Saturday
23 Sep 2017

India

പാവപ്പെട്ടവരുടെ ഫണ്ട് കൊള്ളയടിച്ച്‌ മഹാരാഷ്ട്ര സര്‍ക്കാര്‍

സർക്കാർ ഉത്തരവിൽ കൃത്രിമം കാണിക്കുവാൻ കൂട്ടുനിന്നതിന് മഹാരാഷ്ട്ര വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ( ഒഎസ്‌ഡി) പ്രതികൂട്ടിൽ. വിദ്യാഭ്യാസ മന്ത്രിയുടെ ഒഎസ്‌ഡി ആയ ചാരുദത്ത് ഷിൻഡെയാണ് സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം കാണിക്കാന്‍ ചുക്കാൻ പിടിച്ചത്. കൃത്രിമം നടത്താനായി ഇയാൾ കൂട്ടുപിടിച്ചത് ന്യൂനപക്ഷ ക്ഷേമ...

മാധ്യമപ്രവര്‍ത്തകനും മാതാവും കൊല്ലപ്പെട്ട നിലയില്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ ജെ സിങിനെയും മാതാവിനെയും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പഞ്ചാബിലെ മൊഹാലിയിലെ വീട്ടിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇന്‍ഡ്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 60 കാരനായ സിങ്ങിന്റെ കഴുത്ത് മുറിഞ്ഞ നിലയിലും 92 വയസായ...

ഓടിക്കൊണ്ടിരുന്ന കാറില്‍ സ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കി

നോയിഡ: ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ സ്ത്രീ മാനഭംഗത്തിനിരയായി. ഇന്ന് രാവിലെ യുപിയിലെ നോയിഡ സെക്ടര്‍ 39ലാണ് സംഭവം. സ്ത്രീയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൂന്നംഗ അജ്ഞാത സംഘം സ്ത്രീയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയതിന് ശേഷം ന്യൂഡല്‍ഹിയിലെ അക്ഷര്‍ദാം ക്ഷേത്രത്തിന് സമീപം...

ആഗോളവല്‍ക്കരണത്തെ ന്യായീകരിച്ച് മന്‍മോഹന്‍സിങ്

മൊഹാലി: രാജ്യത്തിന്റെ സാമ്പത്തിക പരിഷ്‌കാര നടപടികള്‍ ശരിയായിരുന്നുവെന്ന് തെളിയിക്കപ്പെട്ടുവെന്ന് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍സിങ്. വെള്ളിയാഴ്ച മൊഹാലിയില്‍ നടന്ന ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ഡോ. സിങ്. ''നിങ്ങള്‍ക്ക് ഏവര്‍ക്കുമറിയാം 1991ല്‍ ആഭ്യന്തര-വിദേശ...

സിനിമാ നിർമ്മാതാവ് മാനഭംഗക്കേസിൽ പൊലീസിനു കീഴടങ്ങി

ഹൈദരാബാദ്: സിനിമ നിർമ്മാതാവ് കരീം മൊറാനി മാനഭംഗക്കേസുമായി ബന്ധപ്പെട്ട് പൊലീസിൽ കീഴടങ്ങി. സുപ്രീംകോടതിയിൽ കരീം നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു തൊട്ടുപിന്നാലെയാണ് കീഴടങ്ങൽ. വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയാണെന്നുകാണിച്ച് ഒരു യുവതി ജനുവരി 18ന് കരീമിനെതിരെ പരാതി നൽകിയിരുന്നു. ഹയാത്നഗർ പൊലീസിലാണ് യുവതി...

പാസഞ്ചർ ട്രെയിൻ പാളം തെറ്റി

ന്യൂ ഡൽഹി: ആഗ്ര-ഗ്വാളിയാർ പാസഞ്ചർ ട്രെയിൻ ആഗ്ര കന്റ്ടിന് സമീപം പാളം തെറ്റി. റെയിൽവേയും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. updating..

അസിമ അനുസ്മരണത്തിന് ഉല്‍പ്രേരകമായി ഗൂഗിള്‍

ഇന്ത്യന്‍ രസതന്ത്രജ്ഞയുടെ അനുസ്മരണത്തിന്‌ ഉല്‍പ്രേരകമായി ഗൂഗിള്‍ ഡൂഡില്‍. പ്രമുഖ രസതന്ത്രജ്ഞ അസിമ ചാറ്റര്‍ജ്ജിയുടെ നൂറാം ജന്മദിനമാണ് ഗൂഗിളിന്റെ ആദരവിലൂടെ ജനകോടികളിലേക്ക് എത്തിത്. ഇന്ത്യന്‍ സര്‍വകലാശാലയില്‍നിന്നുമുള്ള ആദ്യ വനിതാഡോക്ടറേറ്റ് ആയിരുന്നു ഡോ.അസിമാചാറ്റര്‍ജിയുടേത്. വിന്‍ക ആല്ക്കലോയ്ഡുകള്‍ സംബന്ധിച്ച പഠനവും ചുഴലിദീനത്തിനെതിരായും മലേറിയക്കെതിരായും നടത്തിയ പഠനങ്ങളും...

ബിനാമി സ്വത്തിനെ പറ്റി രഹസ്യവിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപ

ന്യൂഡല്‍ഹി: ബിനാമി സ്വത്ത് ഇടപാടുകളെ കുറിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് രഹസ്യവിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപവരെ പാരിതോഷികം നല്‍കുന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍. അടുത്ത മാസത്തോടെ ഈ പദ്ധതി പ്രഖ്യാപിക്കുമെന്നാണ് സൂചന. വൻകിട ബിനാമി ഇടപാടുകളെക്കുറിച്ച് രഹസ്യ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 15...

ബ്ലൂവെയിലിൽ കുടുങ്ങി ഒരു മരണം കൂടി

കൊലയാളി ഗെയിം ആയ ബ്ലൂവെയിലിൽ കുടുങ്ങി ഒരു മരണം കൂടി. ഉത്തർപ്രദേശിൽ പന്ത്രണ്ട് വയസുകാരനാണ് ബ്ലൂ വെയിലിന്റെ ഒടുവിലത്തെ ഇര. ട്രെയിനിടിച്ചാണ് പന്ത്രണ്ടുകാരൻ മരിച്ചത്. റെയിൽവേ ട്രാക്കിലൂടെ ബ്ലൂവെയ്ൽ ഗെയിം കളിച്ചുകൊണ്ടു നടക്കുമ്പോഴാണ് കുട്ടിയെ ട്രെയിൻ ഇടിച്ചതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. UPDATING..