back to homepage

Latest News

ഡേ കെയറിൽ ഒന്നര വയസുകാരനോട്‌ ക്രൂരത: സ്ഥാപന ഉടമയെ കസ്റ്റഡിയില്‍ എടുത്തു

കൊച്ചി: പാലാരിവട്ടത്തെ കളിവീട് ഡേ കെയർ സെന്റർ ഉടമ മിനിയെ അറസ്റ്റ് ചെയ്തു. ഒന്നര വയസ്സുകാരനായ പിഞ്ചു കുഞ്ഞിനെ സ്ഥാപന ഉടമ ക്രുരമായി മർദ്ദിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സ്ഥാപനത്തിലുള്ള ഇരുപതോളം കുട്ടികളെ പല കാരണങ്ങൾ പറഞ്ഞ്

Read More

മാഞ്ചസ്റ്ററിൽ സംഗീത പരിപാടിക്കിടെ ഉണ്ടായ സ്ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടു

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ അരീനയിൽ തിങ്കളാഴ്ച നടന്ന സംഗീത പരിപാടിക്കിടെ കാണികൾക്കുള്ള വിശ്രമ മുറിയിൽ ഉണ്ടായ സ്ഫോടനത്തിൽ 19പേർ മരിച്ചു. യുഎസ് പോപ്പ് ഗായിക അരിയാന ഗ്രാൻഡേയുടെ സംഗീത പരിപാടി അവസാനിച്ച് രാത്രി 10.30ന് കാണികൾ പുറത്തേക്കിറങ്ങവെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ അമ്പതോളം

Read More

തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ ആറുമാസമായി വേതനമില്ല: 640 കോടി കുടിശ്ശിക

കേന്ദ്ര ഫണ്ട്‌ അനുവദിക്കുന്നതിൽ വീഴ്ച പദ്ധതി തകിടം മറിക്കാൻ കരുനീക്കങ്ങൾ ബേബി ആലുവ കൊച്ചി: ദേശീയ ഗ്രാമീണതൊഴിലുറപ്പ്‌ പദ്ധതിക്കുള്ള കേന്ദ്ര ഫണ്ട്‌ അനുവദിക്കുന്നതിൽ വീഴ്ച വരുത്തിയതോടെ ഒരു ലക്ഷത്തോളം തൊഴിലാളികൾക്ക്‌ ആറുമാസമായി കൂലിയില്ലാതായി. 640 കോടിയോളം രൂപയാണ്‌ ഈ ഇനത്തിൽ കേന്ദ്രം

Read More

തദ്ദേശ സ്ഥാപനങ്ങൾക്ക്‌ അനുവദിച്ച 4,310 കോടിയിൽ ചെലവഴിക്കാതെ 310 കോടി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ അനുവദിച്ച 4310.13 കോടി രൂപയിൽ 310.68 കോടി ചെലവഴിക്കാതെ സറണ്ടർ ചെയ്തതായി അക്കൗണ്ടന്റ്‌ ജനറൽ കണ്ടെത്തി. ഏറ്റവും കൂടുതൽ നഗരവികസനത്തിലാണ്‌ നഷ്ടപ്പെടുത്തിയത്‌. 110.80 കോടി അനുവദിച്ചതിൽ 110 കോടിയും ചെലവഴിച്ചില്ല. ഗ്രാമവികസനത്തിനുള്ള 884.94 കോടിയിൽ

Read More

പരിസ്ഥിതിദിനത്തിൽ നടാൻ 72 ലക്ഷം തൈകളുമായി വനം വകുപ്പ്‌

തിരുവനന്തപുരം: ‘പ്രകൃതിയുമായി ഒന്നിക്കുവാൻ ഒത്തുചേരൂ’എന്ന ആഹ്വാനത്തോടെ 2017ലെ ലോക പരിസ്ഥിതിദിനം ആചരിക്കാൻ വനം വകുപ്പ്‌ വിപുലമായ ഒരുക്കങ്ങൾ നടത്തുന്നു. വിദ്യാർഥികൾ, യുവജനങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, മതസ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, മാധ്യമ സ്ഥാപനങ്ങൾ, തദ്ദേശ ഭരണസ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെ 72 ലക്ഷം തൈകൾ

