Wednesday
23 Jan 2019

Kerala

തിരൂരില്‍ റെയില്‍വേപാലം തകര്‍ന്നു; ഒഴിവായത് വന്‍ ദുരന്തം

മലപ്പുറം തിരൂര്‍ റോഡിനെ ബന്ധിപ്പിക്കുന്ന തിരൂര്‍ സിറ്റി ജംഗ്ഷനിലെ റെയില്‍വേപാലം തകര്‍ന്നു. ഒഴിവായത് വന്‍ ദുരന്തം. നിറയെ യാത്രക്കാരുമായി ബസ് കടന്നുപോയ ഉടനെയാണ് ബ്രിഡ്ജ് തകര്‍ന്നത്. പൊലീസും പൊതുമരാമത്ത് അധികൃതരും സ്ഥലത്തെത്തി ഗതാഗതം നിരോധിച്ചു. അതോടെ നിരവധി വാഹനങ്ങള്‍ പാലത്തിന്‍റെ രണ്ടു...

സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശം: മാനന്തവാടി മണ്ഡലത്തിന് 15 കോടി

മാനന്തവാടി മണ്ഡലത്തിലെ റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ നിന്നും 15 കോടി രൂപ അനുവദിച്ചു. കാട്ടിക്കുളം-പനവല്ലി-സര്‍വാണി- തിരുനെല്ലി അമ്പലം റോഡാണ് ഈ തുക ഉപയോഗിച്ച് നവീകരിക്കുക.സംസ്ഥാനത്തെ 28 റോഡുകള്‍ക്കാണ് സി.ആര്‍.എഫ് ഫണ്ടില്‍ നിന്നും തുക ലഭിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ...

നീ എവിടത്തെ കള്ളനാടാ, ഒരു കള്ളനും ഈ ഗതി വരുത്തരുതേ

മലപ്പുറം: നമ്മുടെ നാട്ടില്‍ മോഷണം പതിവാണ്. എന്നാല്‍ മോഷണ മുതലുമായി കടന്നകളഞ്ഞയാള്‍ പിന്നെയും ഉടമയുടെ മുന്നില്‍ എത്തിയാല്‍ എങ്ങനെയുണ്ടാകും. സിനിമയിലൊക്കെ ഇത് നമ്മള്‍ ഒരുപാട് കണ്ടിട്ടുണ്ട്. എന്നാല്‍ ഇത് ജീവിതത്തിലായാലോ. ഇങ്ങനെ ഒരു സംഭവം മലപ്പുറത്തെ തിരൂരങ്ങാടിയിലുണ്ടായി. മോഷണം പോയ മൊബൈലിന്‍റെ ഐഎംഇഐ നമ്പര്‍...

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

വോട്ടിംങ് മെഷീന്‍ വിവാദം,ഹാക്കറുടെ വെളിപ്പെടുത്തലിനെതിരെ തിരഞ്ഞെടുപ്പു കമ്മീഷന്‍ രേഖാമൂലം പരാതി നല്‍കി. ഇവിഎംല്‍ കൃത്രിമം നടത്തി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന അമേരിക്കന്‍ ഹാക്കറുടെ വെളിപ്പടുത്തലിന് പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് മന്ത്രാലയം ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി. ഹാക്കറുടെ വെളിപ്പെടുത്തല്‍ പരിഭ്രാന്തിയുണ്ടാക്കുന്ന...

സിസ്റ്റര്‍ ലൂസിക്കെതിരെ കുറ്റാരോപണങ്ങളുമായി സഭ

സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ കുറ്റാരോപണങ്ങളുമായി സഭ. മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതും ചര്‍ച്ചകളില്‍ പങ്കെടുത്തതും സഭാ വസ്ത്രം ധരിക്കാതെ സമൂഹമാധ്യമങ്ങളില്‍ ചിത്രമിട്ടതും തെറ്റെന്ന് സഭ കുറ്റപ്പെടുത്തി. എന്നാല്‍, സഭയുടെ നോട്ടീസില്‍ വിശദീകരണം തയ്യാറാക്കുകയാണെന്നും ആരോപണങ്ങള്‍ നിരവധിയുള്ളതിനാല്‍ സമയമെടുക്കുമെന്ന് സിസ്റ്റര്‍ മറുപടി നല്‍കി.   സമയനിഷ്ഠ...

മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ട 80 പേരുടെ ലിസ്റ്റ് തയ്യാറാക്കി പൊലീസ്

കൊച്ചി:  കസ്റ്റഡിയിലുള്ള രണ്ടുപേരുടെ മൊഴിയുടെ ചുവട് പിടിച്ചു മുനമ്പം മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ട 80 പേരുടെ  ലിസ്റ്റ് തയ്യാറാക്കി  പൊലീസ്.. നവജാത ശിശു അടക്കം 22 കുട്ടികള്‍ സംഘത്തിലുണ്ട്. ശ്രീലങ്കന്‍ അഭയാര്‍ത്ഥികളും തമിഴ്‌നാട് സ്വദേശികളുമാണ് പട്ടികയിൽ ഭൂരിഭാഗം.എന്നാൽ ഈ ലിസ്റ്റിൽ ഉള്ളവർ നേരത്തെ...

പത്മനാഭസ്വാമി ക്ഷേത്രം: ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ

പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് യുയു ലളിത്, ഇന്ദിരാ ബാനര്‍ജി എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് മാതൃകയില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് സ്വതന്ത്രഭരണ സംവിധാനമുണ്ടാക്കണമെന്ന വിധിയ്‌ക്കെതിരെ നല്‍കിയ ഹര്‍ജിയും, രാജകുടുംബത്തിന്റെ അപ്പീലും അനുബന്ധ ഹര്‍ജികളുമാണ് സുപ്രീംകോടതിയുടെ...

തുടര്‍ച്ചയായി 42 മണിക്കൂര്‍ നിര്‍ത്താതെ കച്ചേരി; മലയാളി സംഗീതഞ്ജ ഗിന്നസ് റെക്കോര്‍ഡിലേക്ക്

തുടര്‍ച്ചയായി 42 മണിക്കൂര്‍ നിര്‍ത്താതെ കച്ചേരി നടത്തിയ മലയാളി സംഗീതഞ്ജ ഗിന്നസ് റെക്കോര്‍ഡിലേക്ക്. പ്രശസ്ത അവതാരക സജ്‌നാ വിനീഷാണ് നിലവിലെ ലോക റെക്കോര്‍ഡ് മറികടന്നത്. സൂര്യ ഫെസ്റ്റിവെല്ലിനോട് അനുബന്ധിച്ചു തൈക്കാട് ഗണേശത്തില്‍ നടന്ന പരിപാടിയിലാണ് റെക്കോര്‍ഡ്. സൂര്യാ ഫെസ്റ്റിവെല്‍ വേദിയില്‍ തിങ്കള്‍...

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കട ആര്‍എസ്‌എസ് സംഘം കത്തിച്ചു

തിരുവനന്തപുരം കരമനയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കട ആര്‍എസ്‌എസ് സംഘം കത്തിച്ചു. തീ പിടുത്തത്തില്‍ കടക്ക് ഉളളിലുണ്ടായിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളും കത്തി നശിച്ചു.ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.കരമന ഗ്രാമം യൂണിറ്റ് സെക്രട്ടറി സുരേഷിന്റെ ഭവന നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടയാണ് ആര്‍എസ്‌എസ്...

സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. പേരാമ്ബ്ര പന്തിരീക്കരയില്‍ ഡിവൈഎഫ്‌ഐ നേതാവും ചങ്ങരോത്ത് പഞ്ചായത്ത് അംഗവുമായ കെ പി ജയേഷിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. കഴിഞ്ഞ ദിവസങ്ങളിലും സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോബേറുണ്ടായതായി...