Wednesday
21 Nov 2018

Latest News

ആന്ധ്രയില്‍ നിന്നുള്ള ശബരിമല സംഘത്തോടൊപ്പം യുവതി എത്തി

ആന്ധ്രാ വിജയവാഡ സ്വദേശി ഷൈലജ ( 30 ) കോട്ടയം റയില്‍വേ സ്‌റ്റേഷനില്‍ കോട്ടയം: ആന്ധ്രയില്‍ നിന്നുള്ള ശബരിമല സംഘത്തോടൊപ്പം യുവതി എത്തി. പമ്പാദര്‍ശനത്തിനെത്തിയ യുവതിയെ പൊന്‍കുന്നത് ശബരിമല കര്‍മ്മസമിതി തടഞ്ഞു. ഇന്ന് 11.40ഓടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍...

ബിജെപിയും കോണ്‍ഗ്രസും ഭരണഘടന ലംഘിക്കുന്നു: കാനം രാജേന്ദ്രന്‍

കാനം രാജേന്ദ്രന്‍ തിരുവനന്തപുരം: ശബരിമലയിലെ പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശന വിഷയത്തില്‍ തികച്ചും സുതാര്യമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനത്ത് കലാപം നടത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്- സംഘപരിവാര്‍ പ്രഭൃതികള്‍ ഭരണഘടനയെ...

റാന്നി താലൂക്കില്‍ രണ്ട് മാസത്തേക്ക് പ്രവേശിക്കരുത്; കെ സുരേന്ദ്രന് ജാമ്യം

പത്തനംതിട്ട:റാന്നി താലൂക്കില്‍ രണ്ട് മാസത്തേക്ക് പ്രവേശിക്കരുത് എന്ന വ്യവസ്ഥയോടെ ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച കേസില്‍  റിമാന്‍ഡിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്  ജാമ്യം . പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സുരേന്ദ്രനെക്കൂടാതെ സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയതിന്...

വിവാഹേതര ബന്ധം ; മമ്ത മന്ത്രിസഭയില്‍നിന്നും മന്ത്രി സോവന്‍ചാറ്റര്‍ജ്ജി പുറത്ത്

കൊല്‍കൊത്ത. കാമുകിക്ക് ഒപ്പം കറങ്ങണമെങ്കില്‍ മന്ത്രിപ്പണികളഞ്ഞിട്ടായിക്കോളൂ. മമ്ത മന്ത്രിസഭയില്‍നിന്നും മന്ത്രി സോവന്‍ചാറ്റര്‍ജ്ജി പുറത്ത്. കൊല്‍കൊത്ത മേയറും പശ്ചിമബംഗാള്‍ മന്ത്രിസഭയിലെ അഗ്നിശമനസേന ഭവനപദ്ധതിമന്ത്രിയുമായ സോവന്‍ ചാറ്റര്‍ജ്ജി(54)യാണ് പുറത്തായത്. ഒരു കോളജ് അധ്യാപികയുമായുള്ള വിവാഹേതരബന്ധം മന്ത്രിസഭക്ക് നാണക്കേടായതോടെയാണ് പുറത്തേക്ക് പോകുന്നത്. ഒന്നുകില്‍ പ്രേമം അല്ലെങ്കില്‍ മന്ത്രിപ്പണി...

പാക്കിസ്ഥാന് 1.66 ബില്യണ്‍ അമേരിക്കന്‍ഡോളറിന്റെ പ്രതിരോധസഹായം നിഷേധിച്ചു

വാഷിംങ്ടണ്‍. പാക്കിസ്ഥാന് 1.66 ബില്യണ്‍ അമേരിക്കന്‍ഡോളറിന്റെ പ്രതിരോധസഹായം നിഷേധിച്ചതായി പെന്റഗണ്‍ വ്യക്തമാക്കി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തിലാണിത് എന്നും അറിയിപ്പില്‍ പറയുന്നു. പാക് ഇടപെട ലുകളില്‍ അമേരിക്കക്കുള്ള നിരാശയുടെ വ്യക്തമായ ലക്ഷണമായി ഇതിനെ നിരീക്ഷകര്‍ കരുതുന്നു. ബിന്‍ലാഡനെ ഒളിപ്പിച്ചതടക്കം ഒരു കാര്യത്തിലും...