Read More

മുത്തലാഖ്‌ ഉപയോഗിക്കുന്നവരെ ബഹിഷ്കരിക്കണം

ന്യൂഡൽഹി: മുസ്ലിം വ്യക്തി നിയമ ബോർഡ്‌ മുത്തലാഖിനെക്കുറിച്ച്‌ വിവാഹ സമയത്ത്‌ വധൂവരന്മാർക്ക്‌ മാർഗ നിർദേശം നൽകുമെന്നും ഒറ്റയടിക്കുള്ള തലാഖ്‌ ഉപയോഗിക്കരുതെന്ന്‌ നിർദേശം നൽകാൻ മതപുരോഹിതരോട്‌ ആവശ്യപ്പെടുമെന്നും സുപ്രിംകോടതിയെ അറിയിച്ചു. ആചാരങ്ങളിൽ മാറ്റം വരുത്താൻ തയ്യാറാണെന്നും കോടതി ഇടപെടൽ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയുള്ള സത്യവാങ്മൂലത്തിലാണ്‌

Read More

പകർച്ചപനി നിയന്ത്രണവിധേയം

തിരുവനന്തപുരം: പകർച്ച പനി തടയാൻ ശക്തമായ നടപടികളാണ്‌ ആരോഗ്യവകുപ്പ്‌ കൈക്കൊണ്ടിരിക്കുന്നതെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയെ അറിയിച്ചു. ഇപ്പോൾ ഭയാനകമായ അവസ്ഥയില്ല. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രികളിലും പകർച്ചപ്പനി പ്രതിരോധ മരുന്നുകൾ ആവശ്യാനുസരണം ലഭ്യമാണമെന്നും മന്ത്രി അറിയിച്ചു. എച്ച്‌ വൺ

Read More

കർഷകരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി

ന്യൂഡൽഹി: കർഷകരുടെ വായ്പ എഴുതി തള്ളാനുള്ള നീക്കമൊന്നും സർക്കാരിനില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹൻ സിംഗ്‌ അഭിപ്രായപ്പെട്ടു.  കടം എഴുതിത്തള്ളിയതുകൊണ്ട്‌ കർഷകരുടെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല.  കൃഷിയുടെ ഉൽപാദന ചിലവ്‌ കുറച്ച്‌ അവരുടെ വരുമാനം വർദ്ധിപ്പിക്കാനാണ് സർക്കാർ ശ്രമം നടത്തുന്നത്‌ എന്നും

Read More

കൊച്ചി മെട്രോ: ഉദ്‌ഘാടകൻ പ്രധാനമന്തി തന്നെയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം∙ കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രിതന്നെ നിർവ്വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉചിതമായ തീരുമാനം അതാണെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള മറ്റ് ചർച്ചകൾ പുരോഗമിക്കുകയാണ്. ഉദ്ഘാടനത്തിന്റെ തീയതി ഉടന്‍ അറിയാനാകുമെന്നും ആലുവ എംഎൽഎ

Read More

ജിഷ്ണു കേസ്; കുടുംബം ഡിജിപിയെ കാണും

തിരുവനന്തപുരം: ജിഷ്ണു പ്രണോയ്‌യുടെ മരണവുമായി ബന്ധപ്പെട്ട് അച്ഛൻ അശോകൻ ഉൾപ്പെടെയുള്ളവർ ഡിജിപി സെൻ കുമാറിനെ ബുധനാഴ്ച കാണും. രാവിലെ പത്തുമണിയോടെയാണ് സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. ജിഷ്ണുവിന്റെ മരണം നടന്ന ൬ മാസം ആയിട്ടും നീതികിട്ടാത്തതിനാൽ ഇനി പ്രതീക്ഷ ഡിജിപിയിലാണെന്ന് ജിഷ്ണുവിന്‍റെ കുടുംബാംഗങ്ങൾ പറഞ്ഞു.

Read More