Wednesday
22 Aug 2018

Kasaragod

നെഞ്ചിൽ തൊട്ട് റഹ്‌മാൻ പഞ്ചായത്തിനോട് ഞാൻ മരിച്ചിട്ടില്ല സാറേ…!

ബദിയടുക്ക: പെന്‍ഷനായെത്തിയ വയോധികന് പഞ്ചായത്തില്‍ നിന്നും ലഭിച്ച മറുപടി കേട്ട് ഞെട്ടി. നിങ്ങള്‍ മരിച്ചതിനാല്‍ പെന്‍ഷനില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. മൂക്കാംപാറയിലെ അബ്ദുര്‍ റഹ്മാനാണ് പെന്‍ഷന്‍ തുക കിട്ടാഞ്ഞത്. നാലു മാസത്തിലൊരിക്കലാണ് പെന്‍ഷന്‍ തുക ലഭിക്കുന്നത്. പെന്‍ഷന്‍ തുകയായ 4,400 രൂപ വാങ്ങാനായി...

വീട്ടമ്മയെ ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

മംഗലാപുരം: വിവാഹം ക്ഷണിക്കാനെന്ന പേരില്‍ വീട്ടിലെത്തിയ രണ്ടുപേര്‍ തനിച്ചായിരുന്ന വീട്ടമ്മയെ ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ചചെയ്തു. മംഗലങ്കരയിലെ ലത്തീഫിന്‍റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ലത്തീഫ് രാവിലെ മക്കളെ സ്‌കൂളിലേക്ക് കൊണ്ടുവിടാനായി പോയിരുന്നപ്പോളാണ് സംഭവം. രണ്ടംഗ സംഘം വിവാഹം ക്ഷണിക്കാനെന്ന് പറഞ്ഞ് വീട്ടിലെത്തുകയായിരുന്നു. ഇതില്‍...

ഡിജിറ്റൽ ഫ്ലെക്സ് പ്രിന്റിംഗ് ഷോപ്പ് കത്തിനശിച്ചു 

കാസർകോട് : കാസർകോട് നഗരത്തിലെ പഴയ ബസ്സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫ്ലെക്സ് പ്രിന്റിംഗ് ഷോപ്പ് കത്തിനശിച്ചു. പഴയ ബസ്സ്റ്റാൻഡിലെ ബി എം എ കോംപ്ലക്സിൽ നായന്മാർമൂലയിലെ മുഹമ്മദ് ഷാവുദീന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിലാണ് തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ തീപിടുത്തമുണ്ടായത്. കമ്പ്യുട്ടറും അനുബന്ധ ഉപകരണങ്ങളും പൂർണ്ണമായും...

ഞാനും സിറ്റിസൺ ജേർണലിസ്റ്റ്

മുമ്പൊരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ല എനിക്കുമുണ്ട്  റിപ്പോർട്ട് ചെയ്യാൻ  എന്‍റെ നാട്ടിലെ പ്രളയം ദുരന്തം ഒഴുക്കിക്കളഞ്ഞ നാട്ടിടങ്ങൾ വീട് ശവക്കല്ലറയായ കുടുംബങ്ങൾ ജീവനുവേണ്ടിയുള്ള ഒടുങ്ങാത്ത പലായനം... ഇത് എന്‍റെയും കഥയാണ്. അത് ഇപ്പോഴുള്ള ജേണലിസ്റ്റുകൾക്കു ഒറ്റക്ക് പറഞ്ഞു തീർക്കാനാവില്ല ജനയുഗം ഓൺലൈൻ ഇനി മുതൽ പേജുകൾ ആ...

ദുരിതാശ്വാസ നിധിയിലേക്ക് കണ്ണാടിപ്പാറ മുത്തപ്പൻ ക്ഷേത്രത്തിന്റെ വക 25,000 രൂപ നൽകി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാസർകോട് പിലിക്കോട് ഗ്രാമപഞ്ചായത്ത് തുടങ്ങിയ കൗണ്ടറിലേക്ക് കണ്ണാടിപ്പാറ മുത്തപ്പൻ ക്ഷേത്രത്തിന്റെ വക 25,000 രൂപ പഞ്ചായത്ത് പ്രസിഡണ്ട് ടി വി ശ്രീധരൻ മാസ്റ്റർ ഏറ്റു വാങ്ങി.