പത്താംക്ലാസ് യോഗ്യത: പത്തനാപുരത്ത് വ്യാജ ഡോക്ടർ അറസ്റ്റിൽ 

കൊല്ലം:   പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുമായി പല സ്ഥലങ്ങളില്‍ വര്‍ഷങ്ങളായി അലോപ്പതി ചികിത്സ നടത്തിവന്ന വ്യാജ ഡോക്ടര്‍ അറസ്റ്റില്‍.  കന്യാകുമാരി വിളവന്‍കോട്ട് പെമ്പ്ര  തലവിളവീട്ടില്‍ ജ്ഞാനശിഖാമണി(74)യാണ് പത്തനാപുരം പൊലീസിന്റെ പിടിയിലായത്. രണ്ടുവര്‍ഷമായി ഇയാള്‍ പത്തനാപുരം മാങ്കോട്ട് കാരുണ്യ ക്ലിനിക് എന്നപേരില്‍ ആശുപത്രി നടത്തുകയായിരുന്നു. തമിഴ്‌നാട്ടില്‍...

പണം നല്‍കാന്‍ പിതാവിനുകഴിഞ്ഞില്ല, 15 കാരനെ അക്രമികള്‍ കഴുത്തറുത്തുകൊന്നു

ആവശ്യപ്പെട്ട പണം നല്‍കാന്‍ പിതാവിനുകഴിഞ്ഞില്ല, 15 കാരനെ അക്രമികള്‍ കഴുത്തറുത്തുകൊന്നു. പഞ്ചാബിലെ ഭട്ടിന്‍ഡക്കുസമീപം രാംപുരയിലാണ് നാടിനെഞെട്ടിച്ച കൊലപാതകം.11ാം ക്‌ളാസ് വിദ്യാര്‍ഥി അന്‍മോള്‍ എന്ന ദുഷ്യന്ത് ഗാര്‍ഗാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ടാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. രാത്രി കുട്ടിയുടെ പിതാവ് വിവേക് കുമാറിന് രണ്ടുകോടിരൂപ...

കാര്‍ പാലത്തില്‍ നിന്ന് വീണ് അഞ്ചു പേര്‍ മരിച്ചു

ചണ്ഡീഗഡ്: ഹരിയാനയില്‍ കാര്‍ പാലത്തില്‍ നിന്ന് വീണുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. ഹരിയാനയിലെ ജിന്‍ഡാല്‍ പാലത്തില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് പേരുടെ മുകളിലൂടെ കയറിയിറങ്ങിയാണ് പാലത്തില്‍ നിന്ന് വീണത്. ഇവരുള്‍പ്പെടെയാണ് അഞ്ച് മരണം...

പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാര്‍ത്ഥികളെ എക്സൈസ് അറസ്റ്റ് ചെയ്തു

കോന്നിയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാര്‍ത്ഥികളെ എക്സൈസ് അറസ്റ്റ് ചെയ്തു.എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.ഇവരില്‍ നിന്നും രണ്ട് പൊതി കഞ്ചാവ് എക്സൈസ് സംഘം കണ്ടെടുത്തു.കഴിഞ്ഞ ദിവസം വൈകുന്നേരം ആയിരുന്നു കോന്നി പോസ്റ്റോഫീസ് റോഡില്‍ നിന്ന് ഇവരെ പിടികൂടിയത്.

കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനും ഒടുവിൽ ബസ്സിൽ

നിലയ്ക്കല്‍ : പമ്പയിലേക്ക് സ്വകാര്യവാഹനങ്ങൾ അനുവദിക്കണമെന്ന് കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍, ബുദ്ധിമുട്ടുവിവരിച്ചു എസ്‌പി. ഒടുവിൽ മന്ത്രിയും ബസ്സിൽ. രാവിലെ നിലയ്ക്കലെത്തി എസ് പി യതീഷ് ചന്ദ്രയുമായി ചര്‍ച്ച നടത്തിയ അദ്ദേഹം നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ഭക്തരുടെ സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടാത്തതിനെ...