപ്പില്‍ കേരളത്തിന് ചരിത്രനേട്ടം:മിഷന്‍ ഇന്ദ്രധനുസ്സ് ലക്ഷ്യം പൂത്തിയാക്കി സുരേഷ് എടപ്പാള്‍ മലപ്പുറം: രാജ്യത്തെ കുട്ടികളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ മിഷന്‍ ഇന്ദ്രധനുസ്സ്പദ്ധതി കേരളം ലക്ഷ്യം കൈവരിച്ചു. കുത്തിവെപ്പെടുക്കുന്നതില്‍ പിന്നിലായിരുന്ന മലപ്പുറംജില്ലയില്‍ സംസ്ഥാന ആരോഗ്യവകുപ്പ് നടത്തിയ ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറാനായതോടെയാണ്...

പൊള്ളലിന്‍റെ വേദന വേഗം മാറാന്‍

ജീവിത്തില്‍ ഒരു പ്രാവശ്യമെങ്കിലും പൊള്ളലേക്കാത്തവര്‍ ഉണ്ടാകില്ല. അടുക്കളയില്‍ കയറുന്നവരാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ശരീരം ചൂടുള്ള വസ്തുക്കളെയോ ശക്തമായ രാസപദാര്‍ത്ഥങ്ങളെയോ സ്‌പര്‍ശിക്കുകയോ സമീപിക്കയോ ചെയ്യുമ്പോഴാണ് പൊള്ളല്‍ ഉണ്ടാകാറ്. പൊള്ളല്‍ എങ്ങനെ ഉണ്ടായാലും അത്‌ തൊലിയില്‍ ഉണ്ടാക്കുന്ന ഫലം ഏറെക്കൂറെ ഒന്നുതന്നെ. പൊള്ളല്‍ ലളിതമെങ്കില്‍ തൊലി...

ചെറിയ ഉള്ളി: വണ്ണം കുറയ്ക്കാം, മുടി കറുപ്പിക്കാം,കണ്ടീഷ്ണറുമാണ്; എങ്ങനെ?

മേല്‍പ്പറഞ്ഞകാര്യങ്ങള്‍ ഒന്നാന്തരം ഒറ്റമൂലിയാണ് ഉള്ളി. കനത്തില്‍ മുടി വളരുന്നതിന് പണ്ടുകാലത്ത് അമ്മമാര്‍ ഉള്ളിയിട്ട് എണ്ണകാച്ചി പെണ്‍കുട്ടികള്‍ക്ക് നല്‍കിയിരുന്നു. പക്ഷെ മുടിവളരുന്നതില്‍ മാത്രമല്ല കറുപ്പ് നിറം നല്‍കുന്നതിലും മുടികൊഴിച്ചില്‍ ഇല്ലാതാക്കുന്നതിലും ഉള്ളി ബഹുമിടുക്കനാണ്. വൈറ്റമിന്‍ സി, മെഗ്‌നീഷ്യം, പൊട്ടാസിയം, ജെര്‍മേനിയം, സള്‍ഫര്‍ എന്നീ...

ലോക മാനസികരോഗ്യദിനം:അകറ്റേണ്ടവരല്ല; ചേര്‍ത്ത് നിര്‍ത്തേണ്ടവര്‍ ‘വയലിന്‍’

തിരുവനന്തപുരം: ലോകമനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് കാര്യവട്ടം ക്യാമ്പസ് എംഎസ്ഡബ്യു വിദ്യാര്‍ത്ഥികളും ക്യാമ്പസ് യൂണിയന്‍ ആസാദിയും ചേര്‍ന്ന് കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാമ്പസ്സില്‍ 'വയലിന്‍' എന്ന പരിപാടി സംഘടിപ്പിച്ചു. കാരുണ്യ ബഡ്‌സ് സ്‌കൂള്‍ വേങ്ങോടിലെയും പാങ്ങപ്പാറ എഐഎംസിലെയും വിദ്യാര്‍ത്ഥികളുടെ കലാസാംസ്‌കാരിക മേളയും കരകൗശല ഉത്പന്നങ്ങളുടെ...

കേരളത്തിലെ കൗമരക്കാര്‍ക്കിടയില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കൂടുന്നു

കൊച്ചി: കേരളത്തിലെ 12-19 വയസിനിടയില്‍ പ്രായമുള്ള അഞ്ചു വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മാനസിക സമ്മര്‍ദ്ദത്തിന് ഇരയാകുന്നുവെന്ന് പഠനം. അസുഖത്തിന്റെ തീവ്രത 10.5 ശതമാനം പേര്‍ക്ക് നേരിയതോതിലാണ് അനുഭവപ്പെടുന്നത്. ഇതില്‍ 5.4 ശതമാനംപേര്‍ക്ക് മിതമായും അഞ്ചു ശതമാനം പേര്‍ക്ക് അസുഖം ഗുരുതരവുമാണ്. ശാരീരിക പീഡനം...

അമ്മയാകാന്‍ ആഗ്രഹിക്കുന്നോ; കിവിപ്പഴം ഗുണം ചെയ്യും

അമ്മയാകാന്‍ ആഗ്രഹിക്കുന്നുണ്ടോ എങ്കില്‍ കിവിപ്പഴത്തിനെ ഇഷ്ടപ്പെട്ടുതുടങ്ങാം. ഗര്‍ഭാവസ്ഥയില്‍ ഡോക്ടര്‍മാര്‍ ആദ്യം നല്‍കുന്നത് ഫോളിക്ക് ആസിഡ് ഗുളികകളാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ ശരിയായ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ഫോളിക്ക് ആസിഡ് അത്യാവശ്യമാണ്. കിവിപ്പഴം ഫോളിക്ക് ആസിഡുകളാല്‍ സമ്പുഷ്ടമാണ്‌. വിറ്റാമിന്‍ ബി കുടുംബത്തിലെ ഒരു അംഗമായ ഫോളേറ്റ്...

വയനാട് ജില്ലയില്‍ 12 വര്‍ഷത്തിനുള്ളില്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചത് 6088 പേര്‍

ബിജു കിഴക്കേടത്ത് ബത്തേരി: വയനാട് ജില്ലയില്‍ കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ ക്യാന്‍സര്‍ ബാധിച്ച് 6088 പേര്‍ മരിച്ചു. ജില്ലയിലെ പാലിയേറ്റീവ് ക്ലിനിക്കുകളുടെ ചികിത്സയില്‍ കഴിഞ്ഞവരുടെ കണക്ക് മാത്രമാണിത്. ക്യാന്‍സര്‍ ബാധിച്ച് ജില്ലയില്‍ ഇതിലുമേറെ പേര്‍ മരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2006 മുതല്‍...

ഗര്‍ഭാശയ കാന്‍സറിനെ കുറയ്ക്കാന്‍ ഗര്‍ഭ നിയന്ത്രണ ഗുളികകള്‍ക്ക് കഴിയുമെന്ന് പഠനങ്ങള്‍

വാഷിങ്ടണ്‍: ഗര്‍ഭനിയന്ത്രണ ഗുളികകള്‍ ഗര്‍ഭാശയ കാന്‍സറിന്റെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങള്‍. ഗര്‍ഭ നിരോധന ഗുളികകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയുടെ ഫലങ്ങളില്‍ കാണപ്പെട്ട സാമ്യങ്ങളില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. 1980കളില്‍ പരക്കെ ഉപയോഗിച്ചിരുന്ന ഗുളികകള്‍ക്കാണ് ഗര്‍ഭാശയ കാന്‍സറിന്റെ അളവ് കുറയ്ക്കാനാകുകയെന്നും പഠനങ്ങള്‍...

ഇന്ന് ലോക ഹൃദയദിനം

സെപ്തംബര്‍ 29 ലോകഹൃദയദിനമായി ലോകമെമ്പാടും ആചരിക്കുകയാണ് എന്താണിതിന്റെ പ്രാധാന്യം? ഹൃദയ സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് ഇന്നത്തെ പരിപാടികളുടെ ഉദ്ദേശം. ഹൃദ്രോഗം മൂലം മരണമടയുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരികയാണ്. കണക്കുകള്‍ പ്രകാരം ഓരോവര്‍ഷവും ഏകദേശം 17.5 ദശലക്ഷത്തിലേറെ പേരാണ് ഹൃദ്രോഗവും പക്ഷാഘാതവും...