വലിയ പറമ്പിൽ കടലാക്രമണം രൂക്ഷം

കന്നു വീട് കടലോരത്ത് കരക്കടിഞ്ഞ തോണി തൃക്കരിപ്പൂർ: ശക്തമായ കാല വർഷത്തെ തുടർന്ന് വലിയപറമ്പിൽ കടലാക്രമണം രൂക്ഷമായി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രക്ഷുബ്ദമായ കടൽ കരയെടുത്തത് മൂലം നിരവധി തെങ്ങുകൾ ഒലിച്ചുപോയി. കന്നു വീട് കടപ്പുറത്ത് മൽസ്യ ബന്ധന തോണി കരക്കടിഞ്ഞു....

കേന്ദ്ര സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ഥി നാഗരാജുവിന് ജാമ്യം

കാഞ്ഞങ്ങാട്: പെരിയ കേന്ദ്ര സര്‍വകലാശാല ദളിത് പീഡനത്തിന് പുതിയ ഇരയായ ഗവേഷണ വിദ്യാര്‍ഥി നാഗരാജുവിന് ജാമ്യം. കാഞ്ഞങ്ങാട് ചെമ്മട്ടം വയലിലെ ജില്ലാ ജയിലില്‍ കഴിയുകയായിരുന്ന ജി നാഗരാജുവിനെ എഐവൈഎഫ്, എഐഎസ്എഫ് നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു, ഇതിന് ശേഷമാണ് നാഗരാജുവിന് ജാമ്യം ലഭിച്ചത്. ഇതേ...

കാഞ്ഞങ്ങാട്ട് ലഹരി ഉത്പന്നങ്ങളുടെ വന്‍ ശേഖരം പിടി കൂടി

കാഞ്ഞങ്ങാട്:  ചെറുകിട കച്ചവടക്കാര്‍ക്കും പാതയോരങ്ങളില്‍ പാന്‍മസാല വില്‍പന നടത്തുന്നവര്‍ക്കും വിതരണം ചെയ്യുന്നതിന് വേണ്ടി കരുതിവെച്ച പാന്‍പരാഗ് തുടങ്ങിയ ലഹരി ഉത്പന്നങ്ങളുടെ വന്‍ ശേഖരം എക്‌സൈസ്  ഇന്‍സ്‌പെക്ടര്‍ ടി ആര്‍ ഹരി നന്ദനന്റെ നേതൃത്വത്തില്‍ പിടി കൂടി.  ഇതിന് കാല്‍ ലക്ഷത്തോളം  രൂപ...

105 പവന്‍ കവര്‍ച്ച ; പ്രദേശത്തെ മൂന്ന് യുവാക്കളെ ചുറ്റിപറ്റി  അന്വേഷണം

കാഞ്ഞങ്ങാട്: രാത്രി വീട്ടിൽനിന്നും 105 പവന്‍ കവര്‍ച്ച  ചെയ്ത സംഭവത്തില്‍ പ്രദേശത്തെ മൂന്ന് യുവാക്കളെ കേന്ദ്രീകരിച്ചു അന്വേഷണം. പോളിടെക്‌നിക് ഇട്ടമ്മല്‍ റോഡില്‍ എം പി സലീമിന്റെ വീട്ടില്‍ നിന്നാണ് 105 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നത്. കവര്‍ച്ച നടന്ന പോളീ-ഇട്ടമ്മല്‍ റോഡില്‍ പുലര്‍ച്ചെ...

ഉപ്പളയിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 15 പവന്‍ സ്വര്‍ണവും 10,000 രൂപയും കവര്‍ന്നു

കാസർകോട്: വീട് കുത്തി തുറന്ന്  15 പവന്‍ സ്വര്‍ണവും 10,000 രൂപയും കവര്‍ച്ച ചെയ്തു.  ഉപ്പള കൈക്കമ്പയിൽ കാര്‍ ഷോറൂമിന് സമീപത്തെ ഉസ്മാന്‍ ദൂരി എന്നയാളുടെ വീട് കുത്തി തുറന്നാണ് മോഷണം നടന്നത്. വീടിന്റെ ഓടിളക്കി അകത്തു കടന്നാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന...