Tuesday
20 Mar 2018

Idukki

ബാങ്ക് മാനേജരെ മര്‍ദ്ദിച്ച കേസില്‍ ഐപിഎസ് ഉദ്യോഗസ്ഥക്കെതിരെ അന്വേഷണം

ഇടുക്കി: ബാങ്ക് മാനേജരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഐപിഎസ് ഓഫീസര്‍ ആര്‍ നിശാന്തിനിയുടെ പേരില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവായി. ഐ ജി മനോജ് എബ്രാഹിമിനെയാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയത്. കുറ്റപത്രം തയ്യാറാക്കുവാനായി  ഐ ജി ദിനേന്ദ്ര കശ്യപിനെ അദ്ദേഹം ചുമതലപ്പെടുത്തി....

ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; പത്രവാഹനത്തിന്റെ ഡ്രൈവര്‍ മരിച്ചു

കട്ടപ്പന: കട്ടപ്പനയ്ക്ക് സമീപം വെട്ടിക്കുഴിക്കവലയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. ഈട്ടിത്തോപ്പ് സ്വദേശി ഒറ്റപ്ലാക്കല്‍ ഷാജിയാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം. കട്ടപ്പനയില്‍ നിന്നും ഈട്ടിത്തോപ്പിനു പോവുകയായിരുന്ന ഒറ്റപ്ലാക്കല്‍ ഷാജിയുടെ ബൈക്കും...

കൊരങ്ങണി കാട്ടുതീ ദുരന്തം;മരിച്ചവരുടെ എണ്ണം പതിനാറായി

ചിത്രം: മരിച്ച ശക്തികല തേനി: കൊരങ്ങണിയിലെ കാട്ടുതീ ദുരന്തത്തില്‍പ്പെട്ട് അതീവ ഗുരുതരാവസ്ഥയില്‍ മധുരയില്‍ ചികില്‍സയിലിരുന്ന രണ്ടുപേര്‍കൂടി ഇന്ന് മരിച്ചു. 90 ശതമാനം പൊള്ളലേറ്റ് മധുര ഗ്രെയ്‌സ് കെനറ്റ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ശക്തികല(40), മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന സേലം...

കൊരങ്ങണി കാട്ടുതീ ദുരന്തം; രണ്ടുപേര്‍കൂടി മരിച്ചു

തേനി: കൊരങ്ങണിയിലെ കാട്ടുതീ ദുരന്തത്തില്‍ മരണസംഖ്യ വീണ്ടും ഉയര്‍ന്നു. ഇന്നലെ രണ്ട് പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ പതിനാലായി. ദുരന്തത്തില്‍ പന്ത്രണ്ട് പേരുടെ മരണം കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. മധുര രാജാജി മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഈറോഡ് ജെ ജെ...

അടിയേറ്റ് അവശനിലയിലായ തൊഴിലാളിക്ക് പണമില്ലാതെ ചികില്‍സ വൈകിമരണം

ഇടുക്കി : ബന്ധുക്കൾ തമ്മിൽ ഉണ്ടായ വഴക്കിനെ തുടർന്ന് അടിയേറ്റ് അവശനിലയിലായ തൊഴിലാളി പണമില്ലാതെ ചികില്‍സ വൈകിയതിനെത്തുടർന്ന് മരിച്ചു.  എസ്റ്റേറ്റ് തൊഴിലാളി ഗണേശന്‍ (40 )ആണ് മരിച്ചത്. ഇടുക്കി പൂപ്പാറ പന്നിയാർ എസ്റ്റേറ്റിൽ വെച്ചാണ് സംഭവം.സംഭവത്തില്‍ ഒളിവില്‍ പോയിരുന്ന പ്രതി ബാലമുരുകന്‍(38) അടിമാലിയില്‍...

മീശപ്പുലിമലയില്‍ കാട്ടുതീ: 9 മരണം

മീശപ്പുലിമല കാണാൻ എത്തി കാട്ടു തീയിൽ അകപ്പെട്ട് മരണം ഒന്‍പതായി. 27 പേരെ രക്ഷപെടുത്തി. കാട്ടു തീയിൽ അകപ്പെട്ട ഇരുപത്തിനാലു പേരും തമിഴ്നാട് സ്വദേശികൾ ആണ്. ഒന്‍പത് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പരുക്കേറ്റവരിൽ കോട്ടയം പാലാ സ്വദേശിയും ഉൾപ്പെടുന്നു. ഗുരുതരമായി പൊള്ളലേറ്റാണ്...

ഇടുക്കിയിൽ വൈദ്യതിലൈന്‍ പൊട്ടിവീണ് വന്‍ തീപിടുത്തം

11 കെ വി  വൈദ്യതി ലൈന്‍ പൊട്ടി വീണ് വന്‍ തീപിടുത്തം. ഇടുക്കി ആനവിലാസം ചെങ്കരയില്‍ ജീപ്പ് അപകടത്തില്‍പെട്ട് ആണ് അപകടം . ഇന്നലെ വൈകുന്നേരത്തോടെ തോട്ടം തൊഴിലാളികളെ തോട്ടത്തിൽ നിന്നും തിരികെ കൊണ്ട് വരുന്നതിനായുള്ള ജീപ്പ് ആണ് അപകടത്തിൽ പെട്ടത്. ജീപ്പിന്റെ...

മൂന്നാറില്‍ ദമ്പതികളുടെ ആത്മഹത്യ;യുവതി മരിച്ചു

തൊടുപുഴ: മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ ദമ്പതികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവതി മരിച്ചു. തമിഴ്‌നാട് ഉടുമല്‍പ്പെട്ട സ്വദേശിനി അളക്കുമീന (18) ആണ് മരിച്ചത്. പെണ്‍കുട്ടിയോടൊപ്പം എത്തിയ സതീഷ് കുമാറി(24)വി നെ അതീവ ഗുരുതാരവസ്ഥയില്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇരുവരും മൂന്നാര്‍...

രണ്ടായിരത്തിന്റെ കള്ളനോട്ടുകളുമായി സഹോദരന്മാര്‍ കുമളിയില്‍ പിടിയിലായി

തൊടുപുഴ: രണ്ടായിരം രൂപയുടെ അഞ്ച് കള്ളനോട്ടുകളുമായി സഹോദരന്മാര്‍ കുമളിയില്‍ പടിയിലായി. ഒറ്റപ്പാലം സ്വദേശികളായ കല്ലേപ്പറമ്പില്‍ സുകേശന്‍ (47), ഗിരീശന്‍ (42) എന്നിവരെയാണ് കുമളി പൊലിസ് അറസ്റ്റ് ചെയ്തത്. സുകേശനില്‍ നിന്നാണ് നോട്ടുകള്‍ ലഭിച്ചതെന്ന് ഗിരീശന്‍ മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ വ്യാജ...

വൃദ്ധയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചെറുതോണി: ഇടുക്കിയില്‍ വൃദ്ധയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.  ഇടുക്കി കരിമ്പന്‍ മണിപ്പാറ കാനത്തില്‍ താമസിക്കുന്ന വട്ടപ്പലത്ത് ഏലിക്കുട്ടി(68)യെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലിസ് സൂചിപ്പിച്ചു. രണ്ടു ദിവസമായി ഇവരെ കാണാതിരുന്നതിനേ തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിച്ചു ചെന്നപ്പോഴാണ്...