Wednesday
22 Aug 2018

Kollam

ജനയുഗം മുന്‍ ജനറല്‍ എഡിറ്റര്‍ ആര്‍ രാജേന്ദ്രന്‍ അന്തരിച്ചു

കൊല്ലം: ജനയുഗം മുന്‍ ജനറല്‍ എഡിറ്റര്‍ കടപ്പാക്കട രാജേന്ദ്ര മന്ദിരത്തില്‍ ആര്‍ രാജേന്ദ്രന്‍(67) നിര്യാതനായി. രോഗബാധിതനായി ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകിട്ടായിരുന്നു അന്ത്യം. സംസ്‌കാരം കൊല്ലം പോളയത്തോട് ശ്മശാനത്തില്‍ നാളെ വൈകിട്ട് 3.30ന്. 1975 മുതല്‍ ജനയുഗം പത്രാധിപ സമിതി അംഗമായിരുന്നു. കാല്‍നൂറ്റാണ്ടോളം...

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സ്വരൂപിച്ച സാധനങ്ങൾ കൊല്ലം ടി എം വർഗ്ഗീസ് ഹാളിൽ 

ഫോട്ടോ: സുരേഷ് ചൈത്രം കൊല്ലം: ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ ജനങ്ങളുടെയും സംഘടനകളുടെയും വ്യാപാരികളുടെയും കയ്യിൽ നിന്നും സ്വരൂപിച്ച സാധനങ്ങൾ കൊല്ലം ടി എം വർഗ്ഗീസ് ഹാളിൽ.   

ശെന്തുരുണി വന്യജീവി സങ്കേത്തതില്‍ നിന്നും സ്പീട് ബോട്ടും വനം വകുപ്പ് ജീവനക്കാരും ചെങ്ങന്നൂരിലേക്ക്

തെന്മല:  ശെന്തുരുണി വന്യജീവി സങ്കേത്തതില്‍ നിന്നും രണ്ട് സ്പീട് ബോട്ടും വനം വകുപ്പ് ജീവനക്കാരും ചെങ്ങന്നൂരിലേക്ക് പോയിട്ടുണ്ട്.

ഞാനും സിറ്റിസൺ ജേർണലിസ്റ്റ്

മുമ്പൊരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ല എനിക്കുമുണ്ട്  റിപ്പോർട്ട് ചെയ്യാൻ  എന്‍റെ നാട്ടിലെ പ്രളയം ദുരന്തം ഒഴുക്കിക്കളഞ്ഞ നാട്ടിടങ്ങൾ വീട് ശവക്കല്ലറയായ കുടുംബങ്ങൾ ജീവനുവേണ്ടിയുള്ള ഒടുങ്ങാത്ത പലായനം... ഇത് എന്‍റെയും കഥയാണ്. അത് ഇപ്പോഴുള്ള ജേണലിസ്റ്റുകൾക്കു ഒറ്റക്ക് പറഞ്ഞു തീർക്കാനാവില്ല ജനയുഗം ഓൺലൈൻ ഇനി മുതൽ പേജുകൾ ആ...

കലിതുള്ളി കല്ലടയാറും കാലവര്‍ഷവും; കിഴക്കന്‍ മേഖലയിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തില്‍

പുനലൂര്‍: തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്താല്‍ ചുറ്റപ്പെട്ടു. താലൂക്കിന്റെ വിവിധ സ്ഥലങ്ങളില്‍ നൂറോളം വീടുകള്‍ തകര്‍ന്നു. എണ്ണൂറ്റി എഴുപതോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതും...

ഇത്തിക്കരയാർ കരകവിഞ്ഞു

ആദിച്ചനല്ലൂരിലെ ദുരിതാശ്വാസ കേന്ദ്രം (ഫോട്ടോ: സുരേഷ് ചൈത്രം) കൊല്ലം: ഇത്തിക്കരയാർ കരകവിഞ്ഞു ആദിച്ചനല്ലൂർ, പ്ലാക്കാട് ഭാഗങ്ങളിലെ 750 വീടുകൾ വെള്ളത്തിലായി. നിരവധി പേർ ദുരിതാശ്വാസ കേന്ദ്രത്തിലാണ്. പരവൂർ കായലിൽ നിന്ന് കടലിലേക്ക് വെള്ളം ഒഴുക്കി വിടുന്ന പരവൂര്‍ പൊഴി തുറന്നു. മേജര്‍...

കനത്തമഴയിൽ കരകവിഞ്ഞൊഴുകുന്ന ഇത്തിക്കരയാർ

കനത്തമഴയിൽ കരകവിഞ്ഞൊഴുകുന്ന കൊല്ലം ഇത്തിക്കരയാർ .ഇത്തിക്കര പാലത്തിൽ നിന്നുള്ള ദൃശ്യം 

സ്വകാര്യ ആശുപത്രിയിൽ കുടുങ്ങിയ നവജാത ശിശുവിനെയും അമ്മയേയും രക്ഷപ്പെടുത്തി

ഷെഹിന ഹിദായത്ത്  പുനലൂർ: പുനലൂരിൽ വെള്ളത്തിൽ മുങ്ങിയ ആശുപത്രിയിൽ നിന്നും നവജാത ശിശുവിനേയും അമ്മയേയും  സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. കനത്ത മഴയിൽ കൊല്ലം പുനലൂരിലെ  സ്വകാര്യ ആശുപത്രിയായ പ്രണവവും വെള്ളത്തിലായി. ബുധനാഴ്ചയുണ്ടായ ശ്കതമായ മഴയിലാണ് പ്രദേശം വെള്ളത്തിനടിയിലായത്. ബുധനാഴ്ച രാത്രിയോടെ വെള്ളം ആശുപത്രിയുടെ ഒന്നാം നില...

പ്രളയക്കെടുതി; കുളത്തൂപ്പുഴയിലേക്കുളള ഗതാഗതം നിർത്തിവച്ചു

കുളത്തൂപ്പുഴ: കനത്തമഴയിൽ നാടെങ്ങും പ്രളയക്കെടുതി. കുളത്തൂപ്പുഴയിലേക്കുളള പാതകളിൽ വെളളം കയറിയതിനാൽ  ഗതാഗതം നിർത്തി വച്ചു. കല്ലുവെട്ടാകുഴി മുപ്പതടിപാലവും ഗണപതിയമ്പലം പാലവും കരകവിയുകയും ചെയ്തു. തിരുവനന്തപുരം ചെങ്കോട്ടപാതയിൽ അയ്യൻപിളള വളവിൽ റോഡ് ഇടിഞ്ഞ് താഴ്ന്ന് അപകട ഭീക്ഷണിയായതോടെ പാതയിലെ ഗതാഗതം പൊലീസ് നിർത്തിവച്ചു....

പ്രളയത്തില്‍ തുണയാകാന്‍…

ക‍ൊല്ലം: കനത്തമഴയില്‍ പത്തനംതിട്ട വെള്ളത്തില്‍ മുങ്ങിയതോടെ രക്ഷാപ്രവര്‍ത്തനത്തിനായി കൊല്ലത്തു നിന്ന് വള്ളങ്ങള്‍ കൊണ്ടുപോയി.  ലോറിയിലാണ് ഔട്ട് ബോഡ് എ‍ഞ്ചിന്‍ വള്ളങ്ങള്‍ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയിരിക്കുന്നത്. കൊല്ലത്തു നിന്നു കൊണ്ടുപോകുന്ന വള്ളങ്ങള്‍..