Monday
19 Feb 2018

Kerala

സ്വകാര്യ ബസ് സമരം നാലാം ദിനത്തിൽ; മുന്നറിയിപ്പുമായി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്ക് കടന്നിരിക്കേ സമരം തുടരാനുള്ള തീരുമാനത്തില്‍ ബസുടമകള്‍ക്കിടയില്‍ തര്‍ക്കം. ബസുടമകളുടെ കോണ്‍ഫെഡറേഷനിലെ അഞ്ച് സംഘടനകള്‍ ഇന്ന് തൃശ്ശൂരില്‍ യോഗം ചേരും. അതേസമയം വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് കൂട്ടില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍...

സിപിഎം പ്രവർത്തകന് വെട്ടേറ്റു

കണ്ണൂർ: മാനന്തേരിയിൽ പാൽ വിതരണത്തിനിടയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. കിഴക്കേ കതിരൂർ സ്വദേശി ഷാജനാണ് വെട്ടേറ്റത്. കാലിന് പരിക്കേറ്റ ഷാജനെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂര്‍ വിമാനത്താവളം ഇനി അന്താരാഷ്ട്ര വ്യോമയാന ഭൂപടത്തില്‍

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം ഇനി അന്താരാഷ്ട്ര വ്യോമയാന ഭൂപടത്തില്‍. വിമാനത്താവളത്തിന്റെ സിഗ്‌നല്‍ സംവിധാനങ്ങള്‍ പരീക്ഷിക്കുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഡോണിയര്‍ വിമാനം കണ്ണൂരിനു മുകളില്‍ ചുറ്റിപ്പറന്നു. ഡോപ്ലര്‍ വെരിഹൈ ഫ്രിക്വന്‍സി ഒമ്‌നി റേഞ്ച് (ഡിവിഒആര്‍) എന്ന ഉപകരണത്തിന്റെ പ്രവര്‍ത്തന ക്ഷമത പരിശോധിച്ചു തൃപ്തികരമാണെന്നു...

30 കോടിയുടെ മയക്കുമരുന്ന് വേട്ട, അന്വേഷണം വമ്പന്മാരിലേക്ക്

കൊച്ചി: മുപ്പത് കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത കേസില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം(ഐബി) അന്വേഷണം ആരംഭിച്ചു. മയക്കുമരുന്ന് കേസില്‍ രാജ്യാന്തര ബന്ധം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഐബിയുടെ അന്വേഷണം. കേസില്‍ പിടിയിലായ പാലക്കാട് സ്വദേശികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ എക്‌സൈസ് ഐബി ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. സംഘത്തലവന്‍ ഭായിയെ...

മലപ്പുറത്ത് ഏഴ് കോടിയുടെ മയക്കുമരുന്ന് പിടികൂടി

മയക്കുമരുന്നുമായി പിടിയിലായ കാര്‍ത്തിക്, ജഗ്ഗു, നവീന്‍, അഷ്‌റഫ്, ഫാസില്‍ മലപ്പുറം: മലപ്പുറത്ത് രണ്ടിടങ്ങളിലായി ഏഴ് കോടിയുടെ മയക്കുമരുന്നുമായി വിമുക്തഭടനും സര്‍ക്കാര്‍ ജീവനക്കാരനുമടക്കം പത്തംഗ സംഘം പിടിയില്‍. അരീക്കോടില്‍ അനസ്‌തേഷ്യയ്ക്ക് ഉപയോഗിക്കുന്നതും കടുത്ത നിബന്ധനകള്‍ക്ക് വിധേയമായി മാത്രം വില്‍പ്പന നടത്തുന്നതുമായ ആറുകോടിയുടെ കെറ്റമിന്‍...

പ്രത്യയശാസ്ത്രങ്ങളുടെ മനുഷ്യമുഖത്തെ അനാവരണം ചെയ്ത് മലപ്പുറത്തെ ചരിത്ര സെമിനാര്‍

തിരൂര്‍: ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് നാലുവരെ മലപ്പുറത്തു നടക്കുന്ന സി പി ഐ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി ഭാഷാപിതാവിന്റെയും കമ്മ്യുണിസ്റ്റാചാര്യന്റെയും മണ്ണായ തിരൂരില്‍ നടന്ന ചരിത്രസെമിനാര്‍ വര്‍ത്തമാന ഇന്ത്യയിലെ പ്രത്യയശാസ്ത്രങ്ങളുടെ മനുഷ്യമുഖത്തെ അനാവരണം ചെയ്തു. വലതുപക്ഷ പ്രത്യശാസ്ത്രങ്ങള്‍ക്ക് മുന്നില്‍ ലോകത്തൊരിടത്തും ഒരുകാലത്തും...

റെഡ് വോളന്റിയര്‍ മാര്‍ച്ചില്‍ മണ്ണാര്‍ക്കാട് ചെമ്പട്ട് നഗരമായി

പാലക്കാട്: രണ്ടാം ദിവസമായ ഇന്നലെ ആയിരക്കണക്കിന് റെഡ് വളണ്ടിയര്‍ മാര്‍ച്ചില്‍ അണിനിരന്നതോടെ മണ്ണാര്‍ക്കാട് നഗര അക്ഷരാര്‍ഥത്തില്‍ ചെമ്പട്ടു നഗരമായി മാറിയിരുന്നു. വൈകുന്നേരം നടന്ന റെഡ് വളണ്ടിയര്‍ മാര്‍ച്ച് അക്ഷരാര്‍ഥത്തില്‍ നഗരത്തെ ചുവപ്പാക്കി മാറ്റി. തുടര്‍ന്ന് കിനാത്തിയില്‍ ഗ്രൗണ്ടില്‍ (ഇ. ചന്ദ്രശേഖരന്‍ നായര്‍...

പുന്നപ്രവയലാര്‍ സമരസേനാനി എന്‍ കെ ഗോപാലന്‍ അന്തരിച്ചു

ആലപ്പുഴ: പുന്നപ്രവയലാര്‍ സമരസേനാനിയും സി പി ഐ നേതാവുമായിരുന്ന ആലപ്പുഴ തിരുവമ്പാടി അശ്വഭവനില്‍ എന്‍ കെ ഗോപാലന്‍ (93) നിര്യാതനായി. സംസ്‌ക്കാരം നാളെ രാവിലെ 11ന് ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍. ഭാര്യ പരേതയായ ദേവകി. മക്കള്‍: പ്രസന്ന (റിട്ട. കെ...

ചെറുമീൻ കള്ളക്കടത്തിൽ ഒറ്റയാഴ്ച്ച 400 കോടി നഷ്ടം

മുനമ്പം ഹാർബറിൽ ഫിഷറിസ് വകുപ്പും  മറൈൻ എൻഫോഴ്‌സ്‌മെന്റും പിടികൂടിയ ചെറുമീൻ (റെയ്‌ഡ്‌ വിവരം ചോർന്നത് മൂലം ഹാർബർ നിറയെ ഉണ്ടായിരുന്ന മീൻ കടത്തിയ ശേഷമുള്ള രംഗം) ജോസ് ഡേവിഡ്  തിരുവനന്തപുരം: ചെറുമീനുകളെ വലവീശി പിടിച്ച് അന്യസംസ്ഥാനങ്ങളിലെ കോഴിത്തീറ്റ ഫാക്ടറികളിലേക്ക് കടത്തിക്കൊണ്ടു പോകുന്നത് മൂലം കേരളത്തിൽ...

യാത്രകളിൽ ടെഡി ബിയർ വാങ്ങുന്നവർ ജാഗ്രതൈ; നിങ്ങളെ തേടിയിരിക്കുന്നത് ആശുപത്രിമാലിന്യമാകാം

പുതുതായി വാങ്ങിയ പാവയ്ക്കുള്ളില്‍ നിന്നും ലഭിച്ചത് ആശുപത്രി മാലിന്യങ്ങള്‍. ആലപ്പുഴ സ്വദേശിയായ ശ്രീമോള്‍ ഡി മാരാരിയ്ക്കാണ് പാവയില്‍ നിന്നും ആശുപത്രി മാലിന്യങ്ങള്‍ ലഭിച്ചത്. കഴിഞ്ഞമാസം ഊട്ടിയിലേക്ക് നടത്തിയ യാത്രയ്ക്കിടെയാണ് പാവ വാങ്ങിയത്. വാങ്ങിയ പാവയ്ക്ക് ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെയാണ് തങ്ങള്‍ അത് തുറന്നു